"വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു വസ്തു ചലിക്കുന്നുണ്ടോ?,ഉണ്ടെങ്കിൽ ഏതു ദിശയിൽ? ഏതു പ്രവേഗത്തിൽ? ഈ ചോദ്യങ്ങളെല്ലാം നിരീക്ഷകൻ തിരഞ്ഞെടുക്കുന്ന [[ആധാരവ്യൂഹം|ആധാരവ്യൂഹ]]വുമായി ബന്ധപ്പെട്ടിരിക്കുന്നു.ഒരു വസ്തുവിന്റെ സ്ഥാനവും സ്ഥാനമാറ്റവും രേഖപ്പെടുത്താൻ നമുക്ക് [[നിർദേശാങ്കവ്യവസ്ഥ|നിർദ്ദേശാങ്കവ്യവസ്ഥകൾ]] ഉപയോഗിക്കാം.എന്നാൽ ചലനം [[സ്ഥാനാന്തരണം|സ്ഥാനാന്തരണ]]ത്തിന്റെ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ചലനത്തെ സൂചിപ്പിക്കാൻ നിർദ്ദേശാങ്കങ്ങൾക്കൊപ്പം ഒരു ഘടികാരവും വേണം.ഇത്തരത്തിൽ ഒരു നിർദ്ദേശാങ്കവ്യവസ്ഥയും ഘടികാരവും ചേർന്നാൽ ഒരു ആധാരവ്യൂഹമായി. പ്രപഞ്ചത്തിൽ സ്ഥിതമായ ഒരു ആധാരവ്യൂഹം ഇല്ലെന്നു പറയാം. ഒന്നു മറ്റൊന്നിനെ അപേക്ഷിച്ച് ചലിച്ചുകൊണ്ടിരിക്കുന്നു.
===ജഡത്വ ആധാരവ്യൂഹം===
ഒരു ആധാരവ്യൂഹം മറ്റൊന്നിനെ അപേക്ഷിച്ച് സമവേഗത്തിൽ([[ത്വരണം|ത്വരണ]]മില്ലാതെ) ചലിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അവ രണ്ടും ജഡത്വ ആധാരവ്യൂഹങ്ങളാണ്. ജഡത്വാധാരവ്യൂഹങ്ങൾക്ക് [[ന്യൂട്ടന്റെ ചലന നിയമങ്ങൾ|ന്യൂട്ടന്റെ ഒന്നാം ചലനനിയമം]] ബാധകമാണ്. ഒരു ജഡത്വാധാരവ്യൂഹത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള പരിവർത്തനം കാണിക്കാൻ [[ഗലീലിയൻ പരിവർത്തനം]] മതിയെന്നായിരുന്നു ആദ്യകാലങ്ങളിൽ വിശ്വസിച്ചിരുന്നത്. എന്നാൽ [[പ്രകാശപ്രവേഗം]] എല്ലാ ആധാരവ്യൂഹങ്ങളിലും സമാനമായിരിക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ഗലീലിയൻ പരിവർത്തനത്തിന് നിരവധി പോരായ്മകൾ ഉണ്ടെന്ന് കണ്ടെത്തി.അങ്ങനെ രണ്ട് ആധാരവ്യൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ [[ലോറൻസ് പരിവർത്തനം]] ആവിഷ്കരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1079983" എന്ന താളിൽനിന്ന് ശേഖരിച്ചത്