"വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
 
വിശിഷ്ട ആപേക്ഷികത ജഡത്വ ആധാരവ്യൂഹങ്ങളിൽ മാത്രമേ ഉപയോഗിക്കാനാവുകയുള്ളു. അതുകൊണ്ടാണിത് വിശിഷ്ട സിദ്ധാന്തമെന്നു പറയുന്നത്. സാമാന്യ ആപേക്ഷികതാ സിദ്ധാന്തം എല്ലാത്തരം ആധാരവ്യൂഹങ്ങളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ഐൻസ്റ്റീൻ നിർമ്മിച്ചിട്ടുള്ളത്. സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ഗുരുത്വബലവും കൂടിച്ചേർന്നതാണ്. സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ജഡത്വ ആധാരവ്യൂഹങ്ങളിൽ ഉപയോഗിച്ചാൽ വിശിഷ്ട ആപേക്ഷികത സിദ്ധാന്തം ഉപയോഗിക്കുന്ന ഫലങ്ങൾ ലഭിക്കും.
==ചലനത്തിന്റെ ആപേക്ഷികത==
വസ്തുക്കളുടെ ചലനം ആപേക്ഷികമാണ്.ഉദാഹരണത്തിന്, ഒരു സ്കേറ്റ് ബോർഡിൽ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരാൾ ഒരു പന്ത് മുകളിലേക്കെറിയുകയും തിരിച്ചു പിടിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ.അയാളുടെ ദൃഷ്ടിയിൽ പന്ത് ലംബദിശയിൽ നേർരേഖയിലാണു ചലിക്കുന്നത്.എന്നാൽ പുറത്തുനിന്ന് വീക്ഷിക്കുന്ന ഒരാൾക്ക് പന്ത് ഒരു പരാബൊളയുടെ ആകൃതിയിലുള്ള പാതയിലൂടെ സഞ്ചരിക്കുന്നതായി കാണാം.അതായത് ഒരേ വസ്തു(പന്ത്)വിന്റെ ചലനം രണ്ട് ആധാരവ്യൂഹങ്ങളിലുള്ള നിരീക്ഷകർക്ക് രണ്ടു തരത്തിൽ അനുഭവപ്പെടുന്നു.ഇതാണ് ആപേക്ഷികത.
 
{{Physics-stub}}
{{Physics-footer}}
"https://ml.wikipedia.org/wiki/വിശിഷ്ട_ആപേക്ഷികതാ_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്