"കനോസാ നടത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[വിശുദ്ധ റോമാസാമ്രാജ്യം|വിശുദ്ധ റോമാസാമ്രാട്ടായിരുന്ന]] ഹെൻറി നാലാമന് ക്രി.വ. 1077 ജനുവരി മാസത്തിൽ, [[ജർമ്മനി|ജർമ്മനിയിലെ]] സ്പേയർ നഗരത്തിൽ നിന്ന് വടക്കൻ [[ഇറ്റലി|ഇറ്റലിയിൽ]] കനോസായിലെ കോട്ട വരെ ചെയ്യേണ്ടി വന്ന വന്ന യാത്രയും അതുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളുമാണ് '''കനോസ നടത്തം'''(Walk to Canossa) അല്ലെങ്കിൽ '''കനോസാവഴി''' എന്നറിയപ്പെടുന്നത്. ഹിൽഡെബ്രാൻഡ് എന്നു കൂടി അറിയപ്പെട്ട ഗ്രിഗോരിയോസ് ഏഴാമൻ [[മാർപ്പാപ്പ|മാർപ്പാപ്പയും]] സാമ്രാട്ടുമായി, ഇരുവരുടേയും അധികാരസീമകളെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് ഹെൻറി നാലാമന് അപമാനകരമായ ഈ നടത്തത്തിൽ ഏർപ്പെടേണ്ടി വന്നത്. മനസ്താപിയുടെ ചമയങ്ങളിൽ നഗ്നപാദനായി [[ആൽപ്സ്|ആൽപ്സ് പർവതം]] താണ്ടി, [[മാർപ്പാപ്പ]] താവളമടിച്ചിരുന്ന കനോസയിലെ കോട്ടവാതിൽക്കലെത്തിയ സാമ്രാട്ടിന് വാതിൽ തുറന്നുകിട്ടിയത് മഞ്ഞിനു മുകളിൽ മൂന്നു ദിവസത്തെ കാത്തിരിപ്പിനു ശേഷമാണ്.<ref>[[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി|പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം]] (പുറങ്ങൾ 415-16)</ref><ref>John A Hutchison, Paths of Faith (പുറം 507)</ref>
 
യൂറോപ്യൻ ചരിത്രത്തിൽ രാഷ്ട്രീയാധികാരവും ക്രിസ്തുമതനേതൃത്വവുമായുള്ള ബന്ധത്തിന്റെ വികാസത്തിൽ ഒരു നിർണ്ണായക സംഭവമായി ഹെൻറി നാലാമന്റെ കനോസ നടത്തം കരുതപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ [[ജർമ്മനി|ജർമ്മനിയുടെ]] ഏകീകരണത്തിനു മുൻകൈയ്യെടുത്ത് ആധുനികജർമ്മൻ രാഷ്ട്രത്തിന്റെ സൃഷ്ടാവായിത്തീർന്നസ്രഷ്ടാവായിത്തീർന്ന [[ഓട്ടോ വോൺ ബിസ്മാർക്ക്]] [[കത്തോലിക്കാ സഭ|കത്തോലിക്കാസഭയുമായുള്ള]] തർക്കത്തിനിടെ, "നാം ശരീരം കൊണ്ടോ മനസ്സു കൊണ്ടോ കനോസായിലേക്കു നടക്കില്ല" എന്നു ദേശവാസികൾക്കു ഉറപ്പു നൽകിയത്, ഹെൻറിയുടെ കനോസാ നടത്തം ഉണർത്തുന്ന സ്മരണകളേയും ആധുനിക കാലത്തു പോലും അതിനുള്ള പ്രതീകാത്മക പ്രസക്തിയേയും ഉദാഹരിക്കുന്നു.<ref>"നാം കനോസയിലേക്കു പോവില്ല എന്നു പറഞ്ഞ [[ഓട്ടോ വോൺ ബിസ്മാർക്ക്|ബിസ്മാർക്ക്]] അദ്ദേഹത്തിന്റെ ചരിത്രബോധം പ്രകടമാക്കി": [[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി|പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം]] (പുറം 720)</ref>
==സംഘർഷം==
===പശ്ചാത്തലം===
"https://ml.wikipedia.org/wiki/കനോസാ_നടത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്