"കനോസാ നടത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
===ഹെൻറിയുടെ വഴി===
മാർപ്പാപ്പായെ പിന്തുടരാൻ [[ജർമ്മനി|ജർമ്മനിയിലെ]] സ്പെയറിൽ നിന്നു തിരിച്ചു തെക്കോട്ടു യാത്ര ചെയ്ത ഹെൻറി അവിടങ്ങളിൽ തന്റെ നില പരുങ്ങലിലായിരിക്കുന്നതു തിരിച്ചറിഞ്ഞു. സാധാരണ ജനങ്ങൾ അദ്ദേഹത്തെ പിന്തുണച്ചിരുന്നെങ്കിലും പ്രഭുവർഗം [[മാർപ്പാപ്പ|മാർപ്പാപ്പായുടെ]] പക്ഷത്തായിരുന്നു. പുതിയൊരു സാമ്രാട്ടിനെ തെരഞ്ഞെടുക്കുമെന്ന് അവർ ഭീഷണി മുഴക്കി. അതിനാൽ [[മാർപ്പാപ്പ]] പ്രഖ്യാപിച്ച ഒരു വർഷത്തെ അവധി പൂർത്തിയാകുന്നതിനു മുൻപ് സഭയിലെ തന്റെ നില മെച്ചപ്പെടുത്താതെ വഴിയില്ലെന്നു അദ്ദേഹം മനസ്സിലാക്കി. അൽപസ് പർവതത്തിലെ സേനിസ് മലച്ചുരത്തിൽ എത്തിയതോടെ,<ref>{{Cite journal |first=C. W. Previté |last=Orton |title=A Point in the Itinerary of Henry IV, 1076–1077 |journal=[[English Historical Review]] |volume=25 |issue=99 |year=1910 |pages=520–522 |doi=10.1093/ehr/XXV.XCIX.520 }}</ref> ഹെൻറി മനസ്ഥാപിയുടെ ചമയങ്ങൾ സ്വീകരിച്ചു. താപസന്മാർ അണിയാറുള്ള രോമക്കുപ്പായം ധരിച്ച അദ്ദേഹം നഗ്നപാദനായിരുന്നെന്നും പറയപ്പെടുന്നു. അദ്ദേഹത്തിന്റെ പരിജനങ്ങളിൽ ചിലരും ഈ രീതികൾ അനുകരിച്ചു. ഈ സ്ഥിതിയിൽ, ജനുവരിയുടെ ശൈത്യത്തിൽ, ദീർഘവും വിഷമം പിടിച്ചതുമായ യാത്രയിൽ ആൽപ്സ് കടന്ന ഹെൻറി 1077 ജനുവരി 25-ന് കനോസയിലെ കോട്ടയുടെ വാതിൽക്കലെത്തി.
 
==കുറിപ്പുകൾ==
{{കുറിപ്പ്|൧|}} റോമിൽ താൻ വിളിച്ചു ചേർത്ത സൂനഹദോസിൽ ആയിരിക്കെയാണ് വേംസിൽ ഹെൻറി വിളിച്ചുകൂട്ടിയ സൂനഹദോസിന്റെ തീരുമാനത്തിന്റെ അറിയിപ്പ് ഒരു സന്ദേശവാഹകൻ മുഖേന മാർപ്പാപ്പയ്ക്ക് കിട്ടിയത്. "അട്ടിമറി വഴിയല്ലാതെ, ദൈവനിശ്ചയത്താൽ രാജാവായ ഹെൻറി, മാർപ്പാപ്പയല്ലാതെ കപടസന്യാസി മാത്രമായിരിക്കുന്ന ഹിൽഡെബ്രാൻഡിന്" എന്നാണ് സാമ്രാട്ട് ആ അറിയിപ്പിനു മുകളിൽ എഴുതിയിരുന്നത്. സൂനഹദോസിൽ പങ്കെടുത്തിരുന്ന മെത്രാന്മാർ സന്ദേശവാഹകനെ കൊല്ലാൻ ആഗ്രഹിച്ചെങ്കിലും [[മാർപ്പാപ്പ]] അത് അനുവദിച്ചില്ല.<ref name "durant"/>
 
==അവലംബം==
"https://ml.wikipedia.org/wiki/കനോസാ_നടത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്