"സ്നാപകയോഹന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
യോഹന്നാന്റെ അന്ത്യമറിഞ്ഞ് അദ്ദേഹത്തിന്റെ ശിഷ്യർ മൃതദേഹം കൈയ്യേറ്റു സംസ്കരിച്ചു. യേശുവിനെയും ശിഷ്യർ വിവരമറിയിച്ചു. പിന്നീട് യേശു അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യാൻ തുടങ്ങിയ യേശുവിനെ ജനങ്ങൾ പിന്തുടരാൻ തുടങ്ങി. ഇതറിഞ്ഞ ഹേറോദോസ്, അദ്ദേഹത്തെ ഉയിർത്തെഴുന്നേറ്റ സ്നാപകയോഹന്നാനായി കരുതി ഭയപ്പെട്ടതായി ബൈബിളിൽ പറയുന്നു. യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർ അദ്ദേഹം ജീവിച്ചിരിക്കെത്തന്നെ യേശുവിനെ പിന്തുടർന്നതായി സുവിശേഷങ്ങളിൽ പറയുന്നു.
 
ഹേറോദിയായുമായുള്ള അവിഹിതബന്ധം, പിന്നീട് ഹേറോദോസിനെ അദ്ദേഹത്തിന്റെ നിയമാനുസൃതമുള്ള പത്നിയുടെ പിതാവായിരുന്ന പെട്രായിലെ രാജാവ് അരേറ്റാസുമായുള്ള യുദ്ധത്തിലേക്കു നയിച്ചെന്നും അതിൽ അദ്ദേഹത്തിനു നേരിട്ട പരാജയം യോഹന്നാന്റെ വധത്തിനുള്ള ദൈവശിക്ഷയായി യഹൂദരിൽ ചിലർ കണ്ടെന്നും, ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരനായ [[ജോസെഫസ്]] പറയുന്നു.<ref>ജോസെഫിന്റെ യഹൂദപൗരാണികതയിൽ(Jewish Antiquities) നിന്ന് സഭാചരിത്രകാരനായആദിമക്രിസ്തീയതയുടെ ചരിത്രകാരനായ [[കേസറിയായിലെ യൂസീബിയസ്]] ഉദ്ധരിച്ചിരിക്കുന്നത്. യൂസീബിയസിന്റെ സഭാചരിത്രം ഒന്നാം പുസ്തകം, പതിനൊന്നാം അദ്ധ്യായം(ജി.എ. വില്യംസന്റെ ഇംഗ്ലീഷ് പരിഭാഷ)</ref>
 
==എസ്സീൻബന്ധം==
"https://ml.wikipedia.org/wiki/സ്നാപകയോഹന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്