"എ.കെ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
}}
 
[[ബാരിസ്റ്റർ എ കെ പിള്ള]] -- സ്വാതന്ത്ര്യ സമരകാലത്ത് ജ്വലിച്ചു നിന്ന യുവത്വമായിരുന്നു. രാജ്യത്തെ ദേശാഭിമാനികളെയാകെ പുളകം കൊള്ളിച്ച ഒരു പേരായിരുന്നു അത്. ദേശാഭിമാനി.<ref name="test1">[കേരള സാഹിത്യചരിത്രം ഉള്ളൂർ എസ്‌ പരമേശ്വരയ്യർ].</ref>
 
 
== ജീവചരിത്രം ==
1893 ഏപ്രിൽ 16 ന് കരുനാഗപ്പള്ളിയിലെ അഭിജതവുമായ ഒരു കുടുംബത്തിലാണ് അയ്യപ്പൻപിള്ള കൃഷ്ണപിള്ള എന്ന എ കെ പിള്ള പിറന്നത്. തിരുവനന്തപുരം ആർട്സ് കോളജിൽ നിന്ന് ബി.എ പാസ്സായശേഷം ബി.സി.എൽ.എന്ന ഉന്നത നിയമ ബിരുദമെടുക്കാനായി ഇംഗ്ളണ്ടിലേക്ക് പോയി. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഭാരതമെമ്പാടും നിസ്സഹകരണ പ്രസ്ഥാനമാരംഭിച്ച കാലത്ത്, ഇംഗ്ളണ്ടിൽ ബാരിസ്റ്റർ പരീക്ഷയ്ക്കു പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു എ കെ പിള്ള, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിൽ പങ്കെടുക്കാനായി പഠനമുപേക്ഷിച്ചു നാട്ടിലേക്ക് തിരിച്ചു വന്നു.<ref name="test1">[കേരള സാഹിത്യചരിത്രം ഉള്ളൂർ എസ്‌ പരമേശ്വരയ്യർ].</ref>
 
 
ഗാന്ധിയുടെ നിർദ്ദേശപ്രകാരം കേരളത്തിൽ കോൺഗ്രസ് പ്രവർത്തനത്തിൽ മുഴുകി എ കെ പിള്ള. അദ്ദേഹത്തിൻറെ ശ്രമഫലമായി തിരുവിതാംകൂറിലുടനീളം കോൺഗ്രസ് കമ്മറ്റികളൂണ്ടായി. സ്വരാജ എന്ന പത്രം കുറെക്കാലം നടത്തി. വെയിൽസ് രാജകുമാരൻറെ ഇന്ത്യാ സന്ദർശനവേളയിൽ ഹർത്താലും പ്രതിഷേധ പ്രകടനങ്ങളും നടത്തിയതിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. <ref name="test1">[കേരള സാഹിത്യചരിത്രം ഉള്ളൂർ എസ്‌ പരമേശ്വരയ്യർ].</ref>
 
 
==രാഷ്ട്രീയം==
എ കെ പിള്ള തിരുവിതാംകൂർ നിയമസഭയിലേക്ക് 1925 ൽ തെരഞ്ഞെടുക്കപ്പെട്ടു എങ്കിലും ദിവാൻ എം.ഇ.വാട്ട്സ് കൊണ്ടുവന്ന പത്രമാരണ നിയമത്തിൽ പ്രതിഷേധിച്ചു രാജിവച്ചു. <ref name="test1">[കേരള സാഹിത്യചരിത്രം ഉള്ളൂർ എസ്‌ പരമേശ്വരയ്യർ].</ref>
 
 
==വിവാഹം==
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മരുമകനായി എ കെ പിള്ള. രാമകൃഷ്ണപിള്ളയുടെ മകൾ ഗോമതിയമ്മയെയാണ് പിള്ള വിവാഹം ചെയ്തത്.<ref name="test1">[കേരള സാഹിത്യചരിത്രം ഉള്ളൂർ എസ്‌ പരമേശ്വരയ്യർ].</ref>
 
 
"https://ml.wikipedia.org/wiki/എ.കെ._പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്