"മൈ ഡിയർ കുട്ടിച്ചാത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
1984-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''മൈ ഡിയർ കുട്ടിച്ചാത്തൻ'''<ref>[http://www.thehindujobs.com/thehindu/mp/2003/05/15/stories/2003051500260100.htm Casting a Magic spell]</ref>. ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി സിനിമയാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. നവോദയ അപ്പച്ചനാണ് ഈ ചിത്രം നിർമ്മിച്ചത്. സം‌വിധാനം ചെയ്തത് [[ജിജോ പുന്നൂസ്|ജിജോ പുന്നൂസും]], തിരക്കഥയെഴുതിയത് [[രഘുനാഥ് പലേരി|രഘുനാഥ് പലേരിയുമാണ്]].
== ഇതിവൃത്തം ==
ഒരു കൂട്ടം കുട്ടികളുടെ കഥയാണ് ഈ ചിത്രത്തിൽ പ്രധാനമായും പറയുന്നത്. കുട്ടികളുടെ കൂട്ടുകാരനായി കുട്ടിച്ചാത്തൻ എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന സാഹസികവും രസകരവുമായ സം‌ഭവങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ചലച്ചിത്രമായ ഈ സിനിമ 1997-ൽ പുതിയ രീതിയിൽ ക്രമപ്പെടുത്തി വീണ്ടും പുറത്തിറങ്ങുകയുണ്ടായി. മലയാള സിനിമയിൽ [[ഡി.ടി.എസ്.|ഡി.ടി.എസ്]] (DTS) സം‌വിധാനം ആദ്യമായി ഉപയോഗിക്കുന്നത് ഈ ചിത്രത്തിലാണ്. 2011 ആഗസ്ത് 31 ന് ഡിജിറ്റൽ ഫോർമാറ്റിൽ പുറത്തിറക്കിയ ചിത്രം വീണ്ടും വിജയം അവർത്തിച്ചു. ചോട്ടാ ചേത്തൻ (ഹിന്ദി), സുട്ടി ചാത്താൻ (തമിഴ്) എന്നിവയാണ് കുട്ടിച്ചാത്തന്റെ മറുഭാഷാപതിപ്പുകൾ.
 
== അവലംബം ==
"https://ml.wikipedia.org/wiki/മൈ_ഡിയർ_കുട്ടിച്ചാത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്