"മുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്ത്യൻ വസ്ത്രങ്ങൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
(ചെ.) "Kerala-mundu.JPG" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിര
വരി 1:
 
[[ചിത്രം:Kerala-mundu.JPG|thumb|150px| മുണ്ടുടുത്ത മലയാളി യുവാവ്]]
ദക്ഷിണേന്ത്യക്കാരായ പുരുഷന്മാരുടെ ഒരു പ്രധാന വേഷമാണ് '''മുണ്ട്'''. [[തമിഴ്|തമിഴിൽ]] ഇതിന്‌ വേഷ്ടി എന്നാണ്‌ പറയുന്നത്. പ്രാചീന കാലം മുതൽ [[കേരളം|കേരളത്തിൽ]] മുണ്ട് ഉപയോഗിച്ചു വരുന്നു. മുണ്ട് വേഷമായി സ്വീകരിച്ചവർ പുരുഷന്മാരിൽ 75%-ലേറെയാണ്. വലിയ ഒരു കഷ്ണം തുണിയാണ് മുണ്ട്. പല തരത്തിലും മുണ്ട് ഉടുക്കാവുന്നതാണ്. ആദ്യകാലങ്ങളിൽ മുണ്ട് തറ്റുടുക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ പിന്നീട് അതിന് പല മാറ്റങ്ങളും സംഭവിച്ചു. ഇന്ന് സാധാരണയായി മുണ്ട് അരയിൽ ചുറ്റുകയാണ് ചെയ്യാറ്. കേരളത്തിൽ പ്രധാനവേഷം മുട്ടോളം വരുന്ന മുണ്ടായിരുന്നു എങ്കിലും യൂറോപ്യന്മാരുടെ ആഗമനശേഷവും തീണ്ടൽ തുടങ്ങിയ അനാചാരങ്ങൾ നിലച്ചതിനുശേഷവും അവർണ്ണരായവരും കണങ്കാലോളം നീളമുള്ള മുണ്ട് ഉടുത്തുതുടങ്ങി. നിറങ്ങൾ പിടിപ്പിച്ച മുണ്ട് കൈലി അഥവാ ലുങ്കി എന്നറിയപ്പെടുന്നു. ദക്ഷിണേന്ത്യക്കാരായ പുരുഷന്മാരുടെ വീട്ടുവേഷമാണത്.
ചില കലാലയങ്ങളിൽ മുണ്ട് ഉടുത്തു വരുന്നത് നിരോധിച്ചത് പ്രധിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.
"https://ml.wikipedia.org/wiki/മുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്