"രാജാകേശവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
 
=== രാജ്യരക്ഷ ===
സൈന്യാധിപൻ ഡെ ലെനോയിയുടെ മരണശേഷം കേശവപിള്ള തിരുവിതാങ്കൂർതിരുവിതാംകൂർ പട്ടാളത്തിന്റെ സൈന്യാധിപനായും പ്രവർത്തിച്ചിട്ടുണ്ട്. 1789-ലെ [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെ]] പടയോട്ടത്തെ നെടുംകോട്ടയ്ക്കടുത്തു വച്ച് തിരുവിതാങ്കൂർതിരുവിതാംകൂർ സൈന്യം എതിരിട്ട് തോല്പ്പിച്ചത് കേശവദാസന്റെ നേതൃത്വത്തിലായിരുന്നു.
കേശവദാസന്റെ യുദ്ധതന്ത്രത്തെക്കുറിച്ച് സർദാർ കെ.എം. പണിക്കർ ''കേരളസ്വാതന്ത്ര്യസമര''ത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു<ref>{{cite book|last = പണിക്കർ|first = കെ.എം|title = കേരളസ്വാതന്ത്ര്യസമരം|page = 337}}</ref>:
 
:തിരുവിതാംകൂർ തന്നെ നാമാവശേഷമായിപ്പോകുമായിരുന്ന അത്യന്തം അപകടകരമായ ഒരു സന്ദർഭത്തിലാണ്‌ കേശവദാസ് ദിവാനാകുന്നത്. ഇന്ത്യയിലെ രാഷ്ട്രീയാധികാരം ബ്രിട്ടീഷുകാരുടെ കയ്യിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നുവെന്ന് വളരെ നേരത്തേതന്നെ സൂക്ഷ്മബുദ്ധിയായ അദ്ദേഹം മനസ്സിലാക്കി. ആർക്കാട്ടു നവാബ് വെറുമൊരു പാവയാണെന്നും മൈസൂരിന്റെ സൈനികശക്തി തിരുവിതാംകൂറിന്‌ കൊടിയ വിപത്തായിത്തീരുമെന്നും കേശവദാസ് കണ്ടു. ആ നിമിഷം മുതൽ ഇഗ്ലീഷ്ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുമായി സ്വതന്ത്രമായ ഒരു സഖ്യമുണ്ടാക്കുന്നതിനുവേണ്ടി തന്റെ അസാമാന്യമായ നയതന്ത്രകുശലത അദ്ദേഹം പ്രയോഗിക്കാൻ തുടങ്ങി. മംഗലാപുരം ഉടമ്പടി(1784)യുടെ ഒന്നാം വകുപ്പിൽ തിരുവിതാംകൂർ മഹാരാജാവ് ഇംഗ്ലീഷുകാരുടെ സുഹൃത്തും ബന്ധുവുമാണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത്, കേശവദാസിന്റെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്രവിജയമായിരുന്നു. മംഗലാപുരം ഉടമ്പടിയിലെ വ്യവസ്ഥമൂലം കേശവദാസ് രണ്ടു പ്രധാനകാര്യങ്ങൾ നേടി: തിരുവിതാംകൂറിന്റെ പരിപൂർണ്ണസ്വാതന്ത്ര്യം കമ്പനിയെക്കൊണ്ട് അംഗീകരിപ്പിക്കുകയും പരോക്ഷമായി കർണ്ണാടിൿ നവാബിന്റെ അധികാരം തള്ളിക്കളയുകയും ചെയ്തുവെന്നതാണ്‌ അതിൽ ഒന്ന്. രണ്ടാമതായി കമ്പനിയുമായി അദ്ദേഹം നേരിട്ട് ഒരു സഖ്യമുണ്ടാക്കി. കമ്പനിയുമായി ഉണ്ടാക്കിയ ഈ സഖ്യമാണ്‌ കേശവദാസന്റെ നയത്തിലെ മർമ്മപ്രധാനമായ ഭാഗം. മൈസൂരുമായി യുദ്ധം ഒഴിവാക്കുക സാദ്ധ്യമല്ലെന്ന് അദ്ദേഹത്തിന്‌ ബോദ്ധ്യമായിരുന്നു. പിന്നെയുള്ള ഏക ആശ ബ്രിട്ടീഷുകാരുടെ പരിപൂർണ്ണ പിന്തുണയാണ്‌.
 
എന്നാൽ 1790-ൽ തന്റെ പരാജയത്തിന്‌ പ്രതികാരം വീട്ടാൻ ടിപ്പു നെടുംകോട്ട ആക്രമിച്ചപ്പോൾ സുൽത്താന്റെ ആക്രമണത്തെ എതിർക്കാൻവേണ്ടി തിരുവിതാംകൂറിന്റെ ചെലവിൽ താമസിച്ചിരുന്ന ഇംഗ്ലീഷ് സൈന്യം ടിപ്പുവിന്റെ പടയുടെ നശീകരണങ്ങൾ കണ്ടുനിൽക്കുകയാണുണ്ടായത്. ഈ കൊടുംചതിയിലും മനം പതറാതെ കേശവപിള്ള അതിനു കാരണക്കാരനായ മദ്രാസ് ഗവർണ്ണർ ഹാളണ്ടിനെയും സഹോദരനെയും ഗവർണ്ണർ ജനറലിനെക്കൊണ്ട് സ്ഥാനഭ്രഷ്ടരാക്കി. ടിപ്പുവിന്റെ പട ആലുവയിൽ താവളമുറപ്പിച്ച് നശീകരണംനടത്തിവരെയാണ്‌ ഈസ്റ്റിന്ത്യാക്കമ്പനി ശ്രീരംഗപട്ടണം ആക്രമിക്കുന്നതും ടിപ്പു സൈന്യസമേതം അങ്ങോട്ടുനീങ്ങുന്നതും. മൈസൂർ യുദ്ധത്തിൽ ഇംഗ്ലീഷുകാർ പലയിടങ്ങളിൽ വെച്ച് നടത്തിയ യുദ്ധങ്ങളിൽ കേശവദാസനും തിരുവിതാംകൂർ സൈന്യവും സഹായിക്കുകയുണ്ടായി. എന്നിട്ടും തന്റെ രാജ്യത്തിന്റെ നേർപകുതി ഇംഗ്ലീഷുകാർക്ക് നൽകിക്കൊണ്ടുള്ള ടിപ്പുവിന്റെ ശ്രീരംഗപട്ടണസന്ധിക്കുശേഷം കമ്പനി തിരുവിതാംകൂറിന്റെ അധീനതയിലുള്ള പ്രദേശങ്ങൾ അന്യായമായി അധീനപ്പെടുത്താൻ ശ്രമിക്കുകയും തങ്ങളുടെ യുദ്ധച്ചെലവ് നൽകാൻ ആവശ്യപ്പെടുകയുമുണ്ടായി.
 
=== ഭരണപരിഷ്കാരങ്ങൾ ===
മൂന്നാം മൈസൂർ യുദ്ധത്തോടെ ശത്രുഭയം നീങ്ങിയ തിരുവിതാംകൂറിന്റെ സർവ്വതോമുഖമായ അഭിവൃദ്ധിയിൽ രാജാകേശവദാസന്റെ ശ്രദ്ധ പതിഞ്ഞു. ടിപ്പുവിന്റെ പടയോട്ടത്തിൽ തിരുവിതാംകൂറിൽ അഭയംപ്രാപിച്ച രാജാക്കന്മാരെയും പ്രഭുക്കന്മാരെയും അവകാശങ്ങളൊടെഅവകാശങ്ങളോടെ പുനർവിന്യസിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമചുമതല.
=== ആലപ്പുഴയുടെ വികസനം ===
[[ആലപ്പുഴ]] പട്ടണത്തിന്റെ ചീഫ് ആർക്കിടെക്‌റ്റായി ഇദ്ദേഹത്തിനെയാണ് കരുതിപ്പോരുന്നത്. ഇന്നത്തെ ആലപ്പുഴ പട്ടണം ഒരുകാലത്ത് കാട് നിറഞ്ഞ് മനുഷ്യവാസയോഗ്യമല്ലാത്ത ഒരു സ്ഥലമായിരുന്നു. ഒരു തുറമുഖത്തിന് പറ്റിയ സ്ഥലം എന്ന് കണ്ട് ഇദ്ദേഹം ആലപ്പുഴയെ വികസിപ്പിച്ചു. തുറമുഖത്തേയ്ക്ക് ചരക്കുകൾ കൊണ്ടുവരുന്നതിനായി ഇദ്ദേഹം രണ്ട് കനാലുകളും നിർമ്മിച്ചു. ചാലക്കമ്പോളം നിർമ്മിച്ചതും ഇദ്ദേഹമാണ്. [[സൂറത്ത്]], [[മുംബൈ]], [[കച്ച്]] എന്നിവടങ്ങളിൽഎന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികൾക്ക് വ്യാപാരം നടത്താൻ എല്ലാ സൗകര്യങ്ങളും ഇദ്ദേഹം ചെയ്തു നൽകി. ഇക്കാലത്ത് തിരുവിതാങ്കൂറിന്റെ വാണിജ്യനഗരമായി ആലപ്പുഴ മാറി.
 
തിരുവനന്തപുരം മുതൽ [[അങ്കമാലി|അങ്കമാലിക്കടുത്തുള്ള]] കറുകുറ്റി വരെ അദ്ദേഹം ഒരു പാത നിർമ്മിക്കുകയുണ്ടായി. ഇതാണ് ഇന്നത്തെ സംസ്ഥാനപാത 1. പിൽക്കാലത്ത് ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ പാത തുടങ്ങുന്ന സ്ഥലത്തിന് കേശവദാസപുരം എന്ന് നാമകരണം ചെയ്തു.
"https://ml.wikipedia.org/wiki/രാജാകേശവദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്