"മത്തേയോ റിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
ഏഴാം നൂറ്റാണ്ടിൽ [[നെസ്തോറിയൻ സിദ്ധാന്തം|നെസ്തോറിയൻ]] മിഷനറിമാരും പതിമൂന്നാം നൂറ്റാണ്ടിൽ കത്തോലിക്കാ സന്യാസികളും [[ചൈന|ചൈനയിൽ]] [[ക്രിസ്തുമതം]] പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ആ വേദപ്രചാരദൗത്യങ്ങൾ സൃഷ്ടിച്ച ക്രിസ്തീയസമൂഹങ്ങൾ, ദേശീയസംസ്കാരവുമായുള്ള ജൈവബന്ധത്തിന്റെ അഭാവത്തിൽ അന്യം നിന്നു പോവുകയാണുണ്ടായത്. [[ചൈന|ചൈനയിൽ]] ഇടം കാണ്ടെത്താനുള്ള [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] മൂന്നാമത്തെ ശ്രമത്തിന്റെ ഭാഗമായിരുന്നു റിച്ചി. ആ സംരംഭത്തിന്റെ താരതമ്യവിജയത്തിനു കാരണം അദ്ദേഹത്തിന്റെ സമീപനത്തിന്റെ സവിശേഷതകളായിരുന്നു.<ref name ="kenneth"/><ref name ="cath"/>
 
==നുറുങ്ങുകൾ==
==കുറിപ്പുകൾ==
* ചൈനയിൽ '''ലീ മാ-തൗ''' എന്ന പേരിൽ അരിയപ്പെട്ട റിച്ചിയുടെ ബെയ്ജിങ്ങിലെ വരവിനെക്കുറിച്ച് കൊട്ടാരത്തിലെ ഔദ്യോഗികചരിത്രകാരൻ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "രണ്ടാം മാസത്തിൽ ടീയൻ സിൻ കാരനായ മാ ടാങ് എന്ന ഷണ്ഡൻ, പശ്ചിമസമുദ്രദേശത്തു നിന്നുള്ള '''ലീ മാ-തൗ'''-വിനെ കൊട്ടാരത്തിൽ എത്തിച്ചു. ചക്രവർത്തിക്കായി അയാൾ ചില കാഴ്ചകൾ കൊണ്ടു വന്നിരുന്നു. കാഴ്ചകൾ ചക്രവർത്തി ആചാരങ്ങളുടെ ചുമതലയുള്ള സമിതിക്ക് അയച്ചു കൊടുത്തു."<ref name = "china"/>
 
"https://ml.wikipedia.org/wiki/മത്തേയോ_റിച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്