"മത്തേയോ റിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
==തുടക്കം==
മാർപ്പാപ്പയുടെ അധികാരസീമയിൽ പെട്ടിരുന്ന മാസെററ്റായിൽ ജനിച്ച റിച്ചി ജന്മസ്ഥലത്തു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം റോമിൽ രണ്ടു വർഷം നിയമം പഠിക്കുകയും 1571 ആഗസ്റ്റ് 15-ന് ഈശോസഭക്കാരുടെ റോമൻ കോളേജിൽ പ്രവേശിച്ച് സന്യാസപരിശീലനവും തത്ത്വശാസ്ത്രത്തിലേയും ദൈവശാസ്ത്രത്തിലേയും പഠനപദ്ധതികളും പൂർത്തിയാക്കുകയും ചെയ്തു. ഇതിനു പുറമേ അക്കാലത്ത് അദ്ദേഹം, പ്രസിദ്ധനായ ഫാദർ ക്രിസ്റ്റഫർ ക്ലാവിയസിന്റെ കീഴിൽ അദ്ദേഹം ഗണിതവും, പ്രപഞ്ചശാസ്ത്രവും, ജ്യോതിശാസ്ത്രവും പഠിച്ചു. 1577-ൽ റിച്ചി കിഴക്കൻ ഏഷ്യയിൽ വേദപ്രചാരകനാകാൻ ആഗ്രഹം പ്രകടിപ്പിച്ചു. അതനുസരിച്ച് 1578 മാർച്ച് 24-ന് പോർത്തുഗലിലെ ലിസ്ബണിൽ നിന്ന് യാത്രതിരിച്ച അദ്ദേഹം, സെപ്തംബർ 13-ന് ഗോവയിലെത്തുകയും അവിടേയും തുടർന്ന് കൊച്ചിയിലും അദ്ധ്യാപനത്തിലും ഇതര സേവനങ്ങളിലും നിയോഗിക്കപ്പെടുകയും ചെയ്തു. റോമിലെ സന്യാസപരിശീലനത്തിൽ ഗുരുവായിരുന്ന ഫാദർ അസെസ്സന്ദ്രോ വലിഞ്ഞാനി അപ്പോൾ പൗരസ്ത്യദേശത്തെ ഈശോസഭാ മിഷനുകളുടെ നേതൃത്വത്തിലായിരുന്നു. വലിഞ്ഞാനി വിളിച്ചതനുസരിച്ച്, 1582 ആഗസ്റ്റ് 7-ന് റിക്കി, യൂറോപ്യന്മാർക്ക് അക്കാലത്ത് ചൈനയിലേക്കുള്ള കവാടമായിരുന്ന മക്കാവോയിലെത്തി.<ref name ="cath"/>
 
==ബെയ്ജിങ്ങിൽ==
മക്കാവോയിലും ഇതരനഗരങ്ങളിലും ചെലവഴിച്ച റിച്ചി, തലസ്ഥാന നഗരമായ ബെയ്ജിങ്ങിൽ പ്രവേശിക്കാനും രാജശ്രദ്ധയിൽ പെടാനും നടത്തിയ ശ്രമങ്ങൾ ആദ്യമൊന്നും വിജയം കണ്ടില്ല. ഒടുവിൽ 1598-ൽ ബെയ്ജിങ്ങിലെത്തിയ അദ്ദേഹത്തിന് തന്റെ സമ്മാനങ്ങൾ രാജസന്നിധിയിൽ എത്തിക്കാൻ കഴിഞ്ഞത് രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ്.
 
==പിതൃപൂജ, ദൈവനാമങ്ങൾ==
"https://ml.wikipedia.org/wiki/മത്തേയോ_റിച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്