"ദ വുമൺ ഇൻ വൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
 
== കഥ ==
ലണ്ടന്റെ പ്രാന്തപ്രദേശത്ത് വസിക്കുന്ന നിർധനനായ വാൾട്ടർ ഹാർട്രൈറ്റിന് പ്രൊഫസർ പെസ്കയുടെ സഹായത്തോടെ വടക്കൻ ഇംഗ്ലണ്ടിലെ കംബർലൻഡിലെ ലിമ്മറിഡ്ജ് കുടുംബത്തിലെ അർദ്ധസഹോദരിമാരായ പ്രഭുകുമാരികൾക്ക് ചിത്രരചനാദ്ധ്യാപകനായി ജോലി ലഭിക്കുന്നു. <!--ലണ്ടനിൽ നിന്ന് കംബർലൻഡിലേക്കുള്ള യാത്രയിൽവഴിയിൽ അർദ്ധരാത്രി, വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീയെ കണ്ടുമുട്ടുകയും, അവരെ പിന്തുടരുന്നവരിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. തന്റെ ദുരവസ്ഥയെക്കുറിച്ചും, വാൾട്ടർ ജോലി ചെയ്യാൻ പോകുന്ന ലിമ്മറിഡ്ജ് വീട്ടിലെ സഹോദരിമാരുടെ അമ്മയുമായി തനിക്കുണ്ടായിരുന്ന മുൻബന്ധങ്ങളെക്കുറിച്ചും ചില സൂചനകൾ മാത്രം വാൾട്ടർക്ക് നൽകി സ്ത്രീ രക്ഷപ്പെടുന്നു. ഈ സ്ത്രീ ഒരു ഭ്രാന്താലയത്തിൽ നിന്നും രക്ഷപ്പെട്ടതാണെന്ന് പിന്തുടർന്നവരിൽ നിന്നും വാൾട്ടർ മനസിലാക്കുന്നു.
 
ലിമ്മറിഡ്ജ് വീട്ടിലെത്തുന്ന വാൾട്ടർ ഹാർട്രൈറ്റ് അവിടെ അർദ്ധസഹോദരികളായ{{സൂചിക|൨}} മരിയൻ ഹാൾകോമ്പിനും ലോറ ഫെയർലിക്കും ചിത്രരചന പഠിപ്പിക്കാനാരംഭിക്കുന്നു. മരിയൻ ഹാൾകോമ്പുമായി ചങ്ങാത്തത്തിലാകുന്ന ഹാർട്രൈറ്റ്, വെള്ളവസ്ത്രം ധരിച്ച സ്ത്രീയെക്കണ്ട അനുഭവം അവരുമായി പങ്കുവെക്കുന്നു. തന്റെ അമ്മ, ലോറയുടെ പിതാവിനെഴുതിയ ചില കത്തുകളിൽ നിന്ന് വെള്ളവസ്ത്രം ധരിച്ച സ്ത്രീയെക്കുറിച്ചുള്ള ചില വിവരങ്ങൾ മനസിലാക്കുന്നു.
 
ഇതിനിടയിൽ ലോറ ഫെയർലിയുമായി നിശബ്ദപ്രണയത്തിലാകുകയും ചെയ്യുന്നു. എന്നാൽ ലോറയുടെ വിവാഹം അവളുടെ മരണമടഞ്ഞ പിതാവിന്റെ താല്പര്യപ്രകാരം വർഷങ്ങൾക്കു മുൻപേ സർ പെഴ്സിവൽ ഗ്ലൈഡ് എന്ന പ്രഭുവുമായി നിശ്ചയിക്കപ്പെട്ടിരുന്നു. ലോറയും വാൾട്ടറും തമ്മിലുള്ള പ്രണയം തിരിച്ചറിഞ്ഞ മരിയൻ ഹാൾകോമ്പ്, വാൾട്ടർ ഹാർട്രൈറ്റിനോട് കാര്യങ്ങൾ വിശദീകരിക്കുകയും ലോറയെ കൂടുതൽ വിഷമസന്ധിയിലേക്ക് വലിച്ചിഴക്കാതെ ലിമ്മറിഡ്ജ് വിട്ടുപോകണമെന്നും അഭ്യർത്ഥിക്കുന്നു.
<!--
== കഥനശൈലി ==
 
-->
 
"https://ml.wikipedia.org/wiki/ദ_വുമൺ_ഇൻ_വൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്