"ജയദ്രഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Jayadrathan}}
സിന്ധൂ രാജാവായിരുന്ന വൃദ്ധക്ഷത്രന്റെ പുത്രനും [[കൗരവർ|കൌരവരുടെ]] ഒരേയൊരു സഹോദരിയായിരുന്ന [[ദുശ്ശള|ദുശ്ശളയുടെ]] ഭർത്താവും ആയിരുന്നു '''ജയദ്രഥൻ'''. നൂറു സഹോദരന്മാരുടെ ഒരേ ഒരു പെങ്ങളുടെ പതി, ഇതില്പരം ആനന്ദിക്കാൻ ജയദ്രഥനുമറ്റൊന്നും വേണ്ടിയിരുന്നില്ല. അതിനാൽ മഹാഭാരതത്തിൽ ഇദ്ദേഹത്തെ അഹങ്കാരിയായും, അധർമ്മിയായും പ്രകീർത്തിച്ചിരിക്കുന്നു. ജയദ്രഥൻ [[പാണ്ഡവർ|പാണ്ഡവരുടെ]] വനവാസക്കാലത്ത് [[പാഞ്ചാലി|പാഞ്ചാലിയെ]] അപഹരിക്കാൻ ശ്രമിക്കുകുകയും, തുടർന്നുണ്ടായ സംഘട്ടനത്തിൽ പാണ്ഡവർ ജയദ്രഥനെ പിടിച്ച് കെട്ടിയിട്ട് നഖവും, മുടിയും മുറിച്ച് അപമാനിതനാക്കി വിട്ടയച്ചു. ഇദ്ദേഹത്തെ കൊല്ലാതെ വിട്ടത് അദ്ദേഹം ദുശ്ശളയുടെ ഭർത്താവായതു കൊണ്ടാണ് എന്ന് മഹാഭാരതം വനപർവം 271- അധ്യായം 43-ാം പദ്യത്തിൽ പരാമർശിച്ചിരിക്കുന്നു. കൗരവർക്കും പാണ്ഡവർക്കുമായി ഒരേ ഒരു സഹോദരി ദുശ്ശളായുണുതാനും. <ref>മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്</ref>
<!--
 
== ജനനം ==
 
== ദുശ്ശളാപരിണയം ==
-->
 
== ദ്രൗപദിയുടെ അപഹരണം ==
പന്ത്രണ്ട് വർഷത്തെ വനവാസക്കാലത്ത് ജയദ്രഥൻ പാണ്ഡവരുടെ സങ്കേതത്തിനടുത്ത് വരികയും പാണ്ഡവർ ഇല്ലാതിരുന്നവസരത്തിൽ പാഞ്ചാലിയെ അപഹരിക്കാൻ ശ്രമിക്കുകുകയും, തുടർന്നുണ്ടായ സംഘട്ടനത്തിൽ പാണ്ഡവർ ജയദ്രഥനെ പിടിച്ച് കെട്ടിയിട്ട് നഖവും, മുടിയും മുറിച്ച് അപമാനിതനാക്കി വിട്ടയച്ചു. ഇദ്ദേഹത്തെ കൊല്ലാതെ വിട്ടത് അദ്ദേഹം ദുശ്ശളയുടെ ഭർത്താവായതു കൊണ്ടാണ് എന്ന് മഹാഭാരതം വനപർവം 271- അധ്യായം 43-ാം പദ്യത്തിൽ പരാമർശിച്ചിരിക്കുന്നു.<ref>വനപർവ്വം -- മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്</ref> കൗരവർക്കും പാണ്ഡവർക്കുമായി ഒരേ ഒരു സഹോദരി ദുശ്ശളായുണുതാനും
വരി 15:
== അർജ്ജുനന ശപഥം ==
അഭിമന്യുവിനെ കൊല്ലാൻ സഹായകമായത് ജയദ്രഥ യുദ്ധനൗപുണ്യമായിരുന്നു. തൻമൂലം അർജ്ജുനനു ജയദ്രഥനോട് വൈരം തോന്നുകയും പിറ്റേന്ന് ജയദ്രഥനെ കൊല്ലുമെന്ന് ശപഥമെടുക്കുകയും ഉണ്ടായി.
<!--
 
== വൃദ്ധക്ഷത്രന്റെ തപസ്സും, വരലബ്ദിയും ==
-->
 
== അശ്വമേധയാഗവും, സുരഥന്റെ മരണവും ==
[[യുധിഷ്ഠിരൻ|യുധിഷ്ഠിരന്റെ]] [[അശ്വമേധം|അശ്വമേധയാഗത്തിനായി]] അർജുനൻ അശ്വത്തെ നയിച്ച് വിദർഭ രാജ്യത്തെത്തിയപ്പോൾ, ജയദ്രഥനു ദുശ്ശളയിൽ ജനിച്ച പുത്രനായ സുരഥൻ അർജ്ജുനബാണത്തെ ഭയന്ന് ഹൃദയം പൊട്ടി മരിച്ചു. തുടർന്ന് വിദർഭയിലെ ചില യോദ്ധാക്കൾ അർജ്ജുനനുമായി യുദ്ധം ചെയ്യുകയും [[അർജുനൻ|അർജുനൻ]] അവരെ വധിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ദുഃഖിതയായ ദുശ്ശള സുരഥന്റെ പിഞ്ചുകുഞ്ഞും സുരഥന്റെ പത്നിയുമായി അർജുനനെ സമീപിക്കുകയും. അവരുടെ ദുഃഖം കണ്ട് മനസ്സലിഞ്ഞ അർജുനൻ യുദ്ധം അവസാനിപ്പിച്ച് ദുശ്ശളയുടെ അനുഗ്രഹങ്ങൾ വാങ്ങി (ദുശ്ശള, അർജ്ജുനനിലും മൂത്തതാണ്, കുറച്ചു ദിവസങ്ങളുടെ വ്യത്യാസം മാത്രം) സുരഥ പുത്രനേയും പത്നിയേയും അനുഗ്രഹിക്കുകയുണ്ടായി. മൂവരേയും അശ്വമേധയാഗത്തിനു ക്ഷണിച്ച്, സുരഥന്റെ പുത്രനെ സിന്ധുരാജാവായി അഭിഷേകം ചെയ്യതുകൊടുത്തുവെന്ന് മഹാഭാരതം അശ്വമേധപർവം 78-ഉം 89-ഉം അധ്യായങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്.<ref>അശ്വമേധപർവ്വം -- മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്</ref>
"https://ml.wikipedia.org/wiki/ജയദ്രഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്