"നോട്ട് ഔട്ട് (ക്രിക്കറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
ക്രിക്കറ്റിൽ ഒരു ബാറ്റ്സ്മാൻ പുറത്താകാതെ നിന്നു എന്ന് പറഞ്ഞാൽ ഒരു ഇന്നിംഗ്സിന്റെ അവസാനം വരെ ആ ബാറ്റ്സ്മാനെ പുറത്താക്കാൻ എതിർടീമിന് കഴിയാതെ വരുമ്പോഴാണ്. അതുപോലെ തന്നെ ഒരു ഇന്നിംഗ്സ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ ബാറ്റ് ചെയ്യുന്നവരേയും നോട്ട് ഔട്ട് ആയാണ് കണക്കാക്കുന്നത്. പുറത്താകാതെ നിൽക്കുന്ന ബാറ്റ്സ്മാന്റെ സ്കോറിനു മുകളിലായി ഒരു നക്ഷത്രചിഹ്നം (*) നൽകിക്കൊണ്ടാണ് പുറത്താകാതെ നിൽക്കുന്നതിനെ സൂചിപ്പിക്കുന്നത്. അതായത് "33*" എന്നെഴുതിയാൽ "33 നോട്ട് ഔട്ട്" എന്നാണ് വായിക്കുന്നത്.
 
ഒരു ഇന്നിംഗ്സ് പൂർത്തിയാവുമ്പോൾ കുറഞ്ഞത് ഒരു ബാറ്റ്സ്മാനെങ്കിലും പുറത്താവാതെ നിൽക്കുന്നുണ്ടാവും. എന്തുകൊണ്ടെന്നാൽ പത്തു ബാറ്റ്സ്മാന്മാരും പുറത്തായിക്കഴിഞ്ഞാൽ അവസാനം നിൽക്കുന്ന ബാറ്റ്സ്മാന് ഒരു ബാറ്റിംഗ് കൂട്ടാളി ഇല്ലാതാവുന്നു. [[ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ്|ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ]] ഇന്നിംഗ്സ് [[ഡിക്ലയർ]] ചെയ്യുകയാണെങ്കിൽ രണ്ട് ബാറ്റ്സ്മാന്മാർ പുറത്താകാതെ നിൽക്കാനുള്ള സാധ്യതയുണ്ട്. അതുപോലെത്തന്നെ നിശ്ചിത ഓവർ മത്സരങ്ങളിൽ ഓവർ തികയുമ്പോഴും രണ്ട് ബാറ്റ്സ്മാന്മാർ പുറത്താകാതെ നിൽക്കാനുള്ള സാധ്യതയുണ്ട്. [[ബാറ്റിംഗ് ഓർഡർ|ബാറ്റിംഗ് ഓർഡറിൽ]] പുറത്താകാതെ നിൽക്കുന്ന ബാറ്റ്സ്മാനു താഴെ ഇനിയും ബാറ്റ് ചെയ്യാൻ ബാറ്റ്സ്മാനുണ്ടെങ്കിൽ അയാൾ പുറത്തായിട്ടില്ല എന്നതിനു പകരം "ബാറ്റ് ചെയ്തിട്ടില്ല" എന്നാണ് കാണിക്കുന്നത്. എന്നാൽ ബാറ്റ് ചെയ്യാൻ ക്രീസിലെത്തി ഒരു പന്ത് പോലും നേരിടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ആ ബാറ്റ്സ്മാൻ പുറത്താകാതെ നിൽക്കുന്നതായാണ് രേഖപ്പെടുത്തുന്നത്. അതുപോലെത്തന്നെ പരിക്കുമൂലം റിട്ടയർ ചെയ്യുകയാണെങ്കിൽ അയാൾ നോട്ട് ഔട്ട് ആണ്. എന്നാൽ പരിക്കില്ലാതെ റിട്ടയർ ചെയ്ത ഒരു ബാറ്റ്സ്മാൻ [[റിട്ടയർ ഔട്ട്]] ആയതായാണ് രേഖപ്പെടുത്തുക.
ഒരു ഇന്നിംഗ്സ് പൂർത്തിയാവുമ്പോൾ കുറഞ്ഞത് ഒരു ബാറ്റ്സ്മാനെങ്കിലും പുറത്താവാതെ നിൽക്കുന്നുണ്ടാവും.
"https://ml.wikipedia.org/wiki/നോട്ട്_ഔട്ട്_(ക്രിക്കറ്റ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്