"ക്നായി തോമാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആവർത്തനങ്ങൾ ഒഴിവാക്കി ഘടന പുതുക്കുന്നു
വരി 6:
== ചരിത്രം ==
[[ചിത്രം:Knaithoma bhavan.jpg|thumb|left|300px| കൊടുങ്ങല്ലൂരിൽ ക്നായിതോമ്മാ വന്നിറങ്ങിയ സ്ഥലത്തെ സ്മാരകം]]
ക്നായി തോമാ കേരളവുമായി ക്രി.വ. 345- നു മുൻപേ തന്നെ അദ്ദേഹം വ്യാപാരത്തിലേർപ്പെട്ടിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. പേർഷ്യയിലെ സാപ്പോർ ദ്വിതീയൻ രാജാവിന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ക്നായിതോമ്മായുടെ നേതൃത്വത്തിൽ [[സിറിയ|സിറിയയിലെ]] [[എഡേസ]], [[കാന]] എന്നിവിടങ്ങളിൽ നിന്ന് 72 കുടുംബങ്ങളിലായി 400 പേർ [[കൊടുങ്ങല്ലൂർ]] വന്നിറങ്ങിയതാണ്‌ ചരിത്രത്തിൽ സ്ഥാനം പിടിച്ചത് <ref name="paul manalil"> {{cite book |last= മണലിൽ‍||first=പോൾ|authorlink=പോൾ മണലിൽ‍|coauthors= |editor= |others= |title=കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങൾ|origdate= |origyear=2006 |origmonth=|url= |format= |accessdate=നവംബർ 2008 |edition=പ്രഥമ പതിപ്പ് |series= |date= |year=2006|month= |publisher=മാതൃഭൂമി ബുക്സ് |location=കോഴിക്കോട്|language=മലയാളം |isbn=81-8264-226-4|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>. ഏഡേസ്സായിലെ ഒരു മെത്രാന്‌ കേരളത്തിലെ ക്രിസ്ത്യാനികളെക്കുറിച്ച്‌ ദർശനം ലഭിച്ചുവെന്നും അതനുസരിച്ച്‌ ക്നായിത്തൊമ്മനെ കേരളത്തിലേയ്ക്ക്‌ അയച്ചുവെന്നൊരു ഐതിഹ്യം നിലവിലുണ്ട്. എന്നാൽ [[അർമേനിയ|അർമേനിയയിലെ]] മതപീഡനങ്ങളിൽ ഭയന്നാണ്‌ നിരവധി ക്രൈസ്തവകുടുംബങ്ങളോടൊപ്പം അദ്ദേഹം കേരളത്തിൽ എത്തിയെന്നു തന്നെയാണ് ചരിത്രകാരന്മാരുടെ പക്ഷം.<ref name="skaria"> ഡോ. സ്കറിയ സക്കറിയ. എഡിറ്റർ: ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, എ.ഡി. 1599; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം 686588, കേരളം. 1994. </ref>
ദക്ഷിണമെസ്സപ്പൊട്ടേമിയയിലെ കിനായി എന്ന പട്ടണത്തിൽ നിന്നാണ്‌ അദ്ദേഹം എത്തിയത്‌ എന്നും അർമേനിയയിൽ നിന്നാണ്‌ അദ്ദേഹം എത്തിയത്‌ എന്നും അഭിപ്രായങ്ങളുണ്ട്. ഒരു വൻ സംഘമായാണ്‌ അദ്ദേഹം [[കൊടുങ്ങല്ലൂർ]] എത്തിയതെന്നും അക്കൂട്ടത്തിൽ ഒരു മെത്രാനും 4 വൈദികരും ഏതാനും ശെമ്മാശ്ശന്മാരും ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. ക്നാനായ സമുദായക്കാരുടെ ഇടയിലുള്ള പരമ്പരാഗത ഗാനങ്ങളിലൊന്നായ 'ഒത്തു തിരിച്ചവർ കപ്പൽ കേറി' എന്നു തുടങ്ങുന്ന പാട്ടിൽ "''കത്തങ്ങൾ നാലാളരികെയുണ്ട്, ഉറഹാ മാർ യൗസേപ്പും കൂടെയുണ്ട്, ശെമ്മാശ്ശന്മാരവർ പലരുമുണ്ട്''" എന്നു പരാമർശിക്കപ്പെടുന്നു. കേരളവുമായി നേരത്തേ തന്നെ വ്യാപാരബന്ധത്തിൽ ഏർപ്പെട്ടിരുന്ന വ്യാപാരിയും സഭാസ്നേഹിയും സ്വന്തമായി പായ്ക്കപ്പലുകളടക്കമുള്ള സന്നാഹങ്ങളുമുള്ള ക്നായിത്തോമ്മായെ യഹൂദ ക്രൈസ്തവരായ അഭയാർത്ഥികളുടെ സംഘത്തിന്റെ നായകനാക്കുകയായിരുന്നു.
 
"https://ml.wikipedia.org/wiki/ക്നായി_തോമാ" എന്ന താളിൽനിന്ന് ശേഖരിച്ചത്