"പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
}}
 
'''പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേൾ''' 2003-ൽ പുറത്തിറങ്ങിയ ഒരു [[ഹോളിവുഡ്]] ചലച്ചിത്രമാണ്. [[ഡിസ്നി]] തീം പാർക്കുകളിലെ പൈറേറ്റ്സ് ഓഫ് ദ കരീബിയൻ റൈഡുകളാണ് ഇതിന് ആധാരം.
 
== കഥാസംഗ്രഹം ==
 
ശപിക്കപ്പെട്ട കപ്പലായ ബ്ലാക്ക് പേളിന്റെ ക്യാപ്റ്റൻ ഹെക്ടർ ബാർബോസയും(ജഫ്രി റഷ്) സംഘവും തട്ടിക്കൊണ്ടുപോയ എലിസബത്ത് സ്വാനിനെ(കെയ്റ നൈറ്റ്‌ലി) രക്ഷിക്കാനായി ക്യാപ്റ്റൻ [[ജാക്ക് സ്പാരോ|ക്യാപ്റ്റൻ ജാക്ക് സ്പാരോയും]] ([[ജോണി ഡെപ്പ്]]) വിൽ ടേണറും ([[Orlando Bloom|ഓർലാന്റോ ബ്ലൂം]]) നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
 
ഗോർ വെർബെൻസ്ക്കി ആണ് ചിത്രം സം‌വിധാനം ചെയ്തിരിക്കന്നത്. ജെറി ബ്രക്ക്‌ഹെയ്മർ ആണ് നിർമാതാവ്. വാൾട്ട് ഡിസ്നി പിക്ച്ചേഴ്സിന്റെ ചിത്രങ്ങളിൽ എം.പി.എ.എ-യിൽ നിന്നും പിജി-13 റേറ്റിങ് ലഭിച്ച ആദ്യ ചിത്രമാണിത്. 2003 ജൂൺ 28-ന് [[കാലിഫോർണിയ|കാലിഫോർണിയയിലെ]] ഡിസ്നിലാന്റ് റിസോർട്ടിൽവച്ച് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു. തികച്ചും അപ്രതീക്ഷിതമായ ഒരു വിജയമാണ് ചിത്രം നേടിയത്. മിക്ക നിരൂപകരിൽ നിന്നും നല്ല അഭിപ്രായങ്ങൾ നേടിയ ഈ ചിത്രം ലോകവ്യാപകമായി 65.4 കോടി ഡോളറാണ് കൊയ്തത്. മികച്ച നടൻ അടക്കം (ജോണി ഡെപ്പ്) 5 ഓസ്കാർ പുരസ്കാര നാമനിർദ്ദേശങ്ങൾ ചിത്രത്തിന് ലഭിച്ചു. ഇതിന്റെ പിൻഗാകളായി [[പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഡെഡ് മാൻസ് ചെസ്റ്റ്|ഡെഡ് മാൻസ് ചെസ്റ്റ്]], [[പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: അറ്റ് വേൾഡ്സ് എൻഡ്|അറ്റ് വേൾഡ്സ് എൻഡ്]] എന്നീ ചിത്രങ്ങളും പുറത്തിറങ്ങി.