"പാലാഴിമഥനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പാലാഴി മഥനം >>> പാലാഴിമഥനം
(ചെ.)No edit summary
വരി 1:
{{prettyurl|Palazhi Madhanam}}
[[പ്രമാണം:Suvarnabhumi Airport, Bangkok.jpg|400px|thumb|പാലാഴിമഥനം (ബാങ്കോക്ക് വിമാനത്താവളത്തിലെ ശില്പമാതൃക]]
അമൃത്[[അമൃതം]] എടുക്കാനായി ദേവന്മാരും അസുരന്മാരും ചേർന്ന് [[പാലാഴി]] എന്ന കടൽ കടഞ്ഞുവെന്ന് [[പുരാണങ്ങൾ|ഹൈന്ദവ പുരാണങ്ങൾ]] പറയുന്നു. കടകോലായി മന്ദരപർവ്വതവും, കയറായി [[വാസുകി]] എന്ന നാഗശ്രേഷ്ഠനേയും ഉപയോഗിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും വലിച്ചു. പാലാഴിമഥനത്തെത്തുടർന്ന് അതിൽ നിന്നും നിരവധി ദിവ്യ വസ്തുക്കൾ പൊന്തിവന്നു. അവസാനമായി സ്വർണ്ണകുഭത്തിൽ അമൃതവുമായി [[ധന്വന്തരി|ധന്വന്തരിദേവനും]] പൊങ്ങിവന്നുവെന്നാണ് ഐതീഹ്യം. നിരവധി പുരാണങ്ങളിൽ '''പാലഴിമഥനം''' പ്രതിപാദിച്ചിട്ടുണ്ട്. മഹാഭാരതത്തിലും, രാമായണത്തിലും, ഭാഗവതത്തിലും പാലഴിമഥനം വർണ്ണിച്ചിട്ടുണ്ട്. <ref>മഹാഭാരതം -- ഡോ.പി.എസ്.നായർ -- വിദ്യാരംഭം, ആലപ്പുഴ</ref> <ref>ശ്രീമദ് മഹാഭാഗവതം -- തേമ്പാട്ട് ശങ്കരൻ നായർ -- മാതൃഭൂമി പബ്ലീഷേസ്-- ISBN : 978-81-8264-912</ref>
 
== കഥ ==
[[പരമശിവൻ|പരമശിവന്റെ]] അവതാരമായ [[അത്രി|അത്രി മഹർഷിയുടെ]] പുത്രൻ [[ദുർ‌വാസാവ്|ദുർവ്വാസാവ് മഹർഷിക്ക്]] ഒരിക്കൽ ദേവലോകത്തു വെച്ച് വിദ്യാധരസ്ത്രീകൾ ഒരു പാ‍രിജാതമാല സമർപ്പിച്ചു. അദ്ദേഹം മാല ഐരാവതത്തിന്റെ പുറത്തേറി വരുന്ന [[ദേവേന്ദ്രൻ|ദേവേന്ദ്രനു]] സ്നേഹപൂർവ്വം സമ്മാനിച്ചു. ദേവേന്ദ്രൻ പാരിജാത പുഷ്പമാല കിട്ടിയ സന്തോഷത്തിൽ അതു തലയിൽ ചൂടാനായി മാല ഐരാവതത്തിന്റെ മുകളിൽ വച്ചു തലമുടി വൃത്തിയായി ഒതുക്കികെട്ടി തുടങ്ങി. അതിനോടകം പൂവിന്റെ വാസനയുടെ ഉറവിടം തേടി ധാരാളം വണ്ടുകൾ പാറിവന്നു ഐരാവതത്തിനു ചുറ്റും പറക്കാൻ തുടങ്ങി. വണ്ടുകളുടെ ശല്യം കൂടിവന്നപ്പോൾ ഐരാവതം പൂമാലയെടുത്ത് നിലത്തിട്ട് ചതച്ചുകളഞ്ഞു. ഇതു കണ്ട് കോപിഷ്ഠനായ ദുർവ്വാസാവ് ദേവേന്ദ്രനെ ഉൾപ്പെടെ എല്ലാ ദേവന്മാരെയും ശപിച്ചു. '''ജരാനര ബാധിക്കട്ടെ !''' എന്ന്. ശാപമോക്ഷത്തിനായി അപേക്ഷിക്കയാൽ പാലാഴികടഞ്ഞ് അമൃതം കഴിച്ചാൽ ശാപമോക്ഷം കിട്ടുമെന്നും ഉപദേശിച്ചു.
 
 
 
== അവലംബം ==
"https://ml.wikipedia.org/wiki/പാലാഴിമഥനം" എന്ന താളിൽനിന്ന് ശേഖരിച്ചത്