"ഗ്രിഗോറി റാസ്പ്യൂട്ടിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,315 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
==വധം==
[[ചിത്രം:Dead Rasputin.jpg|thumb|200px|right|പോസ്റ്റ്മോർട്ടം ചിത്രം]]
റാസ്പ്യൂട്ടിന്റെ ജീവിതകഥയും [[മരണം|മരണത്തിന്റെ]] പശ്ചാത്തലവും ദുരൂഹതകൾ നിറഞ്ഞതാണ്. അയാൾ കൊലചെയ്യപ്പെടുകയായിരുന്നു. രാജ്ഞി അലക്സാന്ദ്രയുടെ മേലുള്ള സന്യാസിയുടെ സ്വാധീനം രാഷ്ട്രത്തിന് അപകടകരമാകും വിധം വളർന്നുവെന്നു കരുതിയ [[റഷ്യ|റഷ്യൻ]] സമൂഹത്തിലെ ഒരു പറ്റം ഉന്നതന്മാർ, ഫെലിക്സ് യൂസാപ്പോവ് എന്നയാളുടെ നേതൃത്വത്തിൽ [[സെന്റ് പീറ്റേഴ്സ്ബർഗ്|പീറ്റേഴ്സ്ബർഗ്ഗിലെ]] യൂസാപ്പോവിന്റെ മോയിക്കാ മാളികയിൽ കൊല നടത്തിയെന്നാണു കരുതപ്പെടുന്നത്. റാസ്പ്യൂട്ടിനെ തന്ത്രത്തിൽ വീട്ടിൽ വിരുന്നിനു വിളിച്ചു വരുത്തി [[വിഷം]] കലർത്തിയ കേക്കും [[മദ്യം|മദ്യവും]] കൊടുത്തെങ്കിലും അവ ഫലം ചെയ്യാൻ വൈകിയപ്പോൾ വെടിവച്ചു കൊല്ലുകയും, മൃതദേഹം നേവാ നദിയിൽ എറിയുകയുമാണു ചെയ്തത്. മൂന്നു ദിവസത്തിനു ശേഷം മഞ്ഞുറച്ച നദിക്കു മുകളിൽ നടന്ന ഒരു പോലീസുകാരൻ ശവശരീരം കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ കുറ്റവാളികൾക്കെതിരെ കൊലപാതകം ആരോപിച്ചില്ലെങ്കിലും അവരെ നഗരത്തിൽ നിന്നു പുറത്താക്കാൻ ചക്രവർത്തി ഉത്തരവിട്ടു. ദേശസ്നേഹത്തിന്റെ പ്രേരണയായിരുന്നു റാസ്പ്യൂട്ടിന്റെ വധത്തിനു പിന്നിലെന്നു പറയപ്പെട്ടെങ്കിലും, സ്വകാര്യവ്യക്തികൾ സ്വന്തം വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നിയമം കയ്യിലെടുത്തു നീതി നടപ്പാക്കിയ ഈ സംഭവം ചക്രവർത്തിയുടെ അധികാരത്തോടുള്ള മതിപ്പിനെ ഗണ്യമായി കുറച്ചു.<ref name ="spartacus">സ്പാർട്ടാക്കസ് എഡ്യൂക്കേഷനൽ, [http://www.spartacus.schoolnet.co.uk/RUSrasputin.htm ഗ്രിഗറി റാസ്പ്യൂട്ടിന്റെ ജീവചരിത്രം]</ref>
 
==വിലയിരുത്തൽ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1034228" എന്ന താളിൽനിന്ന് ശേഖരിച്ചത്