"ഗ്രിഗോറി റാസ്പ്യൂട്ടിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
റാസ്പ്യൂട്ടിന്റെ അവിഹിതസ്വാധീനം റൊമാനോവ് രാജവംശത്തിനു ദുഷ്കീർത്തിയുണ്ടാക്കി 1917-ലെ [[റഷ്യൻ വിപ്ലവം|ബോൾഷെവിക് വിപ്ലവത്തിലൂടെയുള്ള]] അതിന്റെ പതനത്തെ സഹായിച്ചു എന്നു ചിലർ കരുതുന്നു. <ref>C. L. Sulzberger, ''The Fall of Eagles'', pp.263-278, Crown Publishers, New York, 1977</ref> റാസ്പ്യൂട്ടിനെക്കുറിച്ചുള്ള സമകാലീനരുടെ അഭിപ്രായങ്ങൾ വൈവിദ്ധ്യം നിറഞ്ഞതാണ്: ചിലർ അദ്ദേഹത്തെ ഒരു യോഗിയും, ദർശകനും, രോഗശാന്തിവരമുള്ളവനും [[പ്രവാചകൻ|പ്രവചാകനുമായി]] കണ്ടപ്പോൾ മറ്റൊരു പക്ഷം ദുർവൃത്തനായൊരു കപടധാർമ്മികനായി അദ്ദേഹത്തെ ചിത്രീകരിച്ചു. റാസ്പ്യൂട്ടിനെക്കുറിച്ചു ലഭ്യമായ വിവരണങ്ങൾ വിശ്വസനീയത കുറഞ്ഞ സ്മരണകളേയും കേട്ടുകേൾവികളേയും കെട്ടുകഥകളേയും ആശ്രയിച്ചുള്ളവയായതിനാൽ, അദ്ദേഹത്തിന്റെ ജീവിതത്തിന്റേയും സ്വാധീനത്തിന്റേയും യഥാർത്ഥചിത്രം കണ്ടെത്തുക ബുദ്ധിമുട്ടാണ്.<ref name="Mad Monk"/>
 
റാസ്പ്യൂട്ടിന്റെ [[മരണം|മരണത്തിന്റെ]] പശ്ചാത്തലവും അദ്ദേഹത്തിന്റെ ജീവിതകഥയെപ്പോലെ ദുരൂഹതകൾ നിറഞ്ഞതാണ്. രാജ്ഞിയുടെ മേലുള്ള സന്യാസിയുടെ സ്വാധീനം രാഷ്ട്രത്തിന് അപകടകരമാകും വിധം വളർന്നുവെന്നു കരുതിയ [[റഷ്യ|റഷ്യൻ]] സമൂഹത്തിലെ ഒരു പറ്റം ഉന്നതന്മാരായിരുന്നു അദ്ദേഹത്തെ വധിച്ചതെന്നും ഫെലിക്സ് യൂസാപ്പോവ് എന്നയാളുടെ നേതൃത്വത്തിൽ [[സെന്റ് പീറ്റേഴ്സ്ബർഗ്ഗ്പീറ്റേഴ്സ്ബർഗ്|പീറ്റേഴ്സ്ബർഗ്ഗിൽ]] യൂസാപ്പോവിന്റെ മോയിക്കാ മാളികയിലാണ് വധം നടന്നതെന്നും കരുതപ്പെടുന്നു. റാസ്പ്യൂട്ടിനെ തന്ത്രത്തിൽ വീട്ടിൽ വിരുന്നിനു വിളിച്ചു വരുത്തി [[വിഷം]] കലർത്തിയ കേക്കും [[മദ്യം|മദ്യവും]] കൊടുത്തെങ്കിലും അവ ഫലം ചെയ്യാൻ വൈകിയപ്പോൾ വെടിവച്ചു കൊല്ലുകയും, മൃതദേഹം നേവാ നദിയിൽ എറിയുകയുമാണു ചെയ്തത്.<ref>സ്പാർട്ടാക്കസ് എഡ്യൂക്കേഷനൽ, [http://www.spartacus.schoolnet.co.uk/RUSrasputin.htm ഗ്രിഗറി റാസ്പ്യൂട്ടിന്റെ ജീവചരിത്രം]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്രിഗോറി_റാസ്പ്യൂട്ടിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്