"നിലക്കടല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
 
 
[[തമിഴ്നാട്]], [[മഹാരാഷ്ട്ര]], [[ആന്ധ്രപ്രദേശ്]] എന്നിവിടങ്ങളിലാണ്‌ ഇന്ത്യയിൽ പ്രധാനമായും നിലക്കടല കൃഷി ചെയ്യുന്നത്. വരണ്ട കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണേങ്കിലും, നല്ല വിളവിന്‌ [[ജലസേചനം]] ആവശ്യമാണ്‌. വർഷത്തിൽ 75 മുതൽ 100 സെന്റീമീറ്റർ വരെ വർഷപാതമാണ്‌ നിലക്കടലക്കൃഷിക്ക് ഏറ്റവും നല്ലത്. ഏകദേശം അഞ്ച് മാസം കോണ്ടാണ്‌ നിലക്കടല വിളവെടുപ്പിന്‌ തയാറാകുന്നത്. വളരെ പൊക്കം കുറഞ്ഞ് നിലം ചേർന്ന് വളരുന്ന സസ്യമായതിനാൽ ഉയരമുള്ള [[പരുത്തി]], [[ജോവർ]] തുടങ്ങിയ വിളകൾ നിലക്കടലയോടൊപ്പം കൃഷി ചെയ്യുന്നു. നൂറു ദിവസം കൊണ്ട് വിളവെടുക്കാൻ സാധിക്കുന്ന ഇനങ്ങളും ഇപ്പോൾ കൃഷി ചെയ്യുന്നുണ്ട്. അതു കൊണ്ട് വർഷത്തിൽ രണ്ടു വിളകൻവിളകൾ ചെയ്യാൻ സാധ്യമാണ്‌<ref name=rockliff/>.
 
[[എണ്ണക്കുരു|എണ്ണക്കുരുവായും]] നേരിട്ട് ഭക്ഷണമായും നിലക്കടല ഉപയോഗിക്കുന്നു. ഭക്ഷ്യഎണ്ണ എന്നതിനു പുറമേ [[മാർഗരൈൻ]], ഔഷധങ്ങൾ, [[വാർണീഷ്|വാർണീഷുകൾ]][, [[സോപ്പ്]] എന്നിവ നിർമ്മിക്കുന്നതിനും നിലക്കടല എണ്ണ ഉപയോഗിക്കുന്നു. വിവിധ നിലക്കടലയിനങ്ങളിലെ എണ്ണയുടേ അളവ് വ്യത്യസ്തമാണ്‌. ഇത് 43 മുതൽ 54% വരെ വ്യതാസപ്പെട്ടിരിക്കുന്നു<ref name=rockliff/>.
"https://ml.wikipedia.org/wiki/നിലക്കടല" എന്ന താളിൽനിന്ന് ശേഖരിച്ചത്