"ശിങ്കാരിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിൽ പ്രചാരമുള്ള ഒരു ചെണ്ടമേളമാണ് ശിങ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
കേരളത്തിൽ പ്രചാരമുള്ള ഒരു [[ചെണ്ടമേളം|ചെണ്ടമേളമാണ്]] '''ശിങ്കാരിമേളം'''. മറ്റു മേളങ്ങളെപ്പോലെ ശാസ്ത്രീയപരിവേഷമില്ലെങ്കിലും ഉൽസവങ്ങൾ, സ്വീകരണങ്ങൾ, ഘോഷയാത്രകൾ, പരസ്യം എന്നിവയിൽ വ്യാപകമായി കണ്ടുവരുന്നു. ചെണ്ടയുടെ [[ഇടന്തല|ഇടന്തലക്കും]] [[വലന്തല|വലന്തലക്കും]] പുറമേ, [[ഇലത്താളം|ഇലത്താളവുമാണ്]] ഈ മേളത്തിലുപയോഗിക്കുന്ന വാദ്യോപകരണങ്ങൾ. ദ്രുതതാളത്തിൽ വാദ്യോപകരണങ്ങൾ വായിക്കുന്നതിനോടൊപ്പം, മേളക്കാർ ചെറിയ ചുവടുകൾ വച്ചും കാണികളെ രസിപ്പിക്കുന്നു.
 
ഓരോ സംഘങ്ങളും മനോധർമ്മപരമായി ആവിഷ്കരിച്ചെടുക്കുന്ന പല മേളങ്ങൾ ശിങ്കാരിമേളത്തിലുണ്ട്. പൊതുവേ പഞ്ചാരി താളത്തിലാണ് ഈ മേളങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ടാകുക. എന്നാൽ ചെമ്പട താളത്തിലുള്ള മേളങ്ങളും കണ്ടു വരുന്നു. ഒരേ പരിപാടിയിൽത്തന്നെ ഇത്തരം ഒന്നിലധികം മേളങ്ങൾ അവതരിപ്പിക്കപ്പെടാറുണ്ട്.
 
മേളം അവതരിപ്പിക്കുന്നതിന് കുറഞ്ഞത്, മൂന്നുപേരെങ്കിലും ആവശ്യമാണ്. ഒമ്പതോ പതിനഞ്ചോ ഇരുപത്തിയൊന്നോ പേരടങ്ങുന്ന സംഘങ്ങളായാണ് ശിങ്കാരിമേളം അവതരിപ്പിക്കപ്പെടുന്നത്.
== മേളങ്ങൾ ==
ഓരോ സംഘങ്ങളും മനോധർമ്മപരമായി ആവിഷ്കരിച്ചെടുക്കുന്ന പല മേളങ്ങൾ ശിങ്കാരിമേളത്തിലുണ്ട്. പൊതുവേ [[പഞ്ചാരി]] താളത്തിലാണ് ഈ മേളങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ടാകുക. എന്നാൽ [[ചെമ്പട]] താളത്തിലുള്ള മേളങ്ങളും അപൂർവ്വമായി കണ്ടു വരുന്നു. എന്നാൽ [[ചമ്പ]], [[അടന്ത]] എന്നീ താളങ്ങൾ ഇതിൽ ഉപയോഗിക്കാറീല്ല. ഒരേ പരിപാടിയിൽത്തന്നെ ഇത്തരം ഒന്നിലധികം മേളങ്ങൾ അവതരിപ്പിക്കപ്പെടാറുണ്ട്.
== ഘട്ടങ്ങൾ ==
മറ്റു ചെണ്ടമേളങ്ങളിലെപ്പോലെ താളത്തിന് കൃത്യമായ കാലനിയമങ്ങൾ ശിങ്കാരിമേളത്തിലില്ല. ഒറ്റയടിക്ക് മറ്റൊരു കാലത്തിലേക്ക് പ്രവേശിക്കുന്ന സ്വഭാവവുമില്ല. മറീച്ച് ഒരു പ്രത്യേക കാലത്തിൽ ആരംഭിച്ച്, പ്രമാണക്കാരന്റെ നിർദ്ദേശമനുസരിച്ച് ക്രമേണ താളം മുറൂകുകയാണ് ചെയ്യുക.
 
മിക്കവാറൂം മേളങ്ങളും ഒരേ താളത്തിലുള്ള രണ്ടു ഘട്ടങ്ങളാക്കിയായിരിക്കും ചിട്ടപ്പെടുത്തിയിരിക്കുന്നത് (മൂന്നു ഘട്ടങ്ങളുള്ള മേളങ്ങളുമുണ്ട്). ആദ്യഘട്ടത്തിൽ ഇടന്തലച്ചെണ്ടക്കായിരിക്കും പ്രാമുഖ്യം കൂടുതലുണ്ടാകു. ഈ ഘട്ടത്തിൽ വലന്തലയും, ഇലത്താളവും പശ്ചാത്തലമെന്ന പോലെ ഇടന്തലയെ പിന്തുണക്കുന്നു. രണ്ടാം ഘട്ടത്തിൽ വലന്തലയും ഇലത്താളവും ഇടന്തലയെ നിഷ്പ്രഭമാക്കുന്ന തരത്തിൽ വായിക്കുന്നു.
"https://ml.wikipedia.org/wiki/ശിങ്കാരിമേളം" എന്ന താളിൽനിന്ന് ശേഖരിച്ചത്