"ഇസ്റാഅ് മിഅ്റാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ഇസ്ലാം |ഇസ്ലാമിക]]പ്രമാണങളിൽ കാണുന്ന [[മുഹമ്മദ്|മുഹമ്മദ്]] നബിയുടെ ആകാശയാത്രയാണ് അൽ ഇസ്രാ വ അൽ മിഅറാജ് എന്ന് അറിയപ്പെടുന്നത്. ഉടലോടെ ആകാശത്ത് പോയി ദൈവസാമീപ്യം അനുഭവിച്ച് തിരിച്ചെത്തി എന്നും , അതല്ല യാത്ര ഒരു ആത്മീയ അനുഭവം ആയിരുന്നു എന്നു രണ്ടു പക്ഷമുണ്ട്.<br />
നബിയുടെ ആകാശാരോഹണത്തിന്റെ രണ്ട് ഘട്ടങ്ങളാണ് അൽഇസ്രാ യും അൽമിഅറാജും. <br />
=='''അൽ ഇസ്രാ'''==
[[Image:Al-Buraf Hafifa.jpg|thumb|left|സ്വർഗ്ഗാരോഹണ വാഹനമായി ചിത്രീകരിക്കപ്പെടുന്ന ബുറാക്ക്. ഒരു മുഗൾക്കാല ചിത്രം]]
ഇസ്രാ : [[മക്ക|മക്കയിലെ]] പരിശുദ്ധ [[കഅബ]] ദേവാലയത്തിൽ ഉറങ്ങുകയായിരുന്ന മുഹമ്മദ് നബി [[ജറുസലേം|ജറുസലേമിലെ ]] [[മസ്ജിദുൽ അഖ്സ|അഖ്സ]] പള്ളിയിലേക്ക് മാറ്റപ്പെടുന്നതാണ് അൽ ഇസ്രാ എന്നറിയപ്പെടുന്ന ആദ്യഘട്ടം. ബുറാക്ക് എന്ന ഒരു സാങ്കൽപ്പിക മൃഗമാണ് വാഹനം .ചിറകുള്ള കുതിരയായിട്ടാണ് ബുറാക്ക് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ജുറുസലേമിലെ പള്ളിയിൽ മുഹമ്മദ് നബി, തന്റെ മുൻ ഗാമികളായിരുന്ന [[ഇസ്ലാമിലെ പ്രവാചകന്മാർ |ചില പ്രവാചകമാർക്കൊപ്പം ]] പ്രാർഥന (നമസ്കാരം) നിർവ്വഹിക്കുന്നു.
 
=='''അൽ മിഅറാജ്'''==
ആകാശാരോഹണത്തിന്റെ രണ്ടാം ഘട്ടമാണ് മിഅറാജ്. ഏണി എന്നാണ് വാക്കർത്ഥം. അഖ്സ പള്ളിയിൽ നിന്നുമാണ് ആരോഹണം ആരംഭികുന്നത്. ബുറാകിന്മെൽ ഏഴാം ആകാശത്തേക്ക് എത്തുന്ന മുഹമ്മദ് സ്വർഗ്ഗ സന്ദർശനം നടത്തുന്നു. മുൻ പ്രവാചകന്മാരോട ഭാഷണം നടത്തുകയും ചെയ്യുന്നു. ദൈവ സാമീപ്യം അനുഭവിച്ചറിയുന്ന മുഹമ്മദിനോട് ദൈവം ഇസ്ലാം മത വിശ്വാസികൾക്ക് ദിവസം അമ്പത് തവണ പ്രാർത്ഥന കൽപ്പിക്കുന്നു. മുൻപ്രവാചകനായ മോശയുടെ ഉപദേശ പ്രകാരം മുഹമ്മദ് ഈ ആരാധന ക്രമത്തിൽ ഇളവു വരുത്തുവാൻ
അപേക്ഷിക്കുന്നു.ക്രമേണ അഞ്ചു നേരമായി നമസ്ക്കാരം നിജ്ജപ്പെടുത്തുന്നു.
 
==സ്രോതസ്സുകൾ==
ഇസ്രാ മിഅറാജിനെപ്പറ്റി ഖുർആനിലും നബി വചന ശേഖരങ്ങളിലും പരാമർശങ്ങൾ കാണാം.
====ഖുർആനിൽ==
17ആം അധ്യായത്തിന്റെ പേരുതന്നെ അൽ ഇസ്രാ എന്നാണ് .ഈ അധ്യായത്തിലെ ആദ്യ വചനം ആകാശയാത്രയെയാണ് പരാമർശിക്കുന്നത്.
 
1 '' തൻറെ ദാസനെ ( നബിയെ ) ഒരു രാത്രിയിൽ മസ്ജിദുൽ ഹറാമിൽ നിന്ന്‌ മസ്ജിദുൽ അഖ്സായിലേക്ക്‌ - അതിൻറെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവൻ എത്രയോ പരിശുദ്ധൻ! നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ചിലത്‌ അദ്ദേഹത്തിന്‌ നാം കാണിച്ചുകൊടുക്കാൻ വേണ്ടിയത്രെ അത്‌. തീർച്ചയായും അവൻ ( അല്ലാഹു ) എല്ലാം കേൾക്കുന്നവനും കാണുന്നവനുമത്രെ.''
"https://ml.wikipedia.org/wiki/ഇസ്റാഅ്_മിഅ്റാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്