"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
====മോതിരവും പുസ്തകവും====
നേട്ടങ്ങളുടെ ഈ ഘട്ടത്തിനു മകുടം ചാർത്തിയത് 1868-ൽ വെളിച്ചം കണ്ട "മോതിരവും പുസ്തകവും" (The Ring and the Book) എന്ന കൃതിയാണ്. [[കവി]] ഏറെ പ്രതീക്ഷയർപ്പിച്ച ഈ രചന അദ്ദേഹത്തിന്റെ പ്രതിഭയുടെ ഏറ്റവും ഉദാത്തമായ സൃഷ്ടിയായി വിലയിരുത്തപ്പെടുന്നു. 1690-ൽ [[റോം|റോമിൽ]] നടന്ന സങ്കീർണ്ണമായ ഒരു കൊലപാതകക്കേസിനെ ആശ്രയിച്ചെഴുതിയ ഈ രചന 12 ഖണ്ഡങ്ങൾ അടങ്ങിയതാണ്. വ്യത്യസ്ഥ കഥാപാത്രങ്ങളുടെ നിലപാടിൽ നിന്ന് സംഭവഗതികളുടെ 10 ആഖ്യാനങ്ങളാണ് ഇതിൽ ഉള്ളത്. കവിയുടെ ആമുഖവും ഉപസംഹാരവും കൂടി ചേരുമ്പോഴാണ് ഖണ്ഡങ്ങൾ 12 ആവുന്നത്. ദൈർഘ്യത്തിൽ ബ്രൗണിങ്ങിന്റെ സ്വന്തം പതിവുകളെപ്പോലും അതിലംഘിക്കുന്ന ഈ കാവ്യം ഇരുപതിനായിരത്തിലേറെ വരികൾ അടങ്ങിയതാണ്.{{സൂചിക|൫}} അതിശക്തമായ നാടകീയ കവിതയെന്ന് അത് പ്രശംസിക്കപ്പെട്ടിട്ടുണ്ട്.<ref Name="Karlin11"/> 1868 നവംബറിനും1869 ഫെബ്രുവരിയ്ക്കും ഇടയിൽ നാലു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഈ രചന ബ്രൗണിങ്ങിന് അദ്ദേഹം നാല്പതുവർഷം കാത്തിരുന്ന പ്രശസ്തിയും നിരൂപകപ്രശംസയുംനിരൂപകശ്രദ്ധയും നേടിക്കൊടുത്തു.<ref Name="Karlin11">Browning, Robert. Ed. Karlin, Daniel (2004) ''Selected Poems'' Penguin p11</ref>
 
===മൂന്നാം ഘട്ടം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1014423" എന്ന താളിൽനിന്ന് ശേഖരിച്ചത്