"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

118 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
===പക്വതയിലേയ്ക്ക്===
====മണികളും മാതളനാരങ്ങകളും====
[[ചിത്രം: Pied Piper2.jpg|thumb|200px|left|ബ്രൗണിങ്ങിന്റെ "ഹാമെലിനിലെ കുഴലൂത്തുകാരൻ", മദ്ധ്യകാല [[യൂറോപ്പ്|യൂറോപ്പിലെ]] ഒരു നാടോടിക്കഥയുടെ കാവ്യരൂപമാണ്]]
[[ആൽഫ്രെഡ് ലോർഡ് ടെനിസൺ|ടെനിസനേയും]] കാർലൈലിനേയും പോലുള്ള പ്രഗത്ഭന്മാരിൽ നിന്നു പോലും സോർദെല്ലോ-യ്ക്ക് ലഭിച്ച നിശിതവിമർശനം ബ്രൗണിങ്ങിന്റെ പിൽക്കാലരചനകളെ മെച്ചപ്പെടുത്തുന്നതിൽ സഹായകമായി. എട്ടു ഖണ്ഡങ്ങളായി പ്രസിദ്ധീകരിച്ച "മണികളും മാതളനാരങ്ങകളും" (Bells and Pomegranates) എന്ന പരമ്പരയിലെ കൃതികൾ ഇതിനു തെളിവായിരിക്കുന്നു. ഇതിലെ ആദ്യഖണ്ഡത്തിലാണ് ബ്രൗണിങ്ങിന്റെ "പിപ്പാ കടന്നു പോകുന്നു" (Pippa Passes) എന്ന പ്രസിദ്ധമായ ദീർഘകവിത ഉൾപ്പെടുത്തിയിരുന്നത്. [[ഇറ്റലി|ഇറ്റലിയിലെ]] അസോളോ നഗരത്തിലെ പട്ടുനെയ്ത്തുകാരിയായ പിപ്പാ എന്ന പെൺകുട്ടിയാണ് ഇതിലെ നായിക. ആണ്ടിൽ ആകെ ലഭിച്ചിരുന്ന ഏക അവധിദിവസമായ [[പുതുവത്സരം|പുതുവത്സരദിനത്തിന്റെ]] ആഹ്ലാദത്തിൽ അവളുടെ ചിന്താലോകം അവതരിപ്പിക്കുകയാണ് [[കവി]]. ഈ കവിതയിലെ താഴെക്കൊടുക്കുന്ന വരികൾ<ref name = "Pippa">[http://en.wikisource.org/wiki/Pippa_Passes/I Pippa Passes-I, Wiki Source]</ref> പരിഹാസം തുളുമ്പുന്നവയെങ്കിലും, ബ്രൗണിങ് കവിതയുടെ പ്രസാദഭാവത്തെ ഉദാഹരിക്കുന്നു:-

{{Cquote|വർഷം വസന്തഋതുവിലും,
ദിനം പ്രഭാതവേളയിലും,
പുലരി ഏഴാംമണിയിലും എത്തി.
മലഞ്ചെരുവുകളിൽ [[തുഷാരം|തുഷാരമണികൾ]];
വനമ്പാടി ചിറകടിച്ചുയരുന്നു;
[[ഒച്ച്]] ചെടിപ്പടർപ്പിലുണ്ട്;
ദൈവം അവന്റെ സ്വർഗ്ഗത്തിൽ --
ലോകത്തിൽ എല്ലാം മംഗളം!{{സൂചിക|൩}}}}

"മണികളും മാതളനാരങ്ങകളും" എന്ന പരമ്പരയുടെ 1943-ൽ പ്രസിദ്ധീകരിച്ച മറ്റൊരു ഖണ്ഡത്തിലാണ് ബ്രൗണിങ്ങിന്റെ ഏറ്റവും രസകരമായ നാടകങ്ങളിൽ പെടുന്ന "കുടുംബപ്പേരിൽ കളങ്കം" (എ ബ്ലോട്ട് ഇൻ ദ എസ്കച്ചിയൻ) ഉൾപ്പെട്ടത്. ഹാമെലിനിലെ കുഴലൂത്തുകാരൻ " (The Pied Pier of Hamelin) എന്ന കവിതയും ഇതേ പരമ്പരയുടെ ഭാഗമായിരുന്നു. മദ്ധ്യകാലയൂറോപ്പിലെ പ്രസിദ്ധമായൊരു നാടോടിക്കഥയുടെ പുനരാഖ്യാനമാണ് ആ കവിത. 1944-ലെ "കൊളൊംബേയുടെ ജന്മദിനം" (Colombo's Birthday) ശ്രദ്ധേയമായ മറ്റൊരു രചനയാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1014183" എന്ന താളിൽനിന്ന് ശേഖരിച്ചത്