"റോബർട്ട് ബ്രൗണിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
===പ്രണയം, വിവാഹം===
[[File:Robert browning cartoon-1-.png|thumb|left|175px|1882-ൽ ഹാസ്യപത്രികയായ "പഞ്ച്" പ്രസിദ്ധീകരിച്ച ബ്രൗണിങ്ങിന്റെ കുസൃതിച്ചിത്രം]]
1845-ൽ ബ്രൗണിങ്, തന്നേക്കാൾ ആറു വർഷത്തെ മൂപ്പുണ്ടായിരുന്ന കവയിത്രി ഇലിസബത്ത് ബാരറ്റിനെ കണ്ടുമുട്ടി. [[ലണ്ടൺ|ലണ്ടണിലെ]] വിമ്പോൾ തെരുവിൽ രോഗിയായി കഴിയുകയായിരുന്നു അവർ. പതിവായി കത്തുകൾ കൈമാറാൻ തുടങ്ങിയ ആ യുവകവികളുടെ സൗഹൃദം [[പ്രണയം|പ്രണയമായി]] പരിണമിച്ച്, 1846 സെപ്തംബർ 12-ൽ അവരുടെ ഒളിച്ചോട്ടത്തിൽ കലാശിച്ചു.<ref Name="Karlin10"/> {{സൂചിക|൧}}ഇലിസബത്തിന്റെ ആധിപത്യസ്വഭാവിയായ പിതാവിന് മക്കളിൽ ആരും [[വിവാഹം]] കഴിക്കുന്നത് ഇഷ്ടമല്ലാതിരുന്നതിനാൽ ബ്രൗണിങ് ദമ്പതിമാർക്ക് തങ്ങളുടെ വിവാഹവാർത്ത ആദ്യമൊക്കെ രഹസ്യമാക്കി വയ്ക്കേണ്ടി വന്നു. വിവാഹിതരായ മറ്റു മക്കളെയെന്ന പോലെ, ഇലിസബത്തിനേയും പിതാവ് കുടുംബസ്വത്തിനുള്ള അവകാശത്തിൽ നിന്ന് ഒഴിവാക്കി.{{സൂചിക|൨}} ബ്രൗണിങ്ങിന്റെ നിർബ്ബന്ധപ്രകാരം ഇലിസബത്തിന്റെ കവിതകളുടെ രണ്ടാം പതിപ്പിൽ അവരുടെ പ്രേമഗീതങ്ങളും (Love Sonnets) ഉൾപ്പെടുത്തി. ആ പുസ്തകം ഇലിസബത്തിന് പ്രശസ്തിയും നിരൂപകശ്രദ്ധയും നേടിക്കൊടുക്കുകയും, വിക്ടോറിയൻ യുഗത്തിലെ കവികൾക്കിടയിൽ അവരുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. 1850-ൽ [[വില്യം വേഡ്സ്‌വർത്ത്വേഡ്‌സ്‌വർത്ത്‌|വേഡ്സ്‌വർത്തിന്റെ]] മരണത്തെ തുടർന്ന് ദേശീയ കവി (Poet Laureate) സ്ഥാനത്തിനു അവരുടെ പേരും ഗൗരവപൂർവം പരിഗണിക്കപ്പെട്ടിരുന്നു. എങ്കിലും ഒടുവിൽ ആ പദവി ലഭിച്ചത് [[ആൽഫ്രെഡ് ലോർഡ് ടെനിസൺ|ടെനിസനാണ്]].
 
===ഇറ്റലി===
"https://ml.wikipedia.org/wiki/റോബർട്ട്_ബ്രൗണിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്