"സ്ത്രീ ഇസ്ലാമിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
== സാമ്പത്തികാവകാശം ==
'പുരുഷന്മാർ സമ്പാദിച്ചതെന്തോ അതിനനുസരിച്ച് അവർക്ക് വിഹിതമുണ്ട്. സ്ത്രീകൾ സമ്പാദിച്ചതെന്തോ അതിനനുസരിച്ച് അവർക്കും വിഹിതമുണ്ട്'<ref>വിശുദ്ധ ഖുർആൻ 4:32</ref>. ഇബ്നു ഹസം(റ) പറയുന്നു: 'വീടും സ്ഥലവും ഉടമപ്പെടുത്താനും കച്ചവടം ചെയ്യാനും വിവാഹമൂല്യം ദാനം ചെയ്യാനുമൊക്കെ സ്ത്രീക്ക് അധികാരമുണ്ട്. പിതാവിനോ ഭർത്താവിനോ അതിനെ എതിർക്കാൻ അവകാശമില്ല'<ref>മഹല്ലി: 9/507</ref>
== വൈവാഹികരംഗത്തെ അവകാശം ==
ഇണയെ തീരുമാനിക്കാനുള്ള അവകാശം ഇസ്ലാം സ്ത്രീക്ക് നൽകുന്നു. അവരുടെ സമ്മതമില്ലാതെ നടത്തപ്പെടുന്ന വിവാഹങ്ങൾ റദ്ദാക്കാനുള്ള അവകാശവും അനുവദിച്ചു നൽകുന്നു. പ്രവാചകൻ(സ) പറഞ്ഞു: 'മകളുടെ മാരനെ തീരുമാനിക്കാൻ രക്ഷിതാവിന് അധികാരമില്ല'<ref>അബൂദാവൂദ്, നസാഈ</ref>. അബ്ദുല്ലാഹിബ്നു ബുറൈദ(റ)യിൽനിന്ന് നിവേദനം: ഒരു യുവതി നബി(സ)യുടെ അടുക്കൽ വന്ന് പറഞ്ഞു: 'എന്റെ പിതാവ് സ്വന്തം സഹോദര പുത്രനെക്കൊണ്ട്, എന്നിലൂടെ അദ്ദേഹത്തിന്റെ പോരായ്മ പരിഹരിക്കാനായി, എന്റെ അനുമതി കൂടാതെ, എന്നെ വിവാഹം ചെയ്തു കൊടുത്തിരിക്കുന്നു' ഇതുകേട്ട പ്രവാചകൻ(സ) കാര്യം തീരുമാനിക്കാനുള്ള അവകാശം അവൾക്കു നൽകി. അപ്പോൾ ആ സ്ത്രീ പറഞ്ഞു: 'എന്റെ പിതാവിന്റെ പ്രവൃത്തി ഞാൻ അംഗീകരിക്കുന്നു. എന്നാൽ ഞാൻ ഇങ്ങനെ ചെയ്തത് ഇക്കാര്യത്തിൽ പിതാക്കൾക്ക് യാതൊരു അധികാരവുമില്ലെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ്' <ref>ഇബ്നുമാജ</ref>
 
== അനന്തരാവകാശം ==
'മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തിൽ പുരുഷന്മാർക്ക് വിഹിതമുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തിൽ സ്ത്രീകൾക്കും വിഹിതമുണ്ട്' (4:7).
"https://ml.wikipedia.org/wiki/സ്ത്രീ_ഇസ്ലാമിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്