"ദൃഗ്‌ഭ്രംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
ജ്യോതിശാസ്ത്രജ്ഞന്മാർ ഈ ലളിതമായ പ്രതിഭാസമുപയോഗിച്ച് നക്ഷത്രങ്ങളിലേക്കും മറ്റുമുള്ള ദൂരം അളക്കുന്നു. ഈ മാർഗ്ഗ പ്രകാരം വസ്തുവിലേക്കുള്ള ദൂരം അളക്കുമ്പോൾ രണ്ട് നിരീക്ഷണ സ്ഥാനവും തമ്മിലുള്ള ദൂരം എത്രയധികം കൂടുന്നുവോ കൃത്യതയും അത്ര അധികം കൂടും. നമ്മൾ ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ഏറ്റവും അധികം ദൂരത്തു കിട്ടാവുന്ന രണ്ട് നിരീക്ഷണ സ്ഥാനങ്ങൾ സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണ പാതയിൽ 6 മാസത്തിന്റെ ഇടവേളയിൽ വരുന്ന രണ്ട് സ്ഥാനങ്ങൾ ആണ്. ഈ രണ്ട് സ്ഥാനങ്ങളിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ചില സമീപ നക്ഷത്രങ്ങൾ, അതിവിദൂരതയിൽ ഉള്ള നക്ഷത്രങ്ങളെ പശ്ചാത്തലമാക്കി അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതായി നമുക്ക് തോന്നുന്നു. ഇതിനാണ് നക്ഷത്ര ദൃഗ്‌ഭ്രംശം അഥവാ '''Stellar Parallax''' എന്നു പറയുന്നത്.
 
== വിശദീകരണം ==
== ദൃഗ്‌ഭ്രംശം ==
{{പ്രധാനലേഖനം|ദൃഗ്‌ഭ്രംശം}}
ഒരു വസ്തുവിനെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് വീക്ഷിക്കുമ്പോൾ ആ വസ്തുവിന്റെ സ്ഥാനത്തിനുണ്ടാകുന്ന ആപേക്ഷികമായ ചലനത്തെ ആണ് ദൃഗ്‌ഭ്രംശം എന്ന് പറയുന്നത്. ദൃഷ്ടിക്കുണ്ടാവുന്ന ഭ്രംശം എന്നാണ് വാക്കിന്റെ അർത്ഥം.
[[{{ns:image}}:Parallax1.png|thumb|400px]]
ദൃഗ്ഭ്രംശത്തെക്കുറിച്ച് മനസിലാക്കാൻ ലളിതമായ ഒരു പരീക്ഷണമുണ്ട്. കൈ നീട്ടി തള്ള വിരൽ മുഖത്തിനു നേരെ പിടിച്ച് ഇടത്തേ [[കണ്ണ്]] അടച്ച് തള്ളവിരലിനെ കുറച്ചുദൂരെയുള്ള വസ്തുക്കളെ പശ്ചാത്തലമാക്കി നോക്കുക. തുടർന്ന് ഇടത്തേ കണ്ണ് തുറന്ന് വലത്തേ കണ്ണ് അടച്ചും ഇതാവർത്തിക്കുക. രണ്ടു കണ്ണുകളും മാറി മാറീ അടച്ചു തുറന്ന് ഈ പ്രവർത്തനം വേഗത്തിൽ ചെയ്താൽ തള്ളവിരൽ ഇടത്തോട്ടും വലത്തോട്ടുമായി ചലിക്കുന്നതായി അനുഭവപ്പെടും. ഈ പ്രതിഭാസത്തിനാണ് '''ദൃഗ്‌ഭ്രംശം'''(Parallax) എന്നു പറയുന്നത്. ഇവിടെ, രണ്ടു കണ്ണിന്റേയും ഇടയിൽ ഉള്ള ദൂരവും തള്ള വിരൽ കണ്ണുകളിൽ ചെലുത്തുന്ന കോണീയ അളവും അറിയാമെങ്കിൽ കണ്ണുകളിൽ നിന്ന് തള്ളവിരലിലേക്കുള്ള ദൂരം കൃത്യമായി കണ്ടുപിടിക്കാം. ഇത് എങ്ങനെയാണെന്ന് ചിത്രം നോക്കിയാൽ മനസ്സിലാവുന്നതാണു്.
 
 
 
== നക്ഷത്രദൃഗ്‌ഭ്രംശം ==
"https://ml.wikipedia.org/wiki/ദൃഗ്‌ഭ്രംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്