"കോഴിക്കോട് തളി മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 45:
</ref> പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|108 ശിവക്ഷേത്രങ്ങളിൽ]] പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ ([[തളി ശിവക്ഷേത്രം]], [[കോഴിക്കോട്]], [[കടുത്തുരുത്തി തളി മഹാദേവക്ഷേത്രം]], [[കീഴ്ത്തളി മഹാദേവക്ഷേത്രം]] [[കൊടുങ്ങല്ലൂർ]], [[തളികോട്ട മഹാദേവക്ഷേത്രം]], [[കോട്ടയം]]) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം. <ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ</ref>.
<!--
[[ചിത്രം:KozhikodethaliThali Temple, Malabar District.jpg|thumb|350px|കോഴിക്കോട് തളി ശിവക്ഷേത്രം]]
-->
തളി എന്ന പദം ശിവക്ഷേത്രത്തെ ആണ് കുറിക്കുന്നതെങ്കിലും ഇവിടെ [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണന്റെ]] ഒരു നടയും ഉണ്ട്. ഐതീഹ്യമനുസരിച്ച് കേരളത്തിലെ പല ക്ഷേത്രങ്ങളുടെയും നിർമ്മാതാവായ [[പരശുരാമൻ]] ഇവിടെ ശിവനെ ആരാധിച്ചിരുന്നു. ജന്മിവൈരങ്ങളും ശാപങ്ങളും ശാപമോക്ഷങ്ങളും ഈ ക്ഷേത്രത്തിന്റെ ഐതീഹ്യങ്ങളുടേ ഭാഗമാണ്. ക്ഷേത്രത്തിന്റെ പ്രതാപകാലത്ത് ഈ ക്ഷേത്രം 7 ദിവസം നീണ്ടുനിന്ന [[രേവതി പട്ടത്താനം]] എന്ന തർക്ക സദസ്സ് നടത്തിയിരുന്നു.
 
==ചരിത്രം==
[[ചിത്രം:Thali Temple, Malabar District.jpg|thumb|left|300px|കോഴിക്കോട് തളിക്ഷേത്രം 1951-ൽ]]
പെരുമാക്കന്മാരുടെ രാജ്യഭരണത്തിലും തുടർന്ന് സാമൂതിരിരാജവംശത്തിന്റെ ഭരണത്തിലും ദേവൻ രാജാധിരാജനായി ആരാധിക്കപ്പെട്ടു. സാമൂതിരി രാജവംശത്തിന്റെ ഭരണം പ്രശസ്തിയുടെയും, പ്രതാപത്തിന്റെആയും ഉന്നതിയിലിരുന്ന കാലത്ത് (15-ം നൂറ്റാണ്ടിൽ) ഈ ക്ഷേത്രത്തിൽ നടത്തിപോന്നിരുന്ന [[രേവതീ പട്ടത്താനം]] എന്ന പണ്ഡിതസദസ്സും അതിൽ പ്രശോഭിച്ചിരുന്ന [[പതിനെട്ടരകവികൾ]] ഭാരത ചരിത്രത്തിലെ ഒരു സുപ്രധാന കണ്ണിയായി നിലകൊണ്ടിരുന്നു. ഇവിടെത്തെ പണ്ഡിത പരീക്ഷയും വളരെ പ്രസിദ്ധമായിരുന്നു.
 
Line 57 ⟶ 58:
 
==ഐതിഹ്യം==
[[ചിത്രം:Tali 2 choosetocount.JPG|thumb|300px|ഗോപുരത്തിന്റെ മറ്റൊരു ചിത്രം]]
പരശുരാമ പ്രതിഷ്ഠിതമായ നാലു തളികളിൽ ഒന്നാമത്തെ തളിക്ഷേത്രമാണ് കോഴിക്കോട് തളിക്ഷേത്രം. പരശുരാമൻ തപശ്ശക്തിയാൽ പ്രത്യക്ഷപ്പെടുത്തിയ ഉമാമഹേശ്വരന്മാരെ ശക്തി പഞ്ചാക്ഷരി ധ്യാനരൂപത്തിൽ തളിക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം. ദ്വാപരയുഗത്തിന്റെ അവസാനഘട്ടത്തിൽ പരശുരാമന് തന്റെ ദിവ്യമായ തപസ്സിന്റെ‍ ഫലമായി ഉമാമഹേശ്വരൻ ജ്യോതി സ്വരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ആ ജ്യോതിസ്സ് ജ്യോതിർ ലിംഗമായി പരിണമിക്കുകയും ചെയ്തു. ആ ദിവ്യസാന്നിദ്ധ്യം ഈ പ്രദേശത്തിന്റെ ഭാവി ഭാഗ്യാനുഭവമാകുന്ന കല്പപകവൃക്ഷത്തിന്റെ ഉത്തമബീജമായി കല്പിച്ച് പരശുരാമൻ തന്നെ ഇവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ ശിവലിംഗമാണ് ഇപ്പോഴും ആരാധിക്കപ്പെടുന്നത്. പ്രകൃതിദത്തമായ ഉപചാരപൂജകളെക്കൊണ്ടും, സിദ്ധന്മാരുടെ ആരാധനകള്കൊളണ്ടും പൂർണ്ണ സാന്നിദ്ധ്യത്തോടെ പരിലസിച്ച് പോന്നതാണ് ഈ ദേവചൈതന്യം. ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പാണ് രാജകീയ ആനുകൂല്യങ്ങളായ താന്ത്രിക ചടങ്ങുകളോടു കൂടിയ ഈ മഹാക്ഷേത്രം നിർമ്മിക്കപ്പെട്ടത്.
 
"https://ml.wikipedia.org/wiki/കോഴിക്കോട്_തളി_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്