"വേണാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Kerala in 12th century.jpg|thumb|Map of Kerala just after the fall of the Later Chera kingdom]]{{Prettyurl|Venad}}
{{unreferenced}}
 
[[File:Kerala in 12th century.jpg|thumb|Map of Kerala just after the fall of the Later Chera kingdom]]{{Prettyurl|Venad}}
 
ഒമ്പതാം ശതകത്തിൽ [[കൊല്ലം]] ആസ്ഥാനമാക്കി ഇന്നത്തെ കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടക്ക്‌ സ്ഥിതിചെയ്തിരുന്ന ഒരു രാജ്യമായിരുന്നു '''വേണാട്'''. വേണാട് [[ചേരസാമ്രാജ്യം|ചേരസാമ്രാജ്യത്തിന്റെ]] തെക്കേ അതിർത്തിയും വേണാടിന്റെ ഭരണാധികാരി ചേരരാജാവായ [[ചേരമാൻ പെരുമാൾ|പെരുമാളിന്റെ]] സാമന്തനും ആയിരുന്നു. തുടക്കത്തിൽ മൂന്നു ആയ് രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നു വേണാട്. യാദവന്മാരായിരുന്ന വേണാടുരാജവംശം വിവാഹബന്ധവും ദായക്രമത്തിലുണ്ടായ വ്യതിയാനവും മൂലം ചേരന്മാരും കുലശേഖരന്മാരുമായിത്തീരുന്നു. പിന്നീട് [[കുലശേഖരസാമ്രാജ്യം|കുലശേഖരസാമ്രാജ്യത്തിന്റെ]] അധഃപതനത്തോടു കൂടി സ്വതന്ത്രമാകുകയും 14-)ം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രവിവർമ്മ സംഗ്രാമധീരന്റെ നേതൃത്വത്തിൽ വേണാട് പ്രതാപത്തിന്റെ അത്യുന്നതിയിൽ എത്തിച്ചേർന്നു. ആ നൂറ്റാണ്ടിന്റെ തന്നെ അവസാനത്തോടെ വേണാട് രാജവംശം തൃപ്പാപ്പൂർ എന്നും ദേശിംഗനാട് എന്നും രണ്ട് തായ്‌വഴികളുമായി പിരിയുന്നു.
പിന്നീട് തൃപ്പാപ്പൂർ മൂത്തതിരുവടിയുടെ കീഴിൽ അർധസ്വതന്ത്രമായ ചിറവാ സ്വരൂപങ്ങളുടെ കൂട്ടായ്മയയി വളർന്ന വേണാട്, താമസിയാതെ ഡച്ച് ഈസ്തിന്ത്യാ കമ്പനിയുടേയും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടേയും സ്വാധിനത്തിൽ പെട്ട് അഭ്യന്തരകുഴപ്പങ്ങളില്പ്പെടുന്നു. ഫ്യൂഡൽ പ്രഭുക്കന്മാരും മാടമ്പിമാരും തന്നിഷ്ടം പ്രവർത്തിച്ചിരുന്ന വേണാടിൽ മാർത്താണ്ഡ വർമ്മയുടെ കാലത്താണ്‌ ഇതിന്‌ അറുതി ലഭിച്ചത്. അങ്ങനെ വളരെക്കാലത്തിനുശേഷം [[മാർത്താണ്ഡവർമ്മ|മാർത്താണ്ഡവർമ്മയുടേയും]] [[ധർമ്മരാജാവ്|ധർമ്മരാജാവിന്റേയും]] കാലത്ത് സാമ്രാജ്യവിസ്തൃതി പ്രാപിച്ച് [[തിരുവിതാംകൂർ]] എന്ന മഹാസാമ്രാജ്യം ആയി‍ത്തീരുകയും ചെയ്തു. എന്നാൽ പ്രാദേശിക സ്വയംഭരണം നഷ്ടമായതോടുകൂടി രാജാവിന്‌ അനിയന്ത്രിതാധികാരം ലഭിക്കുകയും ഇംഗ്ലീഷുകാരുടെ ഉപദേശപ്രകാരം 1766-ൽ അന്നത്തെ തിരുവിതാംകൂർ രാജാവ് രാജ്യത്തെ കർണ്ണാട്ടിക് നവാബിനുകീഴിലാക്കുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/വേണാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്