"സർപ്പാരാധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103:
സർപ്പപൂജ ഐശ്വര്യദായകമാണെന്ന ഹൈന്ദവ വിശ്വാസത്തിന് ദശാപ്തങ്ങളുടെ പഴക്കമുണ്ട്. സന്താനലാഭത്തിനും ഐശ്വര്യലബ്ധിക്കും മംഗല്യത്തിനും സർപ്പപ്രീതി ആവശ്യമാണെന്നും സർപ്പത്തിന്റെ അപ്രീതി മഹാരോഗങ്ങൾക്ക് കാരണമാകുമെന്നും ഉള്ള വിശ്വാസം ഇന്നും ജനങ്ങളിൽ പ്രബലമാണ്.
 
== പ്രശസ്തമായ സർപ്പക്കാവുകൾസർപ്പക്കാവുകളും നാഗാരാധനാക്ഷേത്രങ്ങളും ==
[[പ്രമാണം:Snake worship.jpg|right|thumb|ഒരു സർപ്പക്കാവ്]]
കേരളത്തിൽ ഇന്നു നിലനിൽക്കുന്ന ഏറ്റവും പ്രശസ്തമായ സർപ്പകാവുകൾ [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[ഹരിപ്പാട്|ഹരിപ്പാടിനടുത്തുള്ള]] [[മണ്ണാറശാല|മണ്ണാറശാലയും]] [[തൃശൂർ ജില്ല|തൃശൂർ ജില്ലയിൽ]] [[മാള|മാളയ്ക്ക്]] സമീപമുള്ള [[പാമ്പു മേക്കാട്|പാമ്പു മേയ്ക്കാട്ടുമനയുമാണ്‌‍]]. [[തമിഴ് നാട്|തമിഴ് നാട്ടിലെ]] [[നാഗർകോവിൽ|നാഗർകോവിലിലുള്ള]] പാതിരികുന്നത്ത് മനയും സർപ്പാരാധനക്ക് പ്രശസ്തമാണ്‌. സർപ്പപ്രതിഷ്ഠകളെ മാത്രമല്ല, ജീവനുള്ള പാമ്പുകളെകൂടി ആരാധിക്കുന്നു എന്നതാണ് ഈ കാവുകളുടെ സവിശേഷത.
 
=== പാമ്പുമ്മേക്കാട്(വ്) ===
തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിലെ പ്രമുഖമായൊരു നമ്പൂതിരി ഇല്ലമാണ് പാമ്പുമ്മേക്കാവ്. ഇരിങ്ങാലക്കുട റെയിൽവെസ്റ്റേഷനു സമീപമാണിത്. ഒരിക്കൽ ഇവിടത്തെ മേക്കാട്ടു നമ്പൂതിരിക്ക് കുളക്കടവിൽ പ്രത്യക്ഷനായ ദിവ്യരൂപം തന്റെ കൈവശമുണ്ടായിരുന്ന മാണിക്യക്കല്ല് കാണുവാനായി കൊടുത്തുവത്രെ. പിന്നീട് താൻ വാസുകിയാണെന്ന് ആ ദിവ്യരൂപം നമ്പൂതിരിയെ അറിയിച്ചു. ആ ദിവ്യരൂപത്തിന്റെ സാക്ഷാത്രൂപം കാണണമെന്ന ആഗ്രഹം നമ്പൂതിരി പ്രകടിപ്പിച്ചു. ആ ആവശ്യം ഉപേക്ഷിക്കുവാൻ വാസുകി നമ്പൂതിരിയോട് ആവശ്യപ്പെട്ടെങ്കിലും നമ്പൂതിരി ശാഠ്യം പിടിച്ചു. ഉടനെ വാസുകി തന്റെ വലുപ്പം കുറച്ച് ശ്രീപരമേശ്വരന്റെ മോതിരമായി കാണിച്ചുകൊടുത്തു. നമ്പൂതിരി ഭയംകൊണ്ട് ബോധരഹിതനായി. കുറേക്കഴിഞ്ഞ് എന്തുവരമാണ് ആവശ്യമെന്ന് വാസുകി നമ്പൂതിരിയോട് ചോദിച്ചു. തന്റെ ഇല്ലം ദാരിദ്ര്യദുഃഖത്താൽ വലയുകയാണെന്നും അത് ഇല്ലാതാക്കി ഇല്ലത്ത് കുടിയിരിക്കണമെന്നും വിനയാന്വിതമായി അപേക്ഷിച്ചു. അപ്രകാരം സംഭവിക്കട്ടെയെന്ന് പറഞ്ഞ് വാസുകി അപ്രത്യക്ഷനായി. പിന്നീട് ഇല്ലത്ത് പല മട്ടിൽ നാഗദർശനമുണ്ടായി. അതിനെത്തുടർന്ന് വാസുകിയുടെ നിർദേശപ്രകാരമാണത്രെ അവിടെ നാഗപൂജ തുടങ്ങിയത് എന്നാണൈതിഹ്യം. മേക്കാടിന്റെ ഇല്ലമാണ് അങ്ങനെ പാമ്പുമ്മേക്കാട്(വ്) അഥവാ പാമ്പുമ്മേക്കാട്ടില്ലമായത്.
 
=== മണ്ണാറശാലക്ഷേത്രം ===
ദക്ഷിണ കേരളത്തിലെ പ്രധാന നാഗരാജക്ഷേത്രമാണ് മണ്ണാറശാലയിലേത്. അതിന്റെ ഐതിഹ്യം ഇങ്ങനെയാണ് - ഖാണ്ഡവവനത്തിൽ തീയ് കിഴക്കോട്ട് പടർന്ന് പരശുരാമൻ സർപ്പപ്രതിഷ്ഠനടത്തിയ കാവുവരെ വ്യാപിച്ചു. അന്ന് ആ ഇല്ലങ്ങളിലുണ്ടായിരുന്ന അമ്മമാർ കുളങ്ങളിൽ നിന്ന് വെള്ളം കോരി തീ കെടുത്തി. അങ്ങനെ അത്രയും കാവ് നശിച്ചില്ല. എങ്കിലും അഗ്നിയുടെ തീവ്രമായ ജ്വലനത്താൽ മണ്ണിന് ചൂടുപിടിച്ചു. അഗ്നി കെട്ടടങ്ങിയിട്ടും ഇല്ലത്തെ അമ്മമാർ മണ്ണിന്റെ ചൂടാറുന്നതുവരെ വെള്ളമൊഴിച്ചു. മണ്ണിന്റെ ചൂടാറിയുണ്ടായ ഈ പ്രദേശത്തെ മുഴുവൻ ഇനി മുതൽ മണ്ണാറശാല എന്നറിയട്ടെ എന്നാരോ വിളിച്ചുപറഞ്ഞതായി എല്ലാവരും കേട്ടു. ക്രമേണ ഇതു മണ്ണാറശാലയായി. ഈ സ്ഥലമിന്ന് കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിനു വടക്ക് പടിഞ്ഞാറുവശത്താണുള്ളത്.
 
ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ് സർപ്പം തുള്ളൽ. ഇത് നാല്പത്തിയൊന്ന് കൊല്ലം കൂടുമ്പോഴാണ് നടത്തുന്നത്. ഏറ്റവും അവസാനമായി നടത്തിയത് 1976 ഏ. മാസത്തിലാണ്. സർപ്പം തുള്ളലിന് ഒൻപതു പേർ പങ്കെടുക്കുന്നു. നാഗരാജാവിന്റെയും യക്ഷിയമ്മയുടെയും പ്രതിനിധിയായി വലിയ അമ്മയും ചെറിയ അമ്മയും തുള്ളുന്നു. മറ്റുള്ള കരിനാഗം, പറനാഗം, കുഴിനാഗം, എരിനാഗം, ഐമ്പടനാഗം, നാഗയക്ഷി തുടങ്ങിയവയെ സങ്കല്പിച്ച് തുള്ളുന്നത് നായർ തറവാടുകളിലെ പ്രായംചെന്ന സ്ത്രീകളാണ്. ഏകദേശം രണ്ടാഴ്ചയോളമുള്ള പൂജാകർമങ്ങളും ആഘോഷങ്ങളുമാണ് ഇതിന്റെ ഭാഗമായുള്ളത്. സർപ്പംപാട്ടും സർപ്പം തുള്ളലും കഴിഞ്ഞാൽ തൊട്ടടുത്ത വർഷം പള്ളിപ്പാന എന്ന അനുഷ്ഠാനം നടത്തുന്നു. അടുത്തവർഷം ഗന്ധർവൻപാട്ട് നടത്തുകയാണ് പതിവ്. ഇതിന്റെ പ്രത്യേകത കുറുപ്പന്മാർ കളമെഴുതുകയും ക്ഷേത്രത്തിലെ വലിയ അമ്മ പൂജ നടത്തുകയും ചെയ്യുന്നുവെന്നതാണ്. ഇതിന്റെ അടുത്തവർഷം പുലസർപ്പംപാട്ടുനടത്തും.
 
=== വെട്ടിക്കോട് ക്ഷേത്രം ===
മധ്യതിരുവിതാംകൂറിലെ പുരാതനവും അതിപ്രശസ്തവുമായ ഒരു സർപ്പാരാധനാകേന്ദ്രമാണ് വെട്ടിക്കോട്. അനന്തനെ ആരാധിക്കുന്ന കേരളത്തിലെ പ്രധാന സർപ്പാരാധനാകേന്ദ്രങ്ങളിലൊന്നാണിത്. നാഗങ്ങളുടെ രാജാവാണ് അനന്തൻ. കശ്യപപ്രജാപതിക്ക് കദ്രു എന്ന ഭാര്യയിൽ ജനിച്ച എട്ട് പുത്രന്മാരായ നാഗരാജാക്കന്മാരിൽ ജ്യേഷ്ഠനും സർവഗുണസമ്പന്നനുമാണ് അനന്തൻ.
 
=== അത്തിപ്പൊറ്റ നാഗകന്യാക്ഷേത്രം ===
മണ്ണാർക്കാട്, പെരിന്തൽമണ്ണ റൂട്ടിലെ കരിങ്കല്ലത്താണിക്കടുത്തുള്ള അത്തിപ്പൊറ്റ നാഗകന്യാക്ഷേത്രം. ചൊറിച്ചിൽ, പാണ്ഡ് എന്നിവയുടെ ചികിത്സയ്ക്കും പ്രസിദ്ധമാണ്. അതിന് പ്രതിവിധിയായി നല്കുന്ന ഒരുതരം കൺമഷിയാണ് ഇവിടത്തെ പ്രധാന പ്രസാദം.
 
=== പെരളശ്ശേരി സുബ്രഹ്മണ്യക്ഷേത്രം ===
നാഗരൂപിയായ സുബ്രഹ്മണ്യനാണ് ഇവിടത്തെ പ്രതിഷ്ഠ. മുട്ടസമർപ്പണം, സർപ്പബലി എന്നിവയാണ് പ്രധാന വഴിപാടുകൾ. കണ്ണൂർ-കൂത്തുപറമ്പ് വഴിയിലാണ് ഈ ക്ഷേത്രം.
 
=== ആമേട ===
തൃപ്പൂണിത്തുറ-വൈക്കം റൂട്ടിൽ സ്ഥിതിചെയ്യുന്ന ഇവിടെ സപ്തനാഗമാതാക്കളെയാണ് ആരാധിക്കുന്നത്.
 
ഉദയനാപുരം നാഗമ്പോഴിക്ഷേത്രം (കോട്ടയം), കാസർഗോഡ് മഞ്ചേശ്വരത്തെ അനന്തേശ്വരംക്ഷേത്രം, തിരുവനന്തപുരത്ത് പദ്മനാഭപുരംക്ഷേത്രത്തിനടുത്തുള്ള അനന്തൻകാട് നാഗരുക്ഷേത്രം, എറണാകുളത്തെ അങ്ങിശ്ശേരിക്ഷേത്രം, മൂത്തകുന്നംക്ഷേത്രം, കെട്ടുള്ളിക്കാട്ടു ക്ഷേത്രം, ആലപ്പുഴ ജില്ലയിലെ ചെന്നിത്തലക്ഷേത്രം, വള്ളിക്കാവുക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ തൃപ്പാറ ശിവക്ഷേത്രം, കണ്ണൂർ ജില്ലയിലെ പഴയങ്ങാടി ശ്രീദുർഗാംബികാക്ഷേത്രം, കാസർഗോഡ് ജില്ലയിൽ ചെറുവത്തൂരിലെ ശ്രീകുറുംബക്ഷേത്രം എന്നിവിടങ്ങളും പ്രധാന സർപ്പാരാധനാകേന്ദ്രങ്ങളാണ്.
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/സർപ്പാരാധന" എന്ന താളിൽനിന്ന് ശേഖരിച്ചത്