"വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

::'''''വിക്കിയെ കുറിച്ച് അധികമൊന്നും അറിയാത്ത ഒരധ്യാപനാട് ഞാൻ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിക്കി മലയാളത്തിൽ 500 ലധികം തിരുത്തൽ വരുത്തിയെന്ന്. അത് കേട്ടപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് അതിൽ നിന്ന് ഒരു കാര്യം മനസ്സിലായില്ലേ...എത്രത്തോളം അബന്ധമാണതെന്ന്. അപ്പോ ഞാൻ പറഞ്ഞു. അത് തിരുത്തുന്നതിനും പരിഷ്കരിക്കുതിനും ലേഖനം ചേർക്കുന്നതിനും എല്ലാം മലയാളം വിക്കിയിൽ തിരുത്തുക എന്നാണ് പറയുക'''''<br />
 
അധ്യാപന്റെ ചോദ്യം പ്രസക്തമായിരുന്നുവെന്ന് പിന്നീട് എനിക്ക് തോന്നി. ഓരോ ലേഖനത്തിനു മുകളിലും ഓരോ തലക്കെട്ടിന് നേരെയും[[[[ തിരുത്തുക.]]]], [[[[ തിരുത്തുക.]]]],[[[[ തിരുത്തുക.]]]] എന്ന് കൊടുക്കാറുണ്ടല്ലോ.ഇത് ഒരു ലേഖനം പ്രിന്റെടുത്ത് ഫയലിൽ വെക്കുമ്പോഴാണ് ഇതിന്റെ ബോറ് മനസ്സിലാവുക. ഇംഗ്ലീഷിൽ Edit, Editor എന്നതിന് ഒരു പത്രത്തിലോ ലേഖനത്തിലോ പരിഷ്കാരം വരുത്തുന്നതിന് അധികാരമുള്ളയാളുടെ ഔദ്വേഗിക ബഹുമതിയാണ്. ഇവിടെ എഡിറ്റ് കൊണ്ട് കേവലം തിരുത്തുക എന്നോ എഡിറ്റർ എന്നതിന് തിരുത്തുന്നവൻ എന്നോ അല്ല പരിഭാഷ നൽകാറുള്ളത്. എഡിറ്റിങിന് നന്നാക്കുക- പരിഷ്കരിക്കുകയെന്നും എഡിറ്റർക്ക് പത്രാധിപരെന്നും നാം പറയുന്നു. അഥവാ സാങ്കേതിക ഭാഷയിൽ എഡിറ്റിന് തിരുത്തലെന്ന പരിമിതമായ അർഥമല്ലയുള്ളതെന്ന് സാരം. അതു കൊണ്ട് തന്നെ അറബി വിക്കിയിൽ [http://translate.google.co.in/?hl=en&tab=wT#auto|en|%D8%B9%D8%AF%D9%84%0A '''عدل'''] അഥവാ modify, adjust, rightഎന്നീ വാക്കാണുപയോഗിച്ചത്. ഇനി [http://fr.wikipedia.org/wiki/Rocquemont_(Oise) ഈ ഫ്രഞ്ച് വിക്കി] യൊന്നു നോക്കൂ. [modifier] എന്നാണുപയോഗിച്ചിരിക്കുന്നത്. ഇറ്റാലിയൻ വിക്കിയിൽ [http://it.wikipedia.org/wiki/ modifica] എന്നും റോമൻ വിക്കിയിൽ [http://ro.wikipedia.org/wiki/Otto_von_Habsburg modificare] എന്നുമാണ് ُ Edit ന് പകരമായി നൽകിയിരിക്കുന്നത്. [http://ur.wikipedia.org/wiki/534%D8%A1 ഉറുദുവിക്കി]യിൽ ترمیم (നവീകരണം, restoration, recovery). പക്ഷെ ഈ ഭഷകളിലൊന്നുമുള്ള പോസിറ്റീവ്നെസ് മലയാളം വിക്കി പ്രയോഗത്തിനില്ല. മുകളിൽ പറഞ്ഞ പോലെ നമ്മളിത് കുറെ ഉപയോഗിച്ചതിനാൽ നമുക്കതൊരു പ്രശ്നമല്ല. പക്ഷെ പുതുതായൊരാൾ കേൾക്കുമ്പോഴും നമ്മൾ തന്നെ ഒന്ന് ആലോചിക്കുമ്പോഴും അത് ബോധ്യമാവും.
'''തിരുത്തുക''' എന്ന വാക്ക് തന്നെ പരിശോദിക്കുക. ഭാഷയിൽ തെറ്റുള്ളതാണ് സാധാരണ തിരുത്താറുള്ളത്. തിരുത്തുക എന്ന കല്പന കാണുമ്പോൾ തന്നെ നിലവിലുള്ളത് അബന്ധമാണെന്ന ധ്വനിയാണതിനുള്ളത്. ഇംഗ്ലീഷിൽ എഡിറ്റ് എന്നോ മോഡിഫൈ എന്നോ കൊടുക്കുമ്പോഴും ഈ പ്രശ്നമില്ല. മലയാളം തന്നെ ഉപയോഗിക്കേണ്ടതു കൊണ്ട് വൈകിയാണെങ്കിലും തിരുത്തുക എന്നതിന് പകരമായി ഞാൻ നിർദ്ദേശിക്കുന്നത് താഴെ പറയുന്ന വാക്കുകളാണ്''' 1. പരിഷ്കരിക്കുക 2. മെച്ചപ്പെടുത്തുക 3. നവീകരിക്കുക .'''. ഈ വാക്കുകൾ എല്ലായിടത്തേകും ചേർന്നതാണെന്ന് കാണാം. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--[[User:Zuhairali|സുഹൈറലി]] 05:29, 13 ജൂലൈ 2011 (UTC)
 
''സേവ് ചെയ്യുക -> രേഖപ്പെടുത്തുക'' എന്നായാലോ?
@സുഹൈർ പുതിയ വിഷയങ്ങൾ ലിസ്റ്റിൽ ചേർക്കുമ്പോൾ മറ്റു ചരടുകളുടെ ഇടയിൽ വരാതെ അവതരിപ്പിക്കുവാൻ ശ്രദ്ധിക്കുക --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 08:33, 13 ജൂലൈ 2011 (UTC)
:രേഖപ്പെടുത്തുക എന്നത് ശരിയാവില്ല. രേഖപ്പെടുത്തിയത് സംരക്ഷിക്കലാണ് ഇവിടെ ലക്ഷ്യം. അത് കൊണ്ട് രേഖപ്പെടുത്തിയ ഭാഗം ഈ ബട്ടണടിക്കുന്നതോടെ പ്രസിദ്ധീകരിക്കപ്പെടുകയാണ്. അതു കൊണ്ട് ഞാൻ നിർദ്ദേശിക്കുന്നത് '''പ്രസിദ്ധീകരിക്കുക''' എന്നാണ്. സാദിഖ് ഖാലിദ് അവസാനം പറഞ്ഞ ചരട് വ്യക്തമായില്ല--[[User:Zuhairali|സുഹൈറലി]] 08:43, 13 ജൂലൈ 2011 (UTC).
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1001717" എന്ന താളിൽനിന്ന് ശേഖരിച്ചത്