ജർമൻകാരനായ ഒരു ഭൂശാസ്ത്രജ്ഞനും ജീവശാസ്ത്രജ്ഞനും ആയിരുന്നു Eberhardt August Wilhelm von Zimmermann (ആഗസ്ത് 17, 1743, Uelzen – ജൂലൈ 4, 1815, Braunschweig).

Göttingen -ലും Leiden, Halle, Berlin ലും അദ്ദേഹം പ്രകൃതി തത്ത്വചിന്തയും ഗണിതവും പഠിക്കുകയും 1766 -ൽ ഗണിതശാസ്ത്രത്തിലും പ്രകൃതിശാസ്ത്രത്തിലും പ്രഫസറായി Collegium Carolinum in Braunschweig -ൽ നിയമിതനാവുകയും ചെയ്തു. അദ്ദേഹത്തിന്റെ ശിഷ്യരിൽ ഒരാളായിരുന്നു ഗോസ്.[1] 1789 മുതൽ അദ്ദേഹം Braunschweig -ലെ aulic councillor ആയി സേവനം ചെയ്തിട്ടുണ്ട്.[2][3]

ജീവിതകാലത്ത് അദ്ദേഹം വ്യാപകമായി യൂറോപ്പിലും ലിവോണിയ, റഷ്യ, സ്വീഡൻ, ഡെൻമാർക്, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, സ്വിറ്റ്‌സർലാന്റ്, ഇറ്റലി എന്നിവിടങ്ങളിലെല്ലാം യാത്രകൾ ചെയ്തു. തന്റെ യാത്രകളിൽ സാമ്പത്തികമേഖലകളെയും പ്രകൃതി വിഭവങ്ങളെയുമെല്ലാം പറ്റി അദ്ദേഹം ഗവേഷണത്തിൽ ഏർപ്പെട്ടു.[1]സസ്തനികളുടെ (zoogeography) ഭൂമിശാസ്ത്രവിതരണത്തെപ്പറ്റിയുള്ളതാണ് അദ്ദേഹത്തിന്റെ ആദ്യകാല എഴുത്തുകളിൽ ഒന്നായ Specimen Zoologiae Geographicae Quadrupedum (1777)

ഗണിതം, പ്രകൃതിശാസ്ത്രം, പ്രാദേശികപഠനങ്ങൾ, കണ്ടുപിടിത്തങ്ങളുടെ ചരിത്രം തുടങ്ങി പലമേഖലകളിലും പെട്ട വിഷയങ്ങളെപ്പറ്റി അദ്ദേഹം എഴുതി. 1802 മുതൽ 1813 വരെ അദ്ദേഹം Taschenbuch der Reisen (Handbook of Travel) പ്രസിദ്ധീകരിക്കുകയുണ്ടായി.[3]

പ്രസിദ്ധീകരിച്ച കൃതികൾ തിരുത്തുക

  • Geographische geschichte des menschen und der allgemein verbreiteten vierfüssigen thiere, 3 volumes (1779–1783) – Geographical history of humans and the general distribution of quadrupeds.
  • Über die Elastizität des Wassers, 1779 – On the elasticity of water.
  • Frankreich und die Freistaaten von Nordamerika, (part I, 1795; part II, 1800) – France and the free states of North America.
  • Die erde und ihre bewohner. Ein lesebuch für geographie, völkerkunde produktenlehre und den handel, 5 volumes (1810–1814) – The earth and its inhabitants. A reading book of geography, ethnology, etc.[4][2][3]

അവലംബം തിരുത്തുക

  1. 1.0 1.1 Natural History - Princeton University Library
  2. 2.0 2.1 Zimmermann, Eberhard August Wilhelm von at Deutsche Biographie
  3. 3.0 3.1 3.2 Thibaut - Zycha, Volume 10 by K. G. Saur Verlag GmbH & Company, Walter De Gruyter Incorporated
  4. Catalog HathiTrust published works

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=Eberhard_August_Wilhelm_von_Zimmermann&oldid=3089259" എന്ന താളിൽനിന്ന് ശേഖരിച്ചത്