പ്രത്യുൽപ്പാദനം

(പ്രത്യുല്പാദനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുതിയ ജീവികളെ സൃഷ്ടിക്കുന്ന (വംശവർദ്ധനം) ജൈവീക പ്രക്രിയയാണ് പ്രത്യുൽപ്പാദനം. ജീവനുള്ള ഏതൊന്നിന്റെയും അടിസ്ഥാന പ്രത്യേകതകളിലൊന്നാണ് പ്രത്യുൽപ്പാദനം. എല്ലാ ജീവികളും പ്രത്യുൽപ്പാദനത്തിന്റെ ഫലമായാണ് ഉണ്ടായത്. പ്രത്യുൽപ്പാദനത്തെ പ്രധാനമായും രണ്ടായി തരംതിരിച്ചിരിക്കുന്നു. ലൈംഗികമെന്നും അലൈംഗികമെന്നും.

ലൈംഗിക പ്രത്യുത്പാദനത്തിൽ പങ്കാളികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ഫലമായി പുരുഷബീജം സ്ത്രീയുടെ അണ്ഡകോശവുമായി ചേർന്ന് സിക്താണ്ഡം രൂപപ്പെടുകയും ഗർഭപാത്രത്തിൽ പറ്റിപ്പിടിച്ചു വളരുകയും ചെയ്യുന്നു. പ്രസവത്തിലൂടെ കുട്ടി പുറത്തേക്ക് വരുന്നു. ഉദ്ധരിച്ച ലിംഗത്തിലൂടെ പുംബീജം സ്‌ത്രീയുടെ യോനിയിലേക്ക് നിക്ഷേപിക്കപ്പെടുകയാണ് ഇതിൽ ഉണ്ടാവുക.

അലൈംഗിക പ്രത്യുൽപ്പാദനം നടക്കുന്നതിനു് ഒരു സ്പീഷീസിലെ രണ്ട് ജിവികളുടെ ആവശ്യമില്ല. ബാക്ടീരിയകളിൽ അതിന്റെ കോശം വിഭജിക്കപ്പെട്ട് രണ്ട് ബാക്ടീരിയകളായി മാറുന്നത് അലൈംഗിക പ്രത്യുൽപ്പാദനത്തിനു് ഉദാഹരണമാണു്. ഏകകോശ ജീവികളിൽ മാത്രമല്ല അലൈംഗിക പ്രത്യുൽപ്പാദനം കാണപ്പെടുന്നത്.

സസ്യങ്ങളിൽ നല്ലൊരു ഭാഗത്തിനും അലൈംഗിക പ്രത്യുൽപ്പാദനം നടത്താൻ കഴിയുന്നവയാണ്‌.

"https://ml.wikipedia.org/w/index.php?title=പ്രത്യുൽപ്പാദനം&oldid=3205549" എന്ന താളിൽനിന്ന് ശേഖരിച്ചത്