പ്രതീതിവാദം

(പ്രതീതിവാദം (ഇംപ്രഷണിസം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏതെങ്കിലും ഒരു വസ്തുവോ സംഭവമോ മനസ്സിലുണ്ടാക്കുന്ന അനുഭൂതിയുടെ ആവിഷ്കാരമാണ് പ്രതീതിവാദം അഥവാ ഇംപ്രഷണിസം. വസ്തുതകളെ നേരിട്ടു വിവരിക്കുന്നില്ല. പകരം ആ അനുഭൂതിയുടെ നേരിട്ടുള്ള ആവിഷ്കാരമാണിത്.

ഉത്പത്തി

തിരുത്തുക

പത്തൊമ്പതാം നൂറ്റാണ്ടിലാണ് പ്രതീതിവാദത്തിന് പ്രാമുഖ്യമുണ്ടാവുന്നത്. പാരീസിലെ കലാകാരന്മാരാണ് ഈ ആശയത്തിനു പിന്നിൽ. ഇതൊരു പ്രസ്ഥാനമായി വികസിക്കുകയും ദൃശ്യകലാരൂപമായ ചിത്രകലയിലുപരിയായി മറ്റു കലാരൂപങ്ങളിലേക്കും സാഹിത്യത്തിലേക്കും സ്വാധീനം ചെലുത്തുകയും ചെയ്തു. പ്രതീതിവാദികളായ കലാകാരന്മാർ സാമ്പ്രദായികരീതികളിൽ നിന്നും വ്യത്യസ്തമായ ആവിഷ്കാരങ്ങളാണ് നടത്തുന്നത്.

"https://ml.wikipedia.org/w/index.php?title=പ്രതീതിവാദം&oldid=3346078" എന്ന താളിൽനിന്ന് ശേഖരിച്ചത്