പ്രതീക്ഷാ മുനമ്പ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആഫ്രിക്കൻ വൻകരയുടെ തെക്കെ അറ്റത്തായി സ്ഥിതിചെയ്യുന്ന മുനമ്പുകളിലൊന്നിനെയാണ് പ്രതീക്ഷാ മുനമ്പ് അഥവാ "കേപ്പ് ഓഫ് ഗുഡ് ഹോപ്പ്" എന്ന് വിളിക്കുന്നത്. ഈജിപ്‌തിനു സമീപത്തിലൂടെയുള്ള സൂയസ് കനാൽ നിർമ്മിക്കുന്നതിന് മുമ്പ് പോർച്ചുഗീസുകാരും മറ്റു വിദേശീയരും ഏഷ്യൻ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചിരുന്നത് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ വന്ന് ആഫ്രക്ക വഴിയായിരുന്നു. തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരം കപ്പലുകൾക്ക് അപകടങ്ങൾ ഉണ്ടാക്കുന്ന സ്ഥലമായിരുന്നു. ഇവിടത്തെ ശക്തമായ കാറ്റിലും തിരയിലുംപെട്ട് കപ്പലുകൾ തകർന്നുപോകുന്നതും സാധാരണമായിരുന്നു. എന്നാൽ ആഫ്രിക്കയുടെ തെക്കെ അറ്റത്ത് എത്തുന്നതോടെ രംഗം ശാന്തമാകും. അതിനാലാണ് ആഫ്രിക്കയുടെ തെക്കെ അറ്റത്തുള്ള ഈ മുനമ്പിനെ പ്രതീക്ഷയുടെ മുനമ്പ് എന്ന് വിളിച്ചുപോരുന്നത്. 1488-ൽ പോർച്ചുഗീസ് നാവികനായ ബർത്തലോമിയോ ഡയസ് ഈ മുനമ്പിലെത്തി. കൊടുങ്കാറ്റിന്റെ മുനമ്പ് എന്നാണ് ഡയസ് ഇതിനെ വിശേഷിപ്പിച്ചത്.
ഭൂമിശാസ്‌ത്രം
തിരുത്തുകകേപ് ഉപദ്വീപിന്റെ തെക്കു പടിഞ്ഞാറെ കോണിൽ കേപ് പോയിന്റിനു അല്പം തെക്കോട്ട്മാറിയും 2.4 കിലോമീററർ പടിഞ്ഞാറുമായിട്ടാണ് പ്രത്യാശാ മുനമ്പിന്റെ സ്ഥാനം. 34°21′29″(ദ) 18°28′19″(പൂ). ഇവിടെ നിന്നും 50 കിലോമീററർ ദൂരെയാണ് കേപ് ടൗൺ. സുപ്രസിദ്ധ ടേബിൾ മലനിരയും, ടേബിൾ ഉൾക്കടലും കേപ് ഉപദ്വീപിന്റെ ഭാഗമാണ്. മണൽപ്പാറകളാണ് ഇവിടെ പ്രധാനമായും കണ്ടുവരുന്നത്. 1994- ൽ കേപ് ഉപദ്വീപ് മൂന്നു പ്രവിശ്യകളായി വിഭജിക്കപ്പെട്ടു പശ്ചിമകേപ്, ഉത്തരകേപ്, പൂർവ്വകേപ്. അല്പം ചില ഭാഗങ്ങൾ ഉത്തരപശ്ചിമ പ്രവിശ്യയിലും ചേർക്കപ്പെട്ടു. ഭൂമിശാസ്‌ത്രപരമായി ഈ രണ്ട് മുനമ്പുകൾക്കിടയിലും പാറകൾ കാണപ്പെടുന്നുണ്ട്.
ചരിത്രം
തിരുത്തുക1488ൽ പോർച്ചുഗീസ് നാവികനായ ബർത്തലോമിയോ ഡയസ് ആണ് ആദ്യമായി ഈ മുനമ്പിൽ എത്തിയത്. കൊടുങ്കാറ്റിന്റെ മുനമ്പ് എന്നാണ് അദ്ദേഹം ഈ പ്രദേശത്തിന് നാമകരണം ചെയ്‌തത്. ഇന്ത്യയിലേക്കും കിഴക്കൻ രാജ്യങ്ങളിലേക്കും എത്തിച്ചേരാൻ ഈ കടൽപാത വഴി സാധിക്കുമെന്ന ശുഭപ്രതീക്ഷകൊണ്ട് മറ്റൊരു പോർച്ചുഗീസ് നാവികനായ ജോൺ രണ്ടാമൻ ആണ് ഇതിനെ പ്രതീക്ഷാ മുനമ്പ് അഥവാ "Cape of Good Hope" എന്ന് വിളിച്ചത്.