തലകീഴായ പിരമിഡ് ശൈലി (പ്രതിലോമ മാതൃക)

(പ്രതിലോമ മാതൃക (തലകീഴായ പിരമിഡ് ശൈലി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വാർത്താരചനയുടെ പരമ്പരാഗത രീതിയാണ് തലകീഴായ പിരമിഡ് ശൈലി (Inverted pyramid). ഏറ്റവും പ്രധാനപ്പെട്ട വസ്തുതയിൽ നിന്ന് പ്രാധാന്യം കുറ‍‍ഞ്ഞ വസ്തുതയിലേക്ക് വാർത്തയെഴുതുന്ന രീതിയാണിത്. വാർത്തയുടെ കേന്ദ്രബിന്ദു ആദ്യം തന്നെ ലഭ്യമാക്കാൻ കഴിയുമെന്നതിനാൽ വർത്തമാന പത്രങ്ങൾ ഈ രീതി പൊതുവായി സ്വീകരിക്കുന്നു. വാർത്ത മുഴുവനായി വായിക്കാതെ അത്യാവശ്യ വിവരങ്ങൾ അറിയാൻ വായനക്കാരനെ ഇത് സഹായിക്കുന്നു. പ്രധാനമായും മൂന്നു ഘടകങ്ങളാണ് തലകീഴായ പിരമിഡ് ശൈലിയിൽ ഉള്ളത്. ആമുഖം (lead/intro), വാർത്താശരീരം (body), ഉപസംഗ്രഹം (conclusion) എന്നിങ്ങനെ.

ആമുഖം

വാർത്തയിലേക്ക് വായനക്കാരനെ നയിക്കുന്നതിനായി ആദ്യം വരുന്ന വാചകം. ലീഡ് അഥവാ ഇൻഡ്രോ എന്നും ആമുഖത്തെ പറയും. വാർത്തയിലെ പ്രധാനപ്പെട്ട ഭാഗമാണിത്. 5W ( ആര്,എന്ത്,എവിടെ,എപ്പോൾ,എന്തുകൊണ്ട്) കൾക്കും ,1H (എങ്ങനെ) നും ഉള്ള ഉത്തരങ്ങൾ ആമുഖത്തിൽ ഉണ്ടായിരിക്കും. സമ്മറി ലീഡ്, സിമ്പിൾ ലിഡ്, കോംപ്ലക്സ് ലീഡ്, ഉദ്ദരണി ലീഡ്, ചോദ്യ ലീഡ് എന്നിങ്ങനെ വിവിധതരം വാർത്താ ആമുഖങ്ങളുണ്ട്.

വാർത്താശരീരം

ആമുഖത്തിൻ്റെ തുടർച്ചയായി വരുന്ന ഭാഗമാണിത്.ആമുഖത്തിൽ പറയുന്ന വസ്തുതകളുടെ വിവരണമായിരിക്കും വാർത്താശരീരത്തിലുണ്ടാകുക.

ഉപസംഗ്രഹം

തലകീഴായ പിരമിഡ് ശൈലിയുടെ അവസാന ഭാഗമാണിത്. പ്രാധാന്യം കുറ‍ഞ്ഞ വിവരങ്ങളായിരിക്കും ഈ ഘട്ടത്തിൽ വിവരിക്കുക.സാധാരണയായി ഇത് വാർത്തയുടെ പശ്ചാത്തല വിവരണമായിരിക്കും.

ചരിത്രം

പതിനേഴാം നൂറ്റാണ്ടിലെ അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്താണ് തലകീഴായ പിരമി‍ഡ് ശൈലി ആരംഭിച്ചത്.യുദ്ധ വാർത്തകൾ റിപ്പോർട്ടർമാർ അറിയിച്ചിരുന്നത് ടെലഗ്രാഫ് വഴിയായിരുന്നു.ചിലവേറിയതും വിശ്വസിക്കാനാകാത്തതുമായിരുന്നു ടെലഗ്രാഫ്. പലപ്പോഴും പ്രധാന വിവരങ്ങൾ പറയുന്നതിനു മുമ്പ് ബന്ധം വിച്ഛേദിക്കപ്പെട്ടുപോകും. ഇതിൽ നിരാശരായ പത്രാധിപർമാർ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ ആദ്യം തന്നെ അയക്കാൻ റിപ്പോർട്ടർമാരോട് ആവശ്യപ്പെട്ടു. മറ്റു വിശദാംശങ്ങൾ പുറകെ അറിയിക്കാനും.ഇതാണ് തലകീഴായ പിരമിഡ് ശൈലിയുടെ തുടക്കം എന്നു കരുതുന്നു.

ഗ്രന്ഥസൂചി

1.inverted pyramid style of writing in journalism,https://www.stpaulsice.com/inverted-pyramid-style-of-writing-in-journalism.

2.inverted pyramid style,https://ohiostate.pressbooks.pubg/stratcommwriting/chapter/inverted-pyramid-style[പ്രവർത്തിക്കാത്ത കണ്ണി].