പ്രതല ഖനനം
ഭൂമിയുടെ ഉപരിതലത്തിൽ നിന്നും മണ്ണും പാറയും നീക്കി ഖനിജങ്ങൾ എടുക്കുന്ന രീതിയാണ് പ്രതല ഖനനം. അധികം താഴ്ച ഇല്ലാത്തിടത്തു നിന്നും ഈ രീതിയിൽ ഖനനം ചെയ്യാം. കുറച്ച് മണ്ണ് മാത്രം നീക്കം ചെയ്യുമ്പോൾ തന്നെ കണ്ടുവരുന്ന സംസ്തരങ്ങളിൽ ആണ് പ്രതല ഖനനം നടത്തുന്നത്. പ്രതല ഖനനത്തിനായി പവർഷവൽ പോലുള്ള യന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്. പ്രതല ഖനനം ലാഭകരവും എളുപ്പവുമാണ്. [1]
അവലംബം
തിരുത്തുക- ↑ നോളജ് വെബ്ബ് റിപ്പോസിറ്ററി പൈലറ്റ്,കേരള സംസ്ഥാന സർവവിജ്ഞാനകോശം