ഒരു ഗുരുത്വാകർഷണമണ്ഡലത്തിന്റെ സ്വാധീനവലയത്തിൽ നീങ്ങുന്ന ഒരു വസ്തു പോകുന്ന പാതയുടെ ഗതികത്തിന്റെ പഠനമാണ് പ്രക്ഷേപശാസ്ത്രം അഥവാ ബാലിസ്റ്റിക്സ്. ഇത്തരം വസ്തുക്കൾക്ക് പ്രൊജക്ടൈൽസ് എന്നും പറയും.

സാങ്കേതികത

തിരുത്തുക

പ്രക്ഷേപശാസ്ത്രത്തിന് മുഖ്യമായും മൂന്ന് വിഭാഗങ്ങളുണ്ട്. ആന്തരം, ബാഹ്യം, അഗ്രം. ഒരു റൈഫിളിന്റേയോ പിസ്റ്റളിന്റേയോ ബാരലിനകത്തുകൂടിയുള്ള പ്രൊജക്ടൈലിന്റെ ഗതിയാണ് ആന്തരപ്രക്ഷേപശാസ്ത്രം. ഇവിടെ പഠനവിധേയമാക്കുന്നത് ബുള്ളറ്റിന്റെ ഭാരം, അതിനുമേലുള്ള മർദ്ദം, അതിന്റെ ഗതിവേഗം ഇതെല്ലാമാണ്. മിസൈലുകളുടെ ആന്തരപ്രക്ഷേപം, റോക്കറ്റ് എൻജിനുകളുടെ രൂപകൽപ്പന, നോദകങ്ങളുടെ തിരഞ്ഞെടുക്കലിനേയും ആശ്രയിച്ചാണിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=പ്രക്ഷേപശാസ്ത്രം&oldid=4017915" എന്ന താളിൽനിന്ന് ശേഖരിച്ചത്