മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ ഭൗതികശാസ്ത്രസംബന്ധിയായ പുസ്തകമാണ് പ്രകൃതിശാസ്ത്രം – A Malayalam Catechism of Physics ക്രൈസ്തവ മിഷനറിയായിരുന്ന റവ: എൽ. ജെ. ഫ്രോണ്മെയർ ആണ് രചയിതാവ്. ആകെ 450 ഓളം താളുകളുള്ള ഗ്രന്ഥത്തിൽ ആദ്യത്തെ 300 താളുകളിൽ ആണ് മലയാളം ഉള്ളടക്കം. അവസാനത്തെ ഏകദേശം 150 താളുകളിൽ ഇംഗ്ലീഷ് ഉള്ളടക്കവുമാണ്. മംഗലാപുരം ബാസൽ മിഷൻ പ്രസ്സിലാണ് പുസ്തകം അച്ചടിച്ചിരിക്കുന്നത്. ചോദ്യോത്തരശൈലിയിലാണ് പുസ്തകത്തിലെ ഉള്ളടക്കം. പുസ്തകം തിരുവിതാം‌കൂർ മഹാരാജാവിന് സമർപ്പിച്ചിരിക്കുന്നു.

ഒന്നാം പ്രകൃതിശാസ്ത്രം – A Malayalam Catechism of Physics
പ്രധാനതാൾ
കർത്താവ്റവ: എൽ. ജെ. ഫ്രോണ്മെയർ
യഥാർത്ഥ പേര്ഒന്നാം പ്രകൃതിശാസ്ത്രം – A Malayalam Catechism of Physics
രാജ്യംഇന്ത്യ
ഭാഷമലയാളം - ഇംഗ്ലീഷ്
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകരിച്ച തിയതി
1883
മാധ്യമംഅച്ചടി (പേപ്പർബാക്ക്)
ഏടുകൾ450

പുസ്തകത്തിലെ ചിലഭാഗങ്ങൾ കേരളോപകാരി മാസികയിൽ ലേഖനങ്ങളായി വന്നിരുന്നു. അതൊക്കെ ക്രോഡീകരിച്ച് വികസിപ്പിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കുകയാണ് ഈ പുസ്തകത്തിലൂടെ ഫ്രോണ്മെയർ ചെയ്തിരിക്കുന്നത്. പുസ്തകത്തിൽ എഴുത്തിനൊപ്പം തന്നെ ധാരാളം ചിത്രങ്ങളും ഉണ്ട്. അതിൽ നിന്നും ഏതാണ്ട് 1880-കളിൽ ലെറ്റർ പ്രസ്സിൽ എഴുത്തും ചിത്രവും ഒരുമിച്ച് അടിക്കാനുള്ള സാങ്കേതിക മലയാളത്തിന്നു ലഭ്യമായി എന്നു മനസ്സിലാക്കാം.

ഫിസിക്സുമായി ബന്ധപ്പെട്ട ധാരാളം വാക്കുകൾക്ക് ഫ്രോണ്മെയർ ഈ ഗ്രന്ഥത്തിൽ മലയാളം വാക്കുകൾ നിർമ്മിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ:- പ്രകൃതിവൎണ്ണന (Natural History), പ്രകൃതിശാസ്ത്രം (Physics), പ്രകൃതിവിദ്യ (Natural Philosophy), സസ്യവാദശാസ്ത്രം (Botany), മൃഗശാസ്ത്രം (Zoology), കീമശാസ്ത്രം (Chemistry), ധാതുവാദശാസ്ത്രം (ഖനിജശാസ്ത്രം), Mineralogy), കരണനിരൂപണശാസ്ത്രം (Physiology)

നീണ്ട ഒരു മുഖവുരയാണ് പുസ്തകത്തിനുള്ളത്. പുസ്തകത്തിലെ മലയാളത്തിലുള്ള മുഖവുരയിലെ ഒരു ഭാഗം:-

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക