പോൾ ആബിൾമാൻ
പോൾ ആബിൾമാൻ (ജീവിതകാലം: 13 ജൂൺ 1927 – 25 ഒക്ടോബർ 2006) ഒരു ഇംഗ്ലീഷ് നാടകകൃത്തും നോവലിസ്റ്റുമായിരുന്നു. അദ്ദേഹത്തിൻറെ പരീക്ഷണാത്മകനോവലായ “I Hear Voices” 1958 ൽ ഒളിമ്പിയ പ്രസ് പ്രസിദ്ധീകരിച്ചിരുന്നു.
ജീവിതരേഖ
തിരുത്തുകയോർൿഷയറിലെ ലീഡ്സിൽ ഒരു ജൂതകുടുബത്തിലാണ് ആബിൾമാൻ ജനിച്ചത്. അദ്ദേഹം ലണ്ടനിലെ ഹാംസ്റ്റഡിൽ സ്ഥിരതാമസമാക്കിയിരുന്നു. അദ്ദേഹത്തിൻറെ പിതാവ് ഒരു തയ്യൽക്കാരനും മാതാവ് ഒരു നടിയുമായിരുന്നു. ആബിൾമാൻ രണ്ടുതവണ വിവാഹം കഴിച്ചിരുന്നു. ആദ്യം 1958 ൽ ടിന കാർസ് ബ്രൌണിനെയും വിവാഹമോചിതനായശേഷം ഷെയ്‍ള ഹട്ടൺ ഫോക്സിനെ 1978 ൽ വിവാഹം കഴിച്ചിരുന്നു. ടിന കാർസ് ബ്രൌണിലും ഷെയ്ല ഹട്ടൺ ഫോക്സിലുമായി ഒരോ പുത്രന്മാരുമുണ്ട്.
നോവലുകൾ
തിരുത്തുക- I Hear Voices (1958)
- As Near As I Can Get (1962)
- Vac (1968)
- The Twilight of the Vilp (1969)
- Bits: Some Prose Poems (1969, poems)
- The Mouth and Oral Sex (1969, psychology)
- Tornado Pratt (1978, novel)
- Porridge: The Inside Story (1979)
- Shoestring (1979)
- Shoestring's Finest Hour (1980)
- County Hall (1982, novel)
- The Doomed Rebellion (1983)
- Straight Up: The Autobiography of Arthur Daley (1991)
- Waiting for God (1994)
നാടകങ്ങൾ
തിരുത്തുക- Green Julia (1966)
- Tests (playlets) (1966)
- Blue Comedy: Madly in Love, Hawk's Night (1968)