കോഴിക്കോട് രാജ്യ തീരാതിർത്തി സംരക്ഷിക്കുവാനായി പതിനാറാം നൂറ്റാണ്ടിൽ കുഞ്ഞാലി മരക്കാറിന്റെ കീഴിൽ രൂപീകരിക്കപ്പെട്ട വിഖ്യാതമായ കോഴിക്കോട് നാവിക സേന മരയ്ക്കാർ പടയിലെ ഗറില്ല വിഭാഗമായിരുന്നു പോർ പറവകൾ. Hit And Run എന്ന് വിശേഷിപ്പിക്കുന്ന യുദ്ധതന്ത്രത്തിൻറെ ഉപജ്ഞാതാക്കളായിരുന്ന ഈ പോരാട്ട സംഘത്തിന്[1] അറബി കടൽ, ഇന്ത്യൻ മഹാസമുദ്രം, പേർഷ്യൻ കടൽ, ചെങ്കടൽ , ആദൻ സമുദ്രം എന്നിവിടങ്ങളിലെല്ലാം തങ്ങളുടെ പാദമുദ്ര പതിപ്പിക്കാൻ കഴിഞ്ഞിരുന്നു. [2] [3]

പറവകൾ
Active ക്രിമു നൂറ്റാണ്ട് 16
രാജ്യം കോഴിക്കോട്
ശാഖ മരയ്ക്കാർ പട (സാമൂതിരി സൈന്യം)
തരം പ്രത്യേകാക്രമണ വിഭാഗം
കർത്തവ്യം ഗറില്ല ആക്രമണങ്ങൾ
Engagements കോഴിക്കോട് യുദ്ധ പരമ്പര
  • കൊച്ചി യുദ്ധങ്ങൾ
  • അറക്കൽ യുദ്ധം
  • സിലോൺ യുദ്ധങ്ങൾ
  • ചാലിയം യുദ്ധം
  • ചൗൾ യുദ്ധം
  • പുന്നക്കായൽ യുദ്ധം
  • ഭട്ക്കൽ യുദ്ധം
  • ഉള്ളാൾ യുദ്ധം
Current
commander

ചരിത്രം

തിരുത്തുക

പതിനാറാം നൂറ്റാണ്ടിലെ ലോക നാവിക ശക്തിയായിരുന്ന പോർച്ചുഗീസ് സൈന്യമായിരുന്നു മരയ്ക്കാർ സേനയുടെ പ്രധാന എതിരാളികൾ.ഭീമാകാരമായ പീരങ്കികളും തോക്കുകളും ആയിരകണക്കിന് ഭടന്മാരെയും വഹിച്ചു വന്നിരുന്ന ഭീമാകാരമായ പറങ്കികപ്പലുകളെ തുരത്താൻ മരയ്ക്കാർ സൈന്യത്തിൻറെ നെടുംതൂണായി പ്രവർത്തിച്ച സേനാ വിഭാഗമാണ് പോർപറവകൾ. സാമൂതിരി രാജാവ് കുഞ്ഞാലി ഒന്നാമന് കീഴിൽ കോഴിക്കോട് നാവിക സേന രൂപീകരിക്കുന്നതോടെയായിരുന്നു പോർപറവകളുടെ തുടക്കവും. [4] താനൂർ നാവിക കേന്ദ്രാധിപൻ ക്യാപ്റ്റൻ കുട്ട്യാലിയുടെ കീഴിലായിരുന്നു ആദ്യ കാല പറവകളുടെ രൂപീകരണവും വിന്യാസവും. മരക്കാർ സൈന്യത്തിലെ ഗറില്ലാ വിഭാഗമായിരുന്നു ഈ പോരാട്ട സംഘം കച്ച് തീരം തൊട്ട് കൊങ്കൺ, മലബാർ , കോറമാണ്ഡൽ , ലങ്കയുടെ തീരങ്ങൾ വരേയ്ക്കും പോർച്ചുഗീസിനെതിരെ അക്രമങ്ങൾ സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നു. .


മരയ്ക്കാർ സൈന്യത്തിൽ മികവ് തെളിയിക്കുന്നവരെയായിരുന്നു ആദ്യകാലങ്ങളിൽ പറവകളിൽ തിരഞ്ഞെടുത്തിരുന്നതെങ്കിൽ പിൽക്കാലങ്ങളിൽ മറ്റുള്ള മാപ്പിള യോദ്ധാക്കളെയും ഇതിൽ അണി ചേർത്തിരുന്നു. വെട്ടും തടവും സ്വായത്തമാക്കിയ യോദ്ധാക്കൾക്ക് ആത്മീയ സരണികളിലെ സ്തോത്രങ്ങൾ നൽകി പരിശീലനം ആരംഭിക്കും. കളരികളിൽ നിന്ന് യുദ്ധമുറകളിലും, പീരങ്കി ഉൾപ്പെടെയുള്ള ആയുധമുറകളിലും പരിശീലനവും പിന്നീട് കടൽ സൈനിക നീക്കങ്ങളിലും തുഴച്ചലിലും നീന്തലിലും വെളളത്തിനടിയിൽ ദീർഘനേരം ശ്വാസം പിടിച്ചുളള ഒളിയാക്രമണങ്ങൾ അടക്കമുള്ള ഗറില്ലാ പരിശീലനങ്ങലിലേക്കവർ വ്യാപിപ്പിക്കുകയും ചെയ്തു. പരിശീലനം പൂർത്തിയാക്കി മികവ് തെളിയിച്ചവർ രാജാവായ സാമൂതിരിയുടെ സദസ്സിൽ വെച്ചു പടനായകൻ കുഞ്ഞാലി മരക്കാരിനു മുൻപാകെ നാടിനും രാജാവിനും തന്റെ വിശ്വാസം സംരക്ഷിക്കാനും വേണ്ടി യുദ്ധം ചെയ്യുമെന്ന് സത്യം ചെയ്യുന്ന ചടങ്ങും ആധ്യാത്മിക യോഗികളുടെ കാർമ്മികത്വത്തിൽ സ്തോത്ര സദസ്സുകളും നടക്കുന്നതോടെ പറവ സംഘത്തിൽ പുതിയ അംഗങ്ങൾ നിയമിക്കപ്പെടും.

ആക്രമണ രീതി

തിരുത്തുക

രാജാവ് സാമൂതിരിയോ , നാവികാധിപൻ കുഞ്ഞാലി മരയ്ക്കാരോ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചാണ് പറവകൾ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. പ്രാദേശിക നാവിക ക്യാപ്റ്റന്മാർക്കായിരുന്നു ആസൂത്രണ ചുമതല. ആക്രമണത്തിന് പുറപ്പെടും മുൻപ് കുടുംബങ്ങളെ സന്ദർശിച്ചു യാത്ര പറഞ്ഞിറങ്ങി. ആധ്യാത്മിക നേതാക്കളിൽ നിന്നനുഗ്രഹവും വാങ്ങി പള്ളിയിൽ പ്രാർത്ഥന നടത്തിയ ശേഷം ദൗത്യ നിർവഹണത്തിന് മുൻപ് നാടിന്റേയും നാട്ടരചന്റേയും (രാജാവ്) വിജയത്തിനും ദീർഘായുസ്സിനും വേണ്ടി കൂട്ട പ്രാർത്ഥനയും ടിക്ർ സദസ്സും നടത്തും.

കനംകുറച്ച് പ്രത്യേക രീതിയിൽ ഒറ്റത്തടി തുരന്ന് നിർമ്മിക്കുന്ന നിരവധി ചെറുതോണികളും, 40 തുഴച്ചിൽകാർ ഉൾപ്പെടുന്ന പോർ ഓടങ്ങളും,പടവുകൾ എന്ന ചെറു പടക്കപ്പലും, അവയിലൊക്കെ ഘടിപ്പിക്കപ്പെട്ട ചെറു മഞ്ച നീക്കുകളും, പീരങ്കികളും ഉൾപ്പെടുന്നതായിരുന്നു ഓരോ പറവ വ്യൂഹങ്ങളും. നിരീക്ഷണ വിഭാഗം ,സന്ദേശ വിഭാഗം ,ആക്രമണ വിഭാഗം,പ്രത്യാക്രമണ വിഭാഗം എന്നിങ്ങനെയുള്ള തരം തിരിക്കലുകളും ഓരോ വ്യൂഹങ്ങൾക്കുമുണ്ടായിരുന്നു. കടലിലെ ഉയർന്ന പാറകളിൽ കയറി നിരീക്ഷണം നടത്തുന്ന സൈനിക വിഭാഗം നാവിക കപ്പലുകളുടെ ആഗമനത്തെ കുറിച്ചുള്ള വിവരം സന്ദേശ വാഹകാർക്ക് കൈമാറുന്നു. ചെറു തോണികളിലും ഓടങ്ങളിലുമായി മറഞ്ഞിരിക്കുന്ന ആക്രമണ വിഭാഗത്തിന് ശത്രുവിൻറെ ആഗമനത്തെയും ദിശയെയും കപ്പലുകളുടെ എണ്ണത്തെയും പറ്റി പ്രത്യേക ശബ്ദം പ്രസരിപ്പിച്ചു കൊണ്ട് സന്ദേശം കൈമാറ്റപ്പെടുന്നതോടെ ആക്രമണം ആരംഭിക്കപ്പെടും. [5] കാറ്റിൻറെ ഗതിയിൽ ചലിക്കുന്ന വൻ നാവിക കപ്പലുകളെ നേരിട്ട് കടന്നാക്രമിക്കാതെ ദൂരം നിന്ന് പൊടുന്നനെ വളഞ്ഞ് വട്ടം ചുറ്റി ആക്രമണം അഴിച്ചുവിട്ട് വലിയ കപ്പലുകൾക്ക് പരമാവധി നാശം വരുത്തി ബലഹീനമാക്കും, അപ്പോഴേക്കും മുങ്ങൽ വിദഗ്ദ്ധരായ പറവകൾ കടലിലൂടെ ഊളിയിട്ടു ഇത്തരം കപ്പലുകളിൽ കടന്നു കയറി തീപ്പന്തം എറിയുകയും സൈനികരെ കടന്നാക്രമിക്കുകയും ചെയ്തിട്ടുണ്ടാകും. തുടർന്ന് കപ്പലുകളിൽ നിന്നുള്ള തിരിച്ചടികളെ ചെറുക്കാനായി പടവുകളിലെ പ്രത്യാക്രമണ വിഭാഗവും സജ്ജമായിട്ടുണ്ടാവും. അപ്രതീക്ഷിതമായി കൂട്ടം ചേർന്ന് ആക്രമിച്ചു ശത്രു കപ്പൽ പട വ്യൂഹങ്ങളെ പരമാവധി നശിപ്പിച്ചു ആഴം കുറഞ്ഞ ഭാഗങ്ങളിലേക്ക് പിൻവാങ്ങികളയുക എന്നതായിരുന്നു പറവകളുടെ യുദ്ധതന്ത്രം. [6]

പ്രത്യേക തരത്തിൽ അതിവേഗം തുഴച്ചിൽ നടത്തി പറങ്കിക്കപ്പലുകളെ വളഞ്ഞാക്രമിക്കാൻ മിടുക്കരായിരുന്നവർ എന്നാണ് പോർ പറവകളെ അന്നത്തെ യൂറോപ്യൻ നാവികർ വിശേഷിപ്പിച്ചിരുന്നത്. പോർപറവകളുടെ ചടുല നീക്കങ്ങളേയും, ആക്രമണ സൈനിക വിന്യാസങ്ങളെയും അവർ ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും സാക്ഷ്യപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലുളള പരുത്തി വസ്ത്രങ്ങളും കൂർത്ത തൊപ്പിയും ധരിച്ചു പറവകൾ വരുന്നത് കണ്ടാൽ കാടിളകി വരുന്നത് പോലെ വന്യമായിരുന്നുവെന്നാണ് പോർച്ചുഗീസ് ദൃസാക്ഷി വിവരണം. [7] ദീർഘനേരം ശ്വാസം പിടിച്ച് കടലിനടിയിൽ ഒളിച്ചിരിക്കാനും ദീർഘ ദൂരം മുങ്ങാകുഴിയിട്ട് നീന്താനും കഴിവുള്ളവരായിരുന്നു പറവകൾ. ആക്രമണ നീക്കം പരാജയപ്പെട്ടു സ്വന്തം നൗകകൾ തകരുന്ന പക്ഷം വളരെ ദൂരം നീന്തി കരപറ്റാനുളള കഴിവും ഇവരാർജ്ജിച്ചിരുന്നു. [8]

പലതരം ഒളിയാക്രമണങ്ങളും വശമായിരുന്ന പറവകളുടെ ആക്രമണങ്ങളിൽ ഏറ്റവും ഏറ്റവും മാരകമായത്, കടലിനടിയിലൂടെ ദീർഘദൂരം ശ്വാസം പിടിച്ച് ഊളിയിട്ട് പോയി വലിയ പറങ്കിക്കപ്പലുകളുടെ അടിവശം തകർത്ത് വെളളംകയറ്റി തകർക്കുകയും അതിൽ കയറി പരമാവധി സൈനികരെ കൊന്നൊടുക്കുകയും ചെയ്യുന്നതാണെന്ന വിലയിരുത്തലുകളും കാണാം.[9]

നിരീക്ഷണങ്ങൾ

തിരുത്തുക

പറവകളുടെ യുദ്ധ പാടവത്തെ ശഖ്ലിക്കുന്ന ആധുനിക യുദ്ധ നിരൂപകർ ഹിറ്റ് ആൻഡ് റൺ എന്ന യുദ്ധ തന്ത്രത്തിന്റെ ഉപജ്ഞാതാക്കളായാണ് അവരെ വിശേഷിപ്പിക്കുന്നത്. ഒരു പറ്റം ചെറു ബോട്ടുകൾ ഉപയോഗിച്ച് ഭീമാകാരമായ കപ്പലുകളെ വളഞ്ഞിട്ടു ആക്രമിച്ചു തുരത്തുന്ന പറവകളുടെ യുദ്ധ തന്ത്രം ആധുനിക ലോകത്ത് ഇന്ന് വ്യപാകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ചൈന ,റഷ്യ ,തുർക്കി,ബ്രിട്ടൻ , ഇറാൻ തുടങ്ങിയ വൻശക്തികൾക്കൊക്കെ ഇത്തരത്തിലുള്ള ആക്രമണ വിഭാഗങ്ങളുണ്ടെങ്കിലും ഈ തന്ത്രം വ്യാപകമായി നടപ്പാക്കുന്നതും നടപ്പിൽ വരുത്തുന്നതും ഇറാനാണ്. [10] [11] പേർഷ്യൻ കടലിടുക്കിൽ അമേരിക്കൻ വിമാനവേദ കപ്പലുകളെ നിരവധി ചെറുബോട്ടുകൾ ഉപയോഗിച്ച് ഇറാൻ നാവികർ തുരത്തിയത് വാർത്താ പ്രാധ്യാന്യം നേടിയിരുന്നു. [12]


ഇതും കാണുക

തിരുത്തുക


  1. the Naval Traditions of india - India's Naval Traditions: The Role of Kunhali Marakkars vice admiral sk chand.
  2. ഒകെ നമ്പ്യാർ ,കുഞ്ഞാലി അഡ്മിറൽസ് ഓഫ് കാലിക്കറ്റ് Ask Publishers, Bombay.
  3. ശ്രീധര മേനോൻ എ കേരള ഹിസ്റ്ററി ആൻഡ് ഇട്സ് മൈക്കേർസ് Madras(1987) P. 106
  4. ശ്രീധര മേനോൻ എ കേരള ഹിസ്റ്ററി ആൻഡ് ഇട്സ് മൈക്കേർസ് Madras(1987) P. 106
  5. Dr.k.k.n kurup. Dr. K.M. Mathew, Native Resistance against the Portuguese: The saga of Kunchali Marakkars, Calicut university central co – operative stores Ltd . No:4347 Calicut university 2000.p 60 -61
  6. എസ്. വി. മുഹമ്മദ്, ചരിത്രത്തിലെ മരക്കാര് സാന്നിധ്യം, വചനം ബുക്സ്, കോഴിക്കോട്, 2008 അവതാരിക
  7. Itinerario de Ludouico de Varthema Bolognese, published in Rome in 1510 Richard Carnac Temple (1928) "A Discourse on Varthema and his Travels" in 1928 reprint of J.W. Jones (1863) The Itinerary of Ludovico di Varthema of Bologna, from 1502 to 1508. Itinerary of Ludovico Di Varthema of Bologna from 1502 to 1508. By Lodovico de Varthema, John Winter Jones, Richard Carnac Temple. Contributor Lodovico de Varthema, John Winter Jones, Richard Carnac Temple. Published by Asian Educational Services, 1997. ISBN 81-206-1269-8, ISBN 978-81-206-1269-3.
  8. ibid
  9. Voyage De Pyrard De Lavle ( Paris 1619 )
  10. Iran’s Fast Boats and Mines Bring Guerrilla Tactics to Persian Gulf
  11. Navy And Asymmetric Naval Warfare
  12. Iranian speedboats chase US aircraft carrier
"https://ml.wikipedia.org/w/index.php?title=പോർ_പറവകൾ&oldid=3696812" എന്ന താളിൽനിന്ന് ശേഖരിച്ചത്