പോർട്രെയ്‌റ്റ് ഓഫ് മാഡം മേരി-ലൂയിസ് ട്രൂഡെയ്ൻ

ഫ്രഞ്ച് ചിത്രകാരനായ ഴാക് ലൂയി ദാവീദ് വരച്ച പൂർത്തിയാകാത്ത ചിത്രം

ഫ്രഞ്ച് ചിത്രകാരനായ ഴാക് ലൂയി ദാവീദ് 1791-1792 കാലഘട്ടത്തിൽ വരച്ച മാരി-ലൂയിസ് ട്രൂഡെയ്‌നിന്റെ പൂർത്തിയാകാത്ത ഛായാചിത്രമാണ് പോർട്രെയ്‌റ്റ് ഓഫ് മാഡം മേരി-ലൂയിസ് ട്രൂഡെയ്ൻ.[1] ഡേവിഡ്, കവി ആന്ദ്രേ ചെനിയർ എന്നിവരെയും അക്കാലത്തെ മറ്റ് പ്രമുഖ കലാകാരന്മാരെയും ഡെസ് വോസ്ഗെസിലെ അവരുടെ പാരീസിയൻ സലൂണിലേക്ക് സ്വാഗതം ചെയ്ത ട്രൂഡെയ്ൻ സഹോദരന്മാർ (17-ാം നൂറ്റാണ്ട് മുതൽ ഡാനിയൽ-ചാൾസ് ട്രൂഡൈനെപ്പോലുള്ള പ്രധാന സിവിൽ സർവീസുകാരെ ട്രൂഡെയ്ൻ കുടുംബം ഫ്രാൻസിന് നൽകിയിരുന്നു) ഈ ചിത്രം വരയ്ക്കാൻ ഡേവിഡിനെ നിയോഗിക്കുകയായിരുന്നു. അവർ ഒരു വശത്ത്‌ മാത്രം മുതുക് ചായ്ക്കാൻ സൗകര്യമുള്ള ഒരു തരം സോഫയിൽ ഇരിക്കുന്നതും അവരുടെ മടിയിൽ കൈകൾ കുറുകെയിരിക്കുന്നതും ശാന്തമായ വസ്ത്രവും നീല അരക്കെട്ടും വെള്ള കോളറും ധരിച്ചിരിക്കുന്നതായി ഈ ചിത്രം കാണിക്കുന്നു. അവരുടെ പരുപരുത്ത മുടിയും വേദനാജനകമായ പശ്ചാത്തലവും അവരുടെ ഭാവത്തെ ആശങ്കപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Portrait of Madame Marie-Louise Trudaine
കലാകാരൻJacques-Louis David
വർഷം1791–1792
MediumOil on canvas
അളവുകൾ130 cm × 98 cm (51 in × 39 in)
സ്ഥാനംLouvre, Paris

1792-ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ സമയത്ത് ഡേവിഡ് സമൂലപരിഷ്‌കരണവാദിയായിത്തീർന്നു. ദേശീയ കൺവെൻഷനിലേക്ക് ഡെപ്യൂട്ടി ആയി തിരഞ്ഞെടുക്കപ്പെടുകയും തീവ്രവാദിയായി മാറുകയും ചെയ്തു. ട്രൂഡൈൻ കുടുംബത്തിൽ നിന്ന് വ്യത്യസ്തമായി അവ്യക്തത തിരഞ്ഞെടുത്ത ഡേവിഡ് ഛായാചിത്രം പൂർത്തിയാക്കാതെ ഉപേക്ഷിച്ചു.

അവലംബം തിരുത്തുക

  1. "Portrait of Madame Marie-Louise Trudaine".