പോർട്രെയ്റ്റ് ഓഫ് എ വെനീഷ്യൻ വുമൺ
1505-ൽ ജർമ്മൻ ആർട്ടിസ്റ്റ് ആൽബ്രെച്റ്റ് ഡ്യൂറർ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് പോർട്രെയ്റ്റ് ഓഫ് വെനീഷ്യൻ വുമൺ. [1] ഇറ്റലിയിലെ രണ്ടാമത്തെ സന്ദർശനവേളയിൽ ഈ ചിത്രം ഉന്നത സമൂഹത്തിലെ നിരവധി ചായാചിത്രങ്ങൾക്കൊപ്പം പൂർത്തിയാക്കി.
ടൈ-ഓൺ സ്ലീവ് ഉപയോഗിച്ച് പാറ്റേൺ ചെയ്ത ഗൗൺ സ്ത്രീ ധരിച്ചിരിക്കുന്നു. അവളുടെ മുഖം മൃദുവായ മുടിച്ചുരുൾക്കിടയിലൂടെ ഫ്രെയിം ചെയ്യുന്നു. പുറകിലെ മുടി ഒരു ചെറിയ തൊപ്പിയിൽ ഒതുങ്ങുന്നു. അവളുടെ ഇളം, ഭംഗിയുള്ള ചർമ്മം, ചുവപ്പ് കലർന്ന മുടി തുടങ്ങി അവളുടെ കറുപ്പു മുത്തു മാലയും ഉയർന്ന ഫാഷനബിൾ പാറ്റേൺ വസ്ത്രധാരണവും ചിത്രത്തിന് മനോഹാരിത നല്കുന്നു. ഇവയെല്ലാം പരന്ന കറുത്ത പശ്ചാത്തലത്തിൽ എടുത്തുകാണിക്കുന്നു.[2]1507-ൽ അദ്ദേഹം ചിത്രീകരിച്ച എ ജർമൻ വുമൺ ഫ്രം വെനീസ് എന്ന ചിത്രവുമായി ഈ ചിത്രം പോസിലും കളർ ടോണിലും സമാനമാണ്. വെനീഷ്യൻ സ്ത്രീകളെക്കുറിച്ച് കുറഞ്ഞത് രണ്ട് പഠനങ്ങളെങ്കിലും അറിയപ്പെടുന്നു. ഒരു ചിത്രത്തിൽ മാതൃക പ്ലഞ്ചിങ് നെക്ക്ലൈൻ ഉപയോഗിച്ചിരിക്കുന്നു. മറ്റൊന്ന് നഗ്നമായ തോളോടുകൂടി ചിത്രീകരിച്ചിരിക്കുന്നു.[3]
അവലംബം
തിരുത്തുക- ↑ Krén, Emil; Marx, Daniel. "Portrait of a Young Venetian Woman". Web Gallery of Art. Retrieved 13 July 2018.
- ↑ Bailey, Martin (1995). Dürer. London: Phidon Press. p. 86. ISBN 0-7148-3334-7.
- ↑ Silver & Smith 2010, പുറം. 101.
ഉറവിടങ്ങൾ
തിരുത്തുക- Silver, Larry; Smith, Jeffrey Chipps (2010). The Essential Dürer. University of Pennsylvania Press. p. 312. ISBN 0-8122-4187-8. JSTOR j.ctt3fhcdt. OCLC 794925814.
{{cite book}}
: Invalid|ref=harv
(help)