പോർട്രെയ്റ്റ് ഓഫ് എ നൺ (ആർട്ടെമിസിയ ജെന്റിലേച്ചി)
1610-ൽ ഇറ്റാലിയൻ ബറോക്ക് ആർട്ടിസ്റ്റ് ആർട്ടമേസ്യാ ജെന്റിലെസ്കി ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് പോർട്രെയ്റ്റ് ഓഫ് എ നൺ. ഈ ചിത്രം നിലവിൽ ഒരു സ്വകാര്യ ശേഖരത്തിലാണ്.[1]
Portrait of a Nun | |
---|---|
കലാകാരൻ | Artemisia Gentileschi |
വർഷം | 1610s |
Medium | oil paint |
ഉടമ | private collection |
ചിത്രകാരിയെക്കുറിച്ച്
തിരുത്തുകഒരു ഇറ്റാലിയൻ ബറോക്ക് ചിത്രകാരിയായിരുന്നു ആർട്ടമേസ്യാ ജെന്റിലേസ്ച്ചി. ഇന്ന് കാരവാജിയോയുടെ തലമുറയിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഇറ്റലിയിലെ റോമിൽ ജനിച്ച ആർട്ടമേസ്യാ ജെന്റിലേസ്ച്ചി (ജൂലൈ 8, 1593 – c1.656)ചിത്രകാരനായ ഓറേഷ്യോ ജെന്റിലേസ്ച്ചിയുടെയും പ്രുഡൻഷ്യോ മോണ്ടണിന്റെയും മകളായിരുന്നു. കാരവാജിയോ, ഗ്വിദോ റെന്നി എന്നിവരുടെ ചിത്രങ്ങൾ അവരെ സ്വാധീനിച്ചിരുന്നു. പിൽക്കാലത്തുണ്ടായ ചില ദാരുണ സംഭവങ്ങൾ അവരുടെ കലാജീവിതത്തെ ബാധിച്ചെങ്കിലും അതിനെ അതിജീവിച്ച് അവർ പിന്നീട് ചിത്രരചനയിൽ മുഴുകി.[2]