പോർട്രെയ്റ്റ് ഓഫ് ഇസബെല്ല ഡി എസ്റ്റെ (ടിഷ്യൻ)

ടിഷ്യൻ വെസല്ലി വരച്ച ചിത്രം

1534 നും 1536 നും ഇടയിൽ പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്ന ടിഷ്യൻ വെസല്ലി വരച്ച ഒരു എണ്ണച്ചായചിത്രമാണ് പോർട്രെയ്റ്റ് ഓഫ് ഇസബെല്ല ഡി എസ്റ്റെ (അല്ലെങ്കിൽ ഇസബെല്ല ഇൻ ബ്ളാക്ക്) ഇത് ഫെറാറ ഡ്യൂക്ക് എർകോൾ ഐ ഡി എസ്റ്റെയുടെയും നേപ്പിൾസിലെ എലനോറിന്റെയും മകൾ മാന്റുവയിലെ മാർക്വേസ് ആയ ഇസബെല്ലാ ഡി എസ്റ്റെയെ ചിത്രീകരിച്ചിരിക്കുന്നു. അവളുടെ തോളിൽ ഒരു നീർനായുടെ വെള്ളരോമം കൊണ്ടുള്ള സിബെല്ലിനോ ഉപയോഗിച്ച് പൊതിഞ്ഞിരിക്കുന്നു.

Oil on canvas, 102 cm × 64 cm (40 in × 25 in), c 1534-36. Kunsthistorisches Museum, Vienna

ടിഷ്യൻ അവളെ ഒരു യുവതിയായി ചിത്രീകരിക്കുന്നുണ്ടെങ്കിലും ആ സമയത്ത് അവർക്ക് 62 വയസ്സായിരുന്നു. [1] ഇസബെല്ലയ്ക്ക് സാമൂഹ്യമോഹമുണ്ടായിരുന്നു. പ്രശസ്ത കലാകാരന്മാരുടെ ഒരു പെയിന്റിംഗ് അവരുടെ പ്രശസ്തിക്കും അന്തസ്സിനും ഉണ്ടാക്കിയേക്കാവുന്ന സ്വാധീനത്തെക്കുറിച്ച് അവർക്കറിയാമായിരുന്നു. ലിയോനാർഡോ ഡാവിഞ്ചി, ആൻഡ്രിയ മാന്റെഗ്ന എന്നിവരെയും ചിത്രീകരണത്തിനായി അവർ നിയോഗിച്ചിരുന്നു.[2]

ചിത്രകാരനെക്കുറിച്ച് തിരുത്തുക

 
2oopx

പതിനാറാം നൂറ്റാണ്ടിലെ വെനീഷ്യൻ സ്കൂൾ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്ന പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്നു ടിഷ്യൻ. മൈക്കലാഞ്ജലൊയോടൊപ്പം ഇദ്ദേഹം ഇറ്റാലിയൻ ചിത്രകലയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. ടിഷ്യൻ വെനിഷ്യൻ ചിത്രകലാവിദഗ്ദ്ധനായിരുന്ന ജിയോവന്നി ബെല്ലിനിയുടെ കീഴിൽ പരിശീലനം നേടിയിരുന്നതായി കരുതപ്പെടുന്നു. ക്ലാസ്സിക്കൽ കലയുടെയും മൈക്കലാഞ്ജലോയുടെയും സ്വാധീനത്താൽ ടിഷ്യന്റെ ചിത്രങ്ങളിൽ പ്രകടമായ പരിവർത്തനം വന്നുചേർന്നു. നിറക്കൂട്ടുകളുടെ നിയന്ത്രണവും നൂതനത്വവും ടിഷ്യൻ ചിത്രങ്ങളുടെ സവിശേഷതയായി മാറിയിരുന്നു.

അവലംബം തിരുത്തുക

  1. Hope, Fletcher, et al, 38
  2. Kleiner, 611

ഉറവിടങ്ങൾ തിരുത്തുക

  • Cagli, Corrado. Titian. New York: Rizzoli, 2006. ISBN 0-8478-2811-5
  • Cust, Lionel. "Notes on Pictures in the Royal Collections-XXIX. On Two Portraits of Isabella d'Este". The Burlington Magazine for Connoisseurs, Volume 25, No. 137, 1914
  • Enenkel, K. A. E. Modelling the Individual: Biography and Portrait in the Renaissance. Berlin: Rodopi B.V.Editions, 1998. ISBN 90-420-0782-6
  • Findlen, Paula. The Italian Renaissance: the essential readings. Wiley-Blackwell, 2002. ISBN 0-631-22283-9
  • Goffen, Rona. Titian’s Women. New Haven: Yale University Press, 1997. ISBN 0-3000-6846-8
  • Kleiner, Fred. "Gardner's Art Through the Ages". Wadsworth, 2008
  • Hope, Charles & Fletcher, Jennifer & Dunkerton, Jill. Titian. London: National Gallery London, 2003. ISBN 1-85709-904-4
  • Kaminski, Marion. Titian. Ullmann, 2007. ISBN 978-3-8331-3776-1
  • Ladis, Andrew. "The Craft of Art: Originality and Industry in the Italian Renaissance and Baroque Workshop". Atlanta: University of Georgia Press, 2005. ISBN 0-8203-1648-2
  • Langdon, Gabrielle. Medici Women: Portraits of Power, Love, and Betrayal in the Court of Duke Cosimo I. Toronto: University of Toronto Press, 2006. ISBN 0-8020-3825-5
  • Richter, Georg Martin. "The Portrait of Isabella d'Este, by Cavazzola". The Burlington Magazine for Connoisseurs, Volume 54, No. 311, 1929.