പോർട്രെയിറ്റ് ഓഫ് മാഡം ഓഡിനെ

1840-ൽ ഹിപ്പോലൈറ്റ് ഫ്ലാൻ‌ഡ്രിൻ വരച്ച ഒരു ചിത്രമാണ് പോർട്രെയിറ്റ് ഓഫ് മാഡം ഓഡിനെ. ഇപ്പോൾ മ്യൂസി ഡെസ് ബ്യൂക്സ്-ആർട്സ് ഡി ലിയോണിൽചിത്രം സംരക്ഷിച്ചിരിക്കുന്നു.

വില്ല മെഡിസിയിലെ ഫ്ലാൻ‌ഡ്രിന്റെ സഹ ചിത്രകാരന്മാരിൽ ഒരാളായ യൂജിൻ ഓഡിനെയുടെ ഭാര്യയെ ഈ ചിത്രത്തിൽ വരച്ചിരിക്കുന്നു. റോമിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഫ്ലാൻ‌ഡ്രിൻ വരച്ച ആദ്യത്തെ ചായാചിത്രമാണിത്. 1840-ലെ പാരീസ് സലൂണിൽ വളരെ വിജയകരമായി പ്രദർശിപ്പിച്ച ചിത്രമായിരുന്നു ഇത്.

ഉറവിടങ്ങൾ

തിരുത്തുക
  • Patrice Béghain, Inconnues célèbres. Regards sur trente portraits du musée des Beaux-Arts de Lyon, Stéphane Bachès, p. 28–29.