പോർട്രയിറ്റ് ഓഫ് ക്ലാരിസ സ്ട്രോസി
ബെർലിനിലെ ജെമാൾഡ്ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്ന 1542-ൽ ചിത്രീകരിച്ച ഇറ്റാലിയൻ ചിത്രകാരനായ ടിഷ്യൻ വെസല്ലി വരച്ച ഒരു ചിത്രമാണ് പോർട്രയിറ്റ് ഓഫ് ക്ലാരിസ സ്ട്രോസി. സ്റ്റോറോസിയിലെ പഴയ ഫ്ലോറൻറൈൻ കുടുംബത്തിൽ നിന്നുള്ള ഒരു പെൺകുട്ടിയെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. പെൺകുട്ടി അല്പം ഭയക്കുന്നതായി തോന്നുന്നു, അവളുടെ ചെറിയ ഫാലീൻ നായയെ പിടിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള ഏറ്റവും മനോഹരമായ കുട്ടികളുടെ ഛായാചിത്രങ്ങളിൽ ഒരു മാതൃകയായി ഈ ചിത്രം കണക്കാക്കപ്പെടുന്നു. കാർമൈൻ ചുവപ്പ്, നീല, പൊൻ മഞ്ഞ എന്നീ നിറങ്ങളിലുള്ള വർണ്ണങ്ങൾ കൂട്ടിച്ചേർത്ത് അതിമനോഹരമായി ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നു.[1] ആന്റണി വാൻ ഡൈക്കിൻറെ സമാനമായ പെയിന്റിംഗുകൾക്ക് ഒരു പ്രചോദനമായാണ് ഈ ക്യാൻവാസിനെ കണക്കാക്കുന്നത്.
Portrait of Clarissa Strozzi | |
---|---|
കലാകാരൻ | Titian |
വർഷം | 1542 |
Medium | Oil on canvas |
അളവുകൾ | 150 cm × 98 cm (59 ഇഞ്ച് × 39 ഇഞ്ച്) |
സ്ഥാനം | Gemäldegalerie |
ചിത്രകാരനെക്കുറിച്ച്
തിരുത്തുകപതിനാറാം നൂറ്റാണ്ടിലെ വെനീഷ്യൻ സ്കൂൾ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്ന പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്നു ടിഷ്യൻ. മൈക്കലാഞ്ജലൊയോടൊപ്പം ഇദ്ദേഹം ഇറ്റാലിയൻ ചിത്രകലയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. ടിഷ്യൻ വെനിഷ്യൻ ചിത്രകലാവിദഗ്ദ്ധനായിരുന്ന ജിയോവന്നി ബെല്ലിനിയുടെ കീഴിൽ പരിശീലനം നേടിയിരുന്നതായി കരുതപ്പെടുന്നു. ക്ലാസ്സിക്കൽ കലയുടെയും മൈക്കലാഞ്ജലോയുടെയും സ്വാധീനത്താൽ ടിഷ്യന്റെ ചിത്രങ്ങളിൽ പ്രകടമായ പരിവർത്തനം വന്നുചേർന്നു. നിറക്കൂട്ടുകളുടെ നിയന്ത്രണവും നൂതനത്വവും ടിഷ്യൻ ചിത്രങ്ങളുടെ സവിശേഷതയായി മാറിയിരുന്നു.
അവലംബം
തിരുത്തുക- ↑ R. Bergerhoff, Tycjan tab. 17
- R. Bergerhoff, Tycjan, Warszawa: Arkady, 1979. HPS, 2007, ISBN 978-83-60688-47-2.
- W. Mole, Tycjan, Warszawa: Arkady, 1958