പോർട്രയിറ്റ് ഓഫ് എ മാൻ വിത്ത് എ ബ്ലൂ ചാപെറോൺ
പോർട്രയിറ്റ് ഓഫ് എ മാൻ വിത്ത് എ ബ്ലൂ ചാപെറോൺ (Portrait of a Man with a Blue Chaperon) (അല്ലെങ്കിൽ പോർട്രയിറ്റ് ഓഫ് എ മാൻ വിത്ത് എ ബ്ലൂ ഹുഡ്, മുമ്പ് പോർട്രയിറ്റ് ഓഫ് എ ജ്യുവലർ അല്ലെങ്കിൽ മാൻ വിത്ത് എ റിങ്) (22.5 സെ. x 16.6 സെന്റീമീറ്റർ ഉള്ള വളരെ ചെറിയ ഫ്രെയിം) [1] ആദ്യകാല നെതർലാന്റ്സ് ചിത്രകാരനായ ജാൻ വാൻ ഐക്ക് വരച്ച ഒരു അജ്ഞാതനായ വ്യക്തിയുടെ എണ്ണഛായാചിത്രം ആണ്. 1430-നടുത്ത് ഈ ചിത്രം ചിത്രീകരിക്കാൻ നിയോഗിക്കുകയും പൂർത്തിയാക്കുകയും ചെയ്തു.
Portrait of a Man with a Blue Chaperon | |
---|---|
കലാകാരൻ | Jan van Eyck |
വർഷം | c. 1430 |
തരം | Oil on panel |
അളവുകൾ | 22.5 cm × 16.6 cm (8.9 ഇഞ്ച് × 6.5 ഇഞ്ച്) |
സ്ഥാനം | Brukenthal National Museum, Sibiu |
വാൻ ഐക്കിന്റെ ലൗകികമായ ഛായാചിത്രങ്ങൾക്ക് സമാനമായ നിരവധി ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. വലിപ്പമുള്ള തല, ഇരുണ്ടതും പരന്നതുമായ പശ്ചാത്തലം, മനുഷ്യന്റെ മുഖത്തെ ചിത്രീകരണത്തിലെ വ്യാവഹാരിക ശ്രദ്ധ, മിഥ്യാധാരണ ജനിപ്പിക്കുന്ന ചിത്രീകരണം എന്നിവ ഇതിൽപ്പെടുന്നു.[2]വടക്കൻ നവോത്ഥാന കാലഘട്ടത്തിൽ ചിത്രകാരന്മാർ അവരുടെ ചിത്രങ്ങൾക്ക് ശീർഷകങ്ങൾ നൽകിയിരുന്നില്ല. മനുഷ്യന്റെ വലതു കൈയ്യിൽ പിടിച്ചിരിക്കുന്ന മോതിരം ഒരു ജ്വല്ലറി അല്ലെങ്കിൽ സ്വർണ്ണപ്പണിക്കാരൻ എന്ന നിലയിലുള്ള തന്റെ തൊഴിലിനെ സൂചിപ്പിക്കുന്നതാണെന്ന് ദീർഘകാലം കരുതിയിരുന്നു. അതിനാൽ അത്തരം വകഭേദങ്ങളിൽ ചിത്രത്തിന് പേരിട്ടിരുന്നു. അടുത്തകാലത്താണ് ഈ മോതിരം വിവാഹനിശ്ചയത്തിന്റെ ചിഹ്നമായി വ്യാഖ്യാനിക്കപ്പെടുന്നത്. [3]. വിവിധ കലാചരിത്രകാരന്മാരും പ്രസിദ്ധീകരണങ്ങളും നൽകിയ തലക്കെട്ടുകൾ സാധാരണയായി ശിരോവസ്ത്രത്തിന്റെ നിറത്തെക്കുറിച്ചോ രൂപത്തെക്കുറിച്ചോ കൂടുതൽ വിവരണങ്ങൾ നൽകുന്നു
അവലംബം
തിരുത്തുകഉറവിടങ്ങൾ
തിരുത്തുക- Borchert, Till-Holger. Van Eyck. London: Taschen, 2008. ISBN 3-8228-5687-8
- Campbell, Lorne. The Fifteenth-Century Netherlandish Paintings. London, National Gallery. New Haven: Yale University Press, 1998. ISBN 0-300-07701-7
- Richardson, Carol. Locating Renaissance Art: Renaissance Art Reconsidered. Yale University Press, 2007. ISBN 0-300-12188-1
- Ridderbos, Bernhard; van Buren, Anne; van Veen, Henk. Early Netherlandish paintings: Rediscovery, Reception and Research. Amsterdam: Amsterdam University Press, 2004. ISBN 90-5356-614-7
പുറംകണ്ണികൾ
തിരുത്തുക- Man in a Blue Cap, Jan van Eyck, c. 1430, Google Arts & Culture