പോർട്രയിറ്റ് ഓഫ് എ നോബിൾ യങ് ലേഡി (പർ‌ബസ്)

പീറ്റർ പർ‌ബസ് വരച്ച ചിത്രം

ഫ്ലെമിഷ് നവോത്ഥാന ചിത്രകാരനായിരുന്ന പീറ്റർ പർ‌ബസ് വരച്ച എണ്ണച്ചായാചിത്രമാണ് പോർട്രയിറ്റ് ഓഫ് എ നോബിൾ യങ് ലേഡി. ആന്റ്വെർപ്പിലെ റോയൽ മ്യൂസിയം ഓഫ് ഫൈൻ ആർട്സിന്റെ മുൻ ഡയറക്ടർ പോൾ ഹുവെന്നെപ്പോലുള്ള നിരവധി കലാ ചരിത്രകാരന്മാർ പീറ്റർ പർബസിന്റെ ഛായാചിത്രങ്ങളിൽ ഏറ്റവും മികച്ച ഉദാഹരണമായി ഈ ചിത്രം കണക്കാക്കുന്നു.[n 1]

Portrait of a Noble Young Lady, 41.3 × 31.2 cm, signed and dated 1554; private collection

ഛായാചിത്രത്തിനു വേണ്ടിയിരിക്കുന്നയാളുടെ സവിശേഷത തിരുത്തുക

പെയിന്റിംഗിൽ ഒരു ലിഖിതമോ കുടുംബ ചിഹ്നമോ ഇൻഫ്രാറെഡ് അല്ലെങ്കിൽ എക്സ്-റേ പരിശോധനയ്ക്ക് ശേഷം കണ്ടെത്താൻ കഴിഞ്ഞില്ല. എന്നിരുന്നാലും, ഇൻഫ്രാറെഡ് ഫോട്ടോകൾ പെയിന്റിംഗിന്റെ മുകളിൽ ഇടത് വശത്ത് തിരിച്ചറിയപ്പെടാത്ത അടയാളങ്ങൾ വെളിപ്പെടുത്തുന്നു. ഇത് ഒരു ഘട്ടത്തിൽ ഒരു ചിഹ്നം ഈ ഭാഗത്ത് ഉണ്ടായിരിക്കാമെന്ന് സൂചിപ്പിക്കുന്നു (ചുവടെയുള്ള ഗാലറിയിൽ ഇൻഫ്രാറെഡ് ഫോട്ടോകൾ 1, 2 കാണുക). അതിനാൽ ചിത്രീകരിച്ചിരിക്കുന്ന സ്ത്രീയെ കൃത്യമായി തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ അവരുടെ സമ്പന്നമായ വസ്ത്രധാരണവും വിശിഷ്ട രൂപവും സൂചിപ്പിക്കുന്നത് അവർ ഗണ്യമായ നിലയിലായിരുന്നു എന്നാണ്. അവരുടെ വസ്ത്രധാരണവും ലേസ് കോളറും 2006-ൽ ഈ പെയിന്റിംഗ് കണ്ടെത്തിയ ഹുവെന്നെ, [n 1]1560 ന് മുമ്പ് ഈ ഛായാചിത്രം വരച്ചതായി രേഖപ്പെടുത്തി.[1]

കുറിപ്പുകൾ തിരുത്തുക

  1. 1.0 1.1 For a description of Huvenne, see: "KMSKA Director Paul Huvenne to Retire on 1 August". CODART. 11 June 2014.

അവലംബം തിരുത്തുക

  1. Paul Huvenne, in Marc de Beyer and Josephina de Fouw, Pieter Pourbus, Master painter of Gouda (catalogue of the exhibition at Museum Gouda, Feb 17 – June 17, 2018), page 18.