പോർട്രയിറ്റ് ഓഫ് എലിസബറ്റ ഗോൺസാഗ

1504-ൽ ഇറ്റാലിയൻ നവോത്ഥാന കലാകാരൻ റാഫേൽ ചിത്രീകരിച്ച എണ്ണച്ചായാചിത്രം ആണ് പോർട്രയിറ്റ് ഓഫ് എലിസബറ്റ ഗോൺസാഗ. ഈ ചിത്രം ഇപ്പോൾ ഫ്ലോറൻസിലെ ഉഫിസി ഗാലറിയിലെ ശേഖരത്തിലാണ്.

Portrait of Elisabetta Gonzaga
കലാകാരൻRaphael
വർഷംc.1504–1505
MediumOil on wood
അളവുകൾ52.9 cm × 37.4 cm (20.8 ഇഞ്ച് × 14.7 ഇഞ്ച്)
സ്ഥാനംUffizi, Florence

ചരിത്രം

തിരുത്തുക

റാഫേൽ പൂർത്തീകരിച്ച എലിസബറ്റ ഗോൺസാഗയുടെ ചായാചിത്രത്തെക്കുറിച്ച് സമകാലിക വൃത്തങ്ങൾ വിവരിക്കുന്നു.

1635-ൽ വിട്ടോറിയ ഡെല്ലാ റോവറിന്റെ സ്ത്രീധനമായി ഫ്ലോറൻസിലേക്ക് കൊണ്ടുവന്ന ഈ ചിത്രം ഉർബിനോയുടെ ഡക്കൽ ശേഖരത്തിന്റെ ഭാഗമാണ്. 1773-ൽ ആദ്യമായി പാലാസ്സോ പിറ്റിയിൽ നിന്ന് ഉഫിസിയിലെ ഗ്രാൻഡ് ഡുകൽ വാർഡ്രോബിലേക്ക് മാറ്റിയതായി ഈ ചിത്രത്തെക്കുറിച്ച് കൃത്യമായി പരാമർശിക്കപ്പെടുന്നു. 1784 ലെ ഒരു വസ്‌തുവിവരപ്പട്ടികയിൽ ഇത് ജിയോവന്നി ബെല്ലിനിയുടെ സ്കൂളിന്റേതാണെന്നും 1825-ൽ ആൻഡ്രിയ മാന്റെഗ്ന ചിത്രീകരിച്ചതാണെന്നും പട്ടികപ്പെടുത്തിയിരിക്കുന്നു.

ഉറവിടങ്ങൾ

തിരുത്തുക
  • De Vecchi, Pierluigi (1975). Raffaello. Milan: Rizzoli.